KSEBOA - KSEB Officers' Association

Tuesday
Aug 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ യോജിച്ച ദേശീയ പ്രക്ഷോഭം

യോജിച്ച ദേശീയ പ്രക്ഷോഭം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

വൈദ്യുതി മേഖലയില്‍ നടപ്പാക്കിവരുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ദേശീയാടിസ്ഥാനത്തില്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ജനുവരി 30ന് നടന്ന എന്‍. സി. സി. ഒ. ഇ. ഇ (NCCOEEE - National Co-ordination Committee of Electricity Employees and Engineers) യോഗത്തില്‍ തീരുമാനിക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി ഫെബ്രുവരി 13ന് തിരുവനന്തപുരത്ത് ബി.ടി.ആര്‍ സ്മാരകത്തില്‍ വെച്ച് NCCOEEE കേരളഘടകത്തിന്റെ യോഗം നടന്നു. തുടര്‍ന്ന് ജില്ലാതല സംഘാടകസമിതികള്‍ ചേരുകയും വിവിധ ജില്ലകളിലെ പ്രക്ഷോഭങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി ഫെബ്രുവരി 21ന് ഡല്‍ഹിയിലും സംസ്ഥാന-ജില്ലാ ആസ്ഥാനങ്ങളിലും എന്‍. സി. സി. ഒ. ഇ. ഇ യുടെ നേതൃത്വത്തില്‍ സൂചനാ സത്യാഗ്രഹം നടത്തുകയുണ്ടായി.


2000ത്തില്‍ വൈദ്യുതി ബില്ലിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ദേശീയതലത്തില്‍ വൈദ്യുതിമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനാ കേന്ദ്ര ഫെഡറേഷനുകളുടെ ദേശീയ കോ-ഓര്‍ഡിനേഷന്‍ സമിതി എന്ന നിലയില്‍ NCCOEEE സജീവമാകുന്നത്. തുടര്‍ന്ന് വൈദ്യുതി നിയമം 2003 അംഗീകരിക്കപ്പെട്ടതോടെ അതിനെതിരായ പ്രക്ഷോഭത്തില്‍ ഈ സമിതി വലിയ ഇടപെടല്‍ നടത്തുകയുണ്ടായി. 2005മെയ് മാസത്തില്‍ ദേശീയാടിസ്ഥാനത്തില്‍ രണ്ടുദിവസത്തെ പണിമുടക്കിന് സമിതി ആഹ്വാനം ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട് അന്നത്തെ കേന്ദ്ര വൈദ്യുതി മന്ത്രിയായിരുന്ന ശ്രീ.പി.എം.സെയ്തുമായി നടത്തിയ ചര്‍ച്ചയില്‍ ബോര്‍ഡ് പുന:സംഘടനക്ക് കൂടുതല്‍ സമയമനുവദിക്കാന്‍ ധാരണയാകുകയും ചെയ്തു. ഇങ്ങിനെ വൈദ്യുതി ബോര്‍ഡുകളുടെ പുന:സംഘടന 2005ല്‍ത്തന്നെ പൂര്‍ത്തിയാക്കണം എന്ന കേന്ദ്ര സര്‍ക്കാരിന്റെ പിടിവാശി അയഞ്ഞ സാഹചര്യമാണ് കേരളത്തിലടക്കം വൈദ്യുതി ബോര്‍ഡ് പുന:സംഘടന നീട്ടിക്കിട്ടുന്നതിനിടയാക്കിയത്. വൈദ്യുതി നിയമത്തിലെ ക്രോസ് സബ്സിഡി ഇല്ലാതാക്കണമെന്നതടക്കമുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്താനും ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന ചില ഭേദഗതികള്‍ കൊണ്ടുവരാനും 2007ല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായതില്‍ ഒന്നാം യു.പി.എ സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണനല്‍കിവന്ന ഇടതുപക്ഷത്തിനൊപ്പം ഈ ദേശീയ സമിതി നടത്തിവന്ന പ്രക്ഷോഭങ്ങളും വലിയ പങ്കാണ് വഹിച്ചത്. ഇങ്ങിനെ വൈദ്യുതി മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവന്ന ജനവിരുദ്ധനയങ്ങള്‍ക്കെതിരായി നല്ല ചെറുത്തുനില്‍പ്പ് വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ NCCOEEE ക്ക് കഴിയുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി NCCOEEE യുടെ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര സജീവമായിരുന്നില്ല. വൈദ്യുതി ബോര്‍ഡുകള്‍ വിഭജിക്കപ്പെടുകയും ചിലയിടങ്ങളില്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുകയും ചെയ്തു. പി.പി.പി, ഫ്രാഞ്ചൈസി പോലുള്ള ഏര്‍പ്പാടുകളിലൂടെ പിന്‍വാതില്‍ സ്വകാര്യവല്‍ക്കരണമാണ് മറ്റുചിലയിടങ്ങളില്‍ ഉണ്ടായത്. സ്ഥിരം നിയമനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി വ്യാപകമായ കരാര്‍വല്‍ക്കരണമാണ് ചില സംസ്ഥാനങ്ങളില്‍ ഉണ്ടായത്. ഇങ്ങിനെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ഥമായ സ്ഥിതി സംജാതമായതും കോ-ഓര്‍ഡിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ സജീവത കുറക്കാന്‍ കാരണമായി.


ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ആഗസ്റ്റില്‍ കാഞ്ചീപുരത്തുനടന്ന ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (EEFI) ഏഴാം ദേശീയ സമ്മേളനം വൈദ്യുതി മേഖലയിലെ യോജിച്ച പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കേന്ദ്ര ഫെഡറേഷനുകളെയും കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ ഭാഗമാക്കണമെന്നും കല്‍ക്കരി, പെട്രോളിയം അടക്കമുള്ള വിവിധ ഊര്‍ജ്ജമേഖലകളിലെ സംഘടനകളെക്കൂടി യോജിപ്പിച്ച് പൊതുവായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും സമ്മേളനം തീരുമാനിക്കുകയുണ്ടായി. ഇത്തരം യോജിപ്പ് വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് 2013 ഡിസംബര്‍ 11ന് ഡല്‍ഹിയില്‍ "ഊര്‍ജ്ജം മനുഷ്യാവകാശമാക്കുക" എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ഇ.ഇ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ ദേശീയ കണ്‍വെന്‍ഷന്‍ നടത്തിയത്. കണ്‍വെന്‍ഷനുശേഷം അതില്‍ പങ്കെടുത്ത സംഘടനാപ്രതിനിധികള്‍ ഒന്നിച്ചിരിക്കുകയും NCCOEEE ശക്തിപ്പെടുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തു. ഈ ധാരണകളുടേയും കൂടി അടിസ്ഥാനത്തിലാണ് ജനുവരി 30ന് NCCOEEE യോഗം നടന്നത്.


വൈദ്യുതി നിയമം ഭേദഗതി ചെയ്ത് നവ ഉദാരവല്‍ക്കരണ പരിഷ്കാരങ്ങള്‍ ശക്തമാക്കാനും മൂലധനശക്തികള്‍ക്ക് തടസ്സമില്ലാതെ ഈ രംഗം കയ്യടക്കാന്‍ അവസരം നല്‍കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കുകയാണ് ദേശീയ സമിതിയുടെ മുന്നിലുള്ള ആദ്യ ഉത്തരവാദിത്തം. അതോടൊപ്പം ഈ മേഖലയില്‍ നടപ്പാക്കിവരുന്ന കരാര്‍വല്‍ക്കരണമടക്കമുള്ള പ്രശ്നങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുമുണ്ട്. ഊര്‍ജ്ജമേഖലയിലെ പൊതുസമരങ്ങളുമായി ഈ പ്രക്ഷോഭങ്ങളെ ബന്ധിപ്പിക്കുകയും ഇന്ധനവിലവര്‍ദ്ധനവ്, കല്‍ക്കരി, പ്രകൃതിവാതകം എന്നിവയടക്കമുള്ള പ്രകൃതിവിഭവങ്ങളുടെ സ്വകാര്യവല്‍ക്കരണം തുടങ്ങിയ വിവിധപ്രശ്നങ്ങള്‍ ഉയര്‍ത്തി ജനങ്ങളെയാകെ യോജിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഫെബ്രുവരി 21ന്റെ സത്യാഗ്രഹ സമരത്തിന്റെ ദേശീയ പ്രാധാന്യം ഇതാണ്.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3251
mod_vvisit_counterYesterday2960
mod_vvisit_counterThis Month110672
mod_vvisit_counterLast Month165538

Online Visitors: 66
IP: 54.81.71.31
,
Time: 20 : 18 : 16