KSEBOA - KSEB Officers' Association

Tuesday
Jun 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അര്‍ഹമായ പ്രമോഷന്‍ അകാരണമായി നിഷേധിക്കുന്ന സമീപനത്തില്‍ പ്രതിഷേധിക്കുന്നു

അര്‍ഹമായ പ്രമോഷന്‍ അകാരണമായി നിഷേധിക്കുന്ന സമീപനത്തില്‍ പ്രതിഷേധിക്കുന്നു

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Denialവൈദ്യുതി ബോര്‍ഡിലെ ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ കരിയര്‍ സ്റ്റാഗ്നേഷന്‍ പരിഹരിക്കുന്നതിന് 167 അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികകള്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികകളാക്കി ഉയര്‍ത്തുന്നതിന് 2011ഫെബ്രുവരിയില്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിക്കുകയും സര്‍ക്കാര്‍ അനുമതിക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി സര്‍ക്കാര്‍ അനുമതി ലഭിക്കാതെ കിടന്ന ഈ നിര്‍ദ്ദേശത്തില്‍ 167 തസ്തികകള്‍ താല്‍ക്കാലികമായി അപ്ഗ്രേഡ് ചെയ്യാന്‍ 13-2-14ന് സര്‍ക്കാര്‍ അനുവദിച്ചു. ഉയര്‍ത്തപ്പെടുന്ന തസ്തികകള്‍ പൂര്‍ണ്ണമായും റഗുലറൈസ് ചെയ്ത ശേഷം മാത്രമേ തുടര്‍ന്ന് പ്രമോഷനുകളോ നിയമനങ്ങളോ നടത്താന്‍ പാടുള്ളൂ എന്നതടക്കമുള്ള നിബന്ധനകളും ഈ ഉത്തരവിന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വാഭാവികമായും കരിയര്‍ സ്റ്റാഗ്നേഷന്‍ പരിഹരിക്കാന്‍ ഈ ഉത്തരവ് സഹായകമല്ല.

കരിയര്‍ സ്റ്റാഗ്നേഷന്റെ ശാശ്വത പരിഹാരത്തിന് സഹായകമല്ലെങ്കിലും തസ്തിക ഉയര്‍ത്തുന്നതിലൂടെ താല്‍ക്കാലികമായി 167 പേര്‍ക്കെങ്കിലും പ്രമോഷന്‍ ലഭിക്കുമെന്ന പ്രതീക്ഷ നിലവിലുണ്ടായിരുന്നു. എന്നാല്‍ മാര്‍ച്ച് ഒന്നിന് വൈദ്യുതി ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ 134പേര്‍ക്കുമാത്രമേ പ്രമോഷന്‍ അനുവദിച്ചിട്ടുള്ളൂ. ശേഷിക്കുന്നവരുടെ പ്രമോഷന്‍ യാതൊരു കാരണവുമില്ലാതെ നിഷേധിക്കുന്ന സമീപനമാണ് വൈദ്യുതി ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരില്‍ 25% ക്വാട്ടക്ക് അര്‍ഹതയുള്ള ഡിപ്ലോമാവിഭാഗത്തില്‍പ്പെട്ട ഓഫീസര്‍മാരാണ് പട്ടികയില്‍ തുടര്‍ന്നുവരുന്നത്. ഈ വിഭാഗത്തിന് നിശ്ചയിക്കപ്പെട്ട എണ്ണം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍മാര്‍ നിലവില്‍ സര്‍വീസില്‍ ഇല്ല. മാത്രമല്ല പ്രമോഷന് അര്‍ഹരായിട്ടുള്ളവരെല്ലാം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗ്രേഡ് നേടിക്കഴിഞ്ഞിട്ടുള്ളവവരാണ്. ഇവര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിലൂടെ ബോര്‍ഡിന് യാതൊരു സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് പ്രമോഷന്‍ നിഷേധിച്ചതിന് യാതൊരു ന്യായീകരണവുമില്ല.

കടുത്ത സര്‍വീസ് അപാകതയും അനാവശ്യമായ കാറ്റഗറിത്തര്‍ക്കങ്ങളും സൃഷ്ടിക്കുന്ന സമീപനമാണ് ഇക്കാര്യത്തില്‍ വൈദ്യുതി ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ബോര്‍ഡിന്റെ ഈ സമീപനത്തില്‍ കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ ശക്തമായി പ്രതിഷേധിക്കുന്നു. ശേഷിക്കുന്ന ഒഴിവുകള്‍ അടിയന്തിരമായി നികത്തി അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പ്രമോഷന്‍ നല്‍കാന്‍ ബോര്‍ഡ് തയ്യാറാകണം. സര്‍ക്കാര്‍ ഉത്തരവിലെ അനാവശ്യനിബന്ധനകള്‍ ഒഴിവാക്കി കരിയര്‍ സ്റ്റാഗ്നേഷന്‍ പരിഹരിക്കുന്നതിന് അടിയന്തിര നടപടി ഉണ്ടാകണം.

 

 

 

 

എം.ജി. സുരേഷ് കുമാര്‍

ജനറല്‍ സെക്രട്ടറി

Press Release Dated 02-03-2014

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3766
mod_vvisit_counterYesterday5545
mod_vvisit_counterThis Month135668
mod_vvisit_counterLast Month149108

Online Visitors: 80
IP: 54.161.74.104
,
Time: 17 : 39 : 23