KSEBOA - KSEB Officers' Association

Monday
Sep 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പൊതുസ്ഥലംമാറ്റം ഓണ്‍ലൈന്‍ നടപടികളിലൂടെ തന്നെ നടപ്പാക്കണം

പൊതുസ്ഥലംമാറ്റം ഓണ്‍ലൈന്‍ നടപടികളിലൂടെ തന്നെ നടപ്പാക്കണം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Online transferഏപ്രില്‍-മെയ് മാസങ്ങള്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം സ്ഥലംമാറ്റത്തിന്റെ മാസങ്ങളാണ്. അദ്ധ്യയനവര്‍ഷം തുടങ്ങുന്നതിനു മുമ്പായി സ്ഥലംമാറ്റ പ്രക്രിയ പൂര്‍ത്തിയാക്കി പുതിയ ഇടങ്ങളില്‍ ചെന്നുചേരുന്നതു ലക്ഷ്യമിട്ടാണ് മെയ് 31നകം സ്ഥലംമാറ്റ പ്രക്രിയ പൂര്‍ത്തിയാക്കണമെന്ന് ലക്ഷ്യമിട്ടിട്ടുള്ളത്. വൈദ്യുതി ബോര്‍ഡിലാകട്ടെ ഈ വര്‍ഷത്തെ സ്ഥലംമാറ്റ നടപടികളില്‍ ആ രീതിയിലുള്ള ഒരു പുരോഗതിയും ഇതെഴുന്നതുവരെയും കൈവരിക്കാനായിട്ടില്ല.. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള ഉത്തരവുകള്‍ സമയത്തു തന്നെ ഇറക്കിയെങ്കിലും അതിനു ശേഷം എല്ലാ നടപടി ക്രമങ്ങളും മരവിപ്പിച്ചിരിക്കുകയാണ്. പൊതു തിരഞ്ഞെടുപ്പിന്റെ പേരിലാണ് ഈ മരവിപ്പിക്കലെങ്കിലും സ്ഥലംമാറ്റ ഉത്തരവിനു മുന്നോടിയായിട്ടുള്ള വിവിധ നടപടിക്രമങ്ങള്‍ ഇതിനകം തന്നെ പൂര്‍ത്തിയാക്കാമായിരുന്നു.  


     1996 വരെ ഓഫീസര്‍മാരുടെ സ്ഥലംമാറ്റങ്ങള്‍ യാതൊരു മാനദണ്ഡവുമില്ലാതെയാണ് നടപ്പാക്കിയിരുന്നത്. അന്ന് നമ്മുടെ സംഘടനയുടെ ശക്തമായ ഇടപെടലിലൂടെയാണ് സ്ഥലംമാറ്റങ്ങള്‍ക്കായുള്ള മാനദണ്ഡം ഓഫീസര്‍മാര്‍ക്കും ബാധകമാക്കി ഉത്തരവിറക്കിയത്. തുടര്‍ന്ന് അഞ്ചുവര്‍ഷം സ്ഥലംമാറ്റ പ്രക്രിയകള്‍ ന്യായയുക്തമായി നടപ്പാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ 2001-06ല്‍ സ്ഥലംമാറ്റങ്ങളെ സംഘടന വളര്‍ത്താനുള്ള ഉപാധിയായി കാണാനാണ് ഭരണാനുകൂല സംഘടനകള്‍ ശ്രമിച്ചത്. ഓഫീസര്‍മാരില്‍ കാറ്റഗറി വിഷം കുത്തിവച്ച് അവരുടെ ആത്മാഭിമാനത്തെ പോലും പണയംവെപ്പിച്ച് സ്ഥലംമാറ്റങ്ങളിലൂടെ ദ്രോഹിക്കുകയാണ് ചെയ്തത്.   മടിശ്ശീലയുടെ കനം നോക്കി   സ്ഥലംമാറ്റം നല്‍കുന്ന ശീലവും അക്കാലത്തിന്റെ മുഖമുദ്രയായിരുന്നു.
     2006-11ലാകട്ടെ ഇത്തരത്തിലുള്ള എല്ലാത്തരം സ്വജനപക്ഷപാതവും അഴിമതിയും ഒഴിവാക്കി തികച്ചും സുതാര്യമായാണ് സ്ഥലംമാറ്റ പ്രക്രിയകള്‍ നടത്തിവന്നിരുന്നത്. അന്നുതന്നെ ഉയര്‍ന്നുവന്ന ആശയമായിരുന്നു സ്ഥലംമാറ്റ നടപടികള്‍ ഓണ്‍ലൈനിലൂടെയാക്കി തീര്‍ത്തും സുതാര്യമാക്കുക എന്നത്.  ലോകോത്തര നിലവാരമുള്ള ഒരു സ്ഥാപനമായി കെ എസ് ഇ ബിയെ മാറ്റിയെടുക്കുമ്പോള്‍ ജീവനക്കാരുടെ  സ്ഥലംമാറ്റ പ്രക്രിയകളും ആ നിലയിലാവണം എന്നാണ് വിഭാവനം ചെയ്തത്.    എന്നാല്‍ കഴിഞ്ഞ മൂന്നുവര്‍ഷമായിട്ടുള്ള സ്ഥലംമാറ്റ നടപടികള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങളില്‍ സുതാര്യത ആവശ്യമില്ല എന്ന നിലപാടിലായിരുന്നു എച്ച്.ആര്‍.എം വിഭാഗം. സ്ഥലമാറ്റങ്ങളെ സംബന്ധിച്ച് ഓഫീസര്‍ സംഘടനകളുമായി ചര്‍ച്ചയേ ആവശ്യമില്ല എന്ന പഴകിയ രീതിയോടായിരുന്നു അവര്‍ക്ക് യോജിപ്പ്.   കാറ്റഗറി സംഘടനക്കാരും ഭരണക്കാരും അവര്‍ക്ക് കൂട്ടിനുണ്ടായിരുന്നു. നമ്മുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് അധികാരികള്‍ക്ക് നിലപാട് മാറ്റേണ്ടിവന്നതും ചര്‍ച്ചകള്‍ക്ക് തയ്യാറായതും. എങ്കിലും സ്ഥലംമാറ്റ ഉത്തരവുകളില്‍ സ്വജനപക്ഷപാതവും പീഢനവും പ്രീണനവും അഴിമതിയും കഴിഞ്ഞ മൂന്നരവര്‍ഷമായി തുടര്‍ന്നുവരികയാണ്. ഇതിനെതിരെ നമ്മുടെ സംഘടന ശക്തമായ എതിര്‍പ്പും പ്രക്ഷോഭങ്ങളുമാണ് നടത്തിയത്.  മനക്കരുത്തോടെയാണ് നമ്മുടെ ധീരരായ പ്രവര്‍ത്തകര്‍ സ്ഥലംമാറ്റ പീഢനങ്ങളെ നേരിട്ടത്.  
     2013ല്‍  പൊതു സ്ഥലംമാറ്റം ഓണ്‍ലൈനിലൂടെ ആകും എന്ന് ബോര്‍ഡ് ചെയര്‍മാന്‍  ഉറപ്പ് നല്‍കിയിരുന്നതാണ്. അതിനായുള്ള സോഫ്റ്റ് വെയറും കഴിഞ്ഞവര്‍ഷം   ഐ.ടി വിഭാഗം തയ്യാറാക്കി. എന്നാല്‍ ഭരണാനുകൂല സംഘടനകളുടെയും ഏറാംമൂളികളായ കാറ്റഗറി എഞ്ചിനീയര്‍ സംഘടനയുടെയും അവിഹിത ഇടപെടലിലൂടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ കഴിഞ്ഞവര്‍ഷം അട്ടിമറിക്കുകയാണ് ചെയ്തത്.    ഈ വര്‍ഷം നിര്‍ബന്ധമായും ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്   ബോര്‍ഡിനും എച്ച്.ആര്‍.എം. ചീഫ് എഞ്ചിനീയര്‍ക്കും സംഘടന  നിവേദനം നല്‍കിയിരുന്നു. സ്ഥലംമാറ്റ പ്രക്രിയകള്‍  സുതാര്യവും ഉപകാരപ്രദവും ആക്കുക എന്നത് മുന്‍കൂട്ടി കണ്ടാണ് സ്ഥലംമാറ്റ നടപടികള്‍ ഓണ്‍ലൈനിലൂടെ ആകണം എന്ന നമ്മുടെ ആവശ്യം ഇത്തവണ വീണ്ടും ശക്തമായി ഉന്നയിച്ചത്.എന്നാല്‍ ഇതുവരെയും അതിനുള്ള ശക്തമായ ഒരു നടപടിയും ഉണ്ടായതായി കാണുന്നില്ല. മാത്രമല്ല നിലവിലുള്ള സുതാര്യതകൂടി ഇല്ലാതാക്കാനാണ് ശ്രമം . എച്ച്.ആര്‍.ഐ.എസിലൂടെ ലഭിച്ച അപേക്ഷകളുടെ വിവരങ്ങള്‍ ഏവര്‍ക്കും കാണാനുള്ള സംവിധാനം അടുത്തിടെ നിര്‍ത്തലാക്കിയത് അങ്ങനെയുള്ള  ഗൂഢനീക്കങ്ങളുടെ ഫലമായിട്ടായിരുന്നു. ഇതിനെതിരെയുള്ള നമ്മുടെ സംഘടനയുടെ പ്രതിഷേധം അന്നുതന്നെ അധികാരികളെ അറിയിക്കുകയും ചെയ്തിരുന്നു.
     ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും അവകാശത്തില്‍ പെട്ട ഒന്നാണ് ന്യായയുക്തമായ സ്ഥലംമാറ്റം. ഈ പ്രക്രിയയില്‍ പീഡനവും പ്രീണനവും അഴിമതിയും സ്വജന പക്ഷപാതവും  ഒഴിവാക്കി സ്ഥലംമാറ്റങ്ങള്‍ ഏറ്റവും സുതാര്യമായ രീതിയിലും ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും സ്ഥാപനത്തിനും ഉപകാരപ്രദമായ രീതിയിലും നടപ്പാക്കുക എന്നത് മാനേജ്മെന്റിന്റെ പ്രഥമ ഉത്തരവാദിത്തത്തില്‍പെട്ടതാണ് . ഈ വര്‍ഷത്തെ പൊതുസ്ഥലംമാറ്റം ഓണ്‍ ലൈനിലൂടെ വേണമെന്ന ആവശ്യം  ബോര്‍ഡ് അംഗീകരിക്കും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതല്ലാതെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ഒഴിവാക്കി   ജീവനക്കാരെയും ഓഫീസര്‍മാരെയും ഉപദ്രവിക്കാനാണ് ഭാവമെങ്കില്‍ അതിശക്തമായ പ്രതിഷേധവും പ്രക്ഷോഭവവും നേരിടേണ്ടിവരുമെന്നു കൂടി ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ്.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2074
mod_vvisit_counterYesterday4156
mod_vvisit_counterThis Month108977
mod_vvisit_counterLast Month148586

Online Visitors: 64
IP: 54.156.93.60
,
Time: 11 : 50 : 46