KSEBOA - KSEB Officers' Association

Monday
Mar 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പൊതുസ്ഥലംമാറ്റം

പൊതുസ്ഥലംമാറ്റം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Transferവൈദ്യുതി ബോര്‍ഡിലെ പൊതു സ്ഥലംമാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടേയുള്ളൂ. യഥാര്‍ത്ഥത്തില്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ സ്ഥലംമാറ്റങ്ങള്‍ നടക്കേണ്ടതുണ്ട്. അങ്ങിനെയായാല്‍ മാത്രമേ കുട്ടികളുടെ സ്കൂള്‍പ്രവേശനമടക്കമുള്ള കാര്യങ്ങളില്‍ ബുദ്ധിമുട്ടില്ലാതെ തീരുമാനങ്ങളെടുക്കാനും സ്ഥലംമാറ്റങ്ങളുടെ ഭാഗമായ അസൗകര്യങ്ങള്‍ പരമാവധി കുറയ്ക്കാനും ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും കഴിയുകയുള്ളൂ. യാതൊരു കാരണവുമില്ലാതെ സ്ഥലംമാറ്റ നടപടികള്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലേക്ക് നീണ്ട കഴിഞ്ഞ വര്‍ഷത്തെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ലോകസഭാ തെരെഞ്ഞെടുപ്പ് നടക്കുകയായിരുന്നുവെന്നതിനാല്‍ ഈ വര്‍ഷത്തെ കാലതാമസം ന്യായീകരിക്കാവുന്നതാണ്. എങ്കിലും ഇത് ഒരു അവസരമായെടുത്ത് സ്ഥലംമാറ്റനടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നെങ്കിലും ശ്രമങ്ങളുണ്ടാകുന്നുണ്ടെന്നത് കാണാതിരുന്നുകൂട.


സ്ഥലംമാറ്റ നടപടികള്‍ തികച്ചും സുതാര്യവും മാനദണ്ഡങ്ങള്‍ പാലിച്ചുമാകണം എന്ന ശക്തമായ നിലപാടാണ് കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ സ്വീകരിച്ചു വരുന്നത്. എന്നാല്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തുന്ന സമീപനം കഴിഞ്ഞ രണ്ടുമൂന്ന് പൊതുസ്ഥലംമാറ്റങ്ങളില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ശക്തമായ ചെറുത്തുനില്‍പ്പുകളിലൂടെയാണ് ഈ നടപടികളില്‍ പലതും തിരുത്തിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുള്ളത്. തിരുത്തപ്പെടാതെ കിടക്കുന്ന ചില പാരാതികള്‍ ഇനിയും ബാക്കി നില്‍ക്കുന്നുമുണ്ട്. പൊതു സ്ഥലംമാറ്റ ഉത്തരവുകള്‍ക്ക് പിന്നാലെ അനോമലി തിരുത്താനെന്ന നിലയിലും അല്ലാതെയും ഓര്‍ഡറുകള്‍ ഇറക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥിതിയും ബോര്‍ഡിലുണ്ട്. പൊതുസ്ഥലംമാറ്റത്തിന് മാത്രമേ മാനദണ്ഡങ്ങള്‍ ബാധകമാകൂ എന്നതാണ് രണ്ടുമൂന്നു വര്‍ഷമായി ഇതില്‍ സ്വീകരിച്ചുവരുന്ന സമീപനം. ഈ അവസ്ഥ തിരുത്തിയേ മതിയാകൂ


സ്ഥലംമാറ്റങ്ങളിലെ നീതി നിഷേധങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥലംമാറ്റങ്ങള്‍ ഓണ്‍ലൈനായി നടത്തണം എന്ന ആവശ്യം നാമുയര്‍ത്തുന്നത്. 2010ലാണ് ജീവനക്കാരുടേയും ഓഫീസര്‍മാരുടേയും സര്‍വീസ് വിവരങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചുകൊണ്ട് ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിനാവശ്യമായ നടപടികള്‍ക്ക് ബോര്‍ഡ് തുടക്കം കുറിച്ചത്. ഇതിന്റെ തുടര്‍ച്ചയായി 2011ഓടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടപ്പാക്കാന്‍ കഴിയുമെന്ന് നാം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സ്ഥാപിത സംഘടനാതാല്‍പര്യങ്ങളുടെ ഭാഗമായി ഇത് അട്ടിമറിക്കപ്പെടുകയാണുണ്ടായത്. 2012ലും ഇതേ അവസ്ഥ തുടരുന്ന സ്ഥിതി വന്നു. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം ബോര്‍ഡ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നു തന്നെയുണ്ടായി. എന്നാല്‍ അപ്പോള്‍ത്തന്നെ ഭരണവിലാസം സംഘടനകളുടെ ശക്തമായ എതിര്‍പ്പും ആരംഭിച്ചു. ഒടുവില്‍ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുക, സ്ഥലംമാറ്റങ്ങള്‍ മാന്വലായി നടത്തുക എന്ന സമീപനത്തിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത്. സ്ഥലംമാറ്റ ഭീഷണികളിലൂടെയും പ്രീണനങ്ങളിലൂടെയുമാണ് സംഘടനാപ്രവര്‍ത്തനം നടത്തേണ്ടത് എന്ന് വിശ്വസിക്കുന്ന ചിലര്‍ക്ക് ഇക്കാര്യത്തില്‍ സുതാര്യത ഉണ്ടാകുന്നത് സഹിക്കാനാകില്ലല്ലോ. ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടപ്പാക്കുന്നതിന് ശക്തമായ സമ്മര്‍ദ്ദമുയര്‍ത്തിക്കൊണ്ടുവരുക എന്നതാണ് ഈ സന്ദര്‍ഭത്തില്‍ നമ്മുടെ മുന്നിലുള്ള പ്രധാന ഉത്തരവാദിത്തം. സ്ഥലംമാറ്റ ഉത്തരവ് ഇറക്കുതിന് മുമ്പ് കരട് പ്രസിദ്ധീകരിക്കണം. അതില്‍ ആര്‍ക്കെങ്കിലും പരാതികള്‍ ഉണ്ടങ്കില്‍ അത് സമര്‍പ്പിക്കുന്നതിന് അവസരം ഉണ്ടാകണം. ഈ പരാതികളുടെ അടിസ്ഥാനത്തില്‍ അപാകതകള്‍ തിരുത്തി ഉത്തരവ് ഇറക്കുകയാണെങ്കില്‍ പിന്നീട് അനോമലികളുടെ പരമ്പര ഉണ്ടാകുന്നത് തടയാനാകും. ഈ നിലയില്‍ സ്ഥലംമാറ്റ നടപടികളില്‍ സുതാര്യത ഉറപ്പുവരുത്തണമെന്നതാണ് കെ.എസ്.ഇ.ബി.ഓഫീസേര്‍സ് അസോസിയേഷന്റെ ആവശ്യം. ഇത് സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരുടേയും ഓഫീസര്‍മാരുടേയും ആവശ്യമായി ഉയര്‍ന്നു വരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മുഴുവന്‍ സംഘടനാംഗങ്ങളുടേയും നല്ല ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

womensday2018
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3039
mod_vvisit_counterYesterday4791
mod_vvisit_counterThis Month119236
mod_vvisit_counterLast Month123767

Online Visitors: 85
IP: 34.204.52.4
,
Time: 15 : 33 : 34