KSEBOA - KSEB Officers' Association

Tuesday
Oct 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി വിതരണരംഗത്ത് സംഘര്‍ഷം സൃഷ്ടിക്കുന്ന നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നു

വൈദ്യുതി വിതരണരംഗത്ത് സംഘര്‍ഷം സൃഷ്ടിക്കുന്ന നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നു

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Power crisisവൈദ്യുതി ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും തലതിരിഞ്ഞ നയങ്ങളും നിഷ്ക്രിയത്വവും വൈദ്യുതി വിതരണ മേഖലയില്‍ സ്തംഭനാവസ്ഥയും സംഘര്‍ഷവും സൃഷ്ടിക്കുകയാണ്. പ്രഖ്യാപിതവും അല്ലാത്തതുമായ വൈദ്യുതി നിയന്ത്രണങ്ങള്‍, പുതിയ സപ്ലൈക്കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സ്തംഭനാവസ്ഥ എന്നിങ്ങനെ വൈദ്യുതി വിതരണ രംഗത്ത് ജനരോഷം ക്ഷണിച്ചുവരുത്തുന്ന നടപടികളാണ് ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും ഭാഗത്തുനിന്നുണ്ടാകുന്നത്. ഫീല്‍ഡ് ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും സമാധാനപൂര്‍ണ്ണമായി തൊഴില്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.


അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലാത്തവിധം വലിയ വൈദ്യുതിക്ഷാമമാണ് കേരളം ഇന്ന് അഭിമുഖീകരിക്കുന്നത്. ഇതിന്റെ ഭാഗമായി കടുത്ത വൈദ്യുതി നിയന്ത്രണമാണ് നടപ്പാക്കിവരുന്നത്. പീക്ക് ലോഡ് സമയത്ത് മുക്കാല്‍മണിക്കൂര്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ള കാര്യം മാത്രമേ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളൂ. എന്നാല്‍ പകല്‍സമയത്തുപോലും വൈദ്യുതി ലൈനുകള്‍ ഓഫാക്കിയിടേണ്ട സ്ഥിതിയാണ് മിക്കവാറും ദിവസങ്ങളിലുമുള്ളത്. വടക്കന്‍ ജില്ലകളില്‍ പീക്ക് ലോഡ് സമയത്ത് തന്നെ ഒന്നിലേറെത്തവണ ലോഡ് ഷെഡ്ഡിങ്ങ് നടത്തുന്നതും പതിവായി മാറിയിട്ടുണ്ട്. വൈദ്യുതി ആസൂത്രണത്തില്‍ വന്ന പിഴവുകളും പുറത്തു നിന്ന് വൈദ്യുതി എത്തിക്കുന്നതില്‍ പ്രസരണ ഇടനാഴി ലഭ്യമാവാതെ വന്നതുമാണ് ഗുരുതരമായ വൈദ്യുതി ക്ഷാമത്തിലേക്ക് കേരളത്തെ എത്തിച്ചിട്ടുള്ളത്. വൈദ്യുതി ഉല്‍പാദനപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതും മൈസൂര്‍-അരീക്കോട്, തിരുനെല്‍വേലി-കൊച്ചി 400കെ.വി ലൈനുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിലായതുമടക്കം ഒട്ടേറെപ്രശ്നങ്ങള്‍ ഇന്നത്തെ പ്രതിസന്ധിക്ക് പിന്നിലുണ്ട്. എന്നാല്‍ ഇക്കാര്യത്തിലൊന്നും ക്രിയാത്മകമായി ഇടപെടാനോ പരിഹാരം കണ്ടെത്താനോ യാതൊരിടപെടലും സര്‍ക്കാരിന്റേയോ ബോര്‍ഡിന്റേയോ ഭാഗത്തുനിന്നുണ്ടാകുന്നില്ല. കാര്യമായ വൈദ്യുതിക്ഷാമമൊന്നും നിലവിലില്ലെന്നും ശബരിഗിരി പദ്ധതിയുടെ അറ്റപ്പണി നടക്കുന്നതിനാലുള്ള താല്‍ക്കാലിക നിയന്ത്രണം മാത്രമേ ഉള്ളൂവെന്നുമാണ് ബോര്‍ഡും സര്‍ക്കാരും ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുന്നത്. യഥാര്‍ത്ഥ പ്രശ്നത്തെ മറച്ചുവെച്ചുകൊണ്ട് നടത്തുന്ന ഈ പ്രചാരണം ഗുരുതരമായ പ്രത്യാഘാതമാണ് ഫീല്‍ഡില്‍ ഉണ്ടാക്കുന്നത്. അപ്രഖ്യാപിതമായ യാതൊരു വൈദ്യുതി നിയന്ത്രണങ്ങളും നിലവിലില്ല എന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇടക്കിടെയുണ്ടാകുന്ന വൈദ്യുതിത്തടസ്സങ്ങള്‍ക്ക് ജീവനക്കാരാണ് കുറ്റക്കാര്‍ എന്ന ധാരണയിലാണ് ജനങ്ങളെ എത്തിക്കുന്നത്.


ഇതേപോലെ വൈദ്യുതി വിതരണ ഓഫീസുകളില്‍ സംഘര്‍ഷം സൃഷ്ടിച്ചിട്ടുള്ള മറ്റൊരു പ്രശ്നമാണ് പുതിയ സപ്ലൈക്കോഡ്. വൈദ്യുതി കണക്ഷന്‍ നല്‍കുന്നതടക്കം ഉപഭോക്താക്കളും വൈദ്യുതി ബോര്‍ഡും തമ്മിലുള്ള വിവിധ ഇടപാടുകളുടെ നടപടിക്രമങ്ങളും ചട്ടങ്ങളും നിശ്ചയിച്ചുകൊണ്ടുള്ള റഗുലേഷനാണ് സപ്ലൈ കോഡ്. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ തീരുമാനപ്രകാരം 2014 ഏപ്രില്‍ ഒന്നുമുതല്‍ കേരളത്തില്‍ പുതിയ സപ്ലൈ കോഡ് നിലവില്‍ വന്നു. നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങളിലും ചട്ടങ്ങളിലും കാതലായ പലമാറ്റങ്ങളും പുതിക്കിയ കോഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിക്കിയ സപ്ലൈക്കോഡ് ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കിയതായി ഉത്തരവ് പുറപ്പെടുവിക്കുന്നതിനപ്പുറം കോഡിനനുസരിച്ച് നടപടിക്രമങ്ങള്‍ പുനക്രമീകരിക്കുന്നതിനോ പുതിയ ചട്ടങ്ങള്‍ എങ്ങിനെ ഫലപ്രദമായി നടപ്പാക്കാമെന്നതു സംബന്ധിച്ച് ഫീല്‍ഡ് ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നതിനോ യാതൊരു തീരുമാനവും വൈദ്യുതി ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.


കോഡിലുണ്ടായിട്ടുള്ള മാറ്റങ്ങളില്‍ പലതും ബോര്‍ഡിന് കടുത്ത സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കുന്നവ ആയതിനാല്‍ ബോര്‍ഡ് തലത്തില്‍ കൃത്യമായ ധാരണയില്ലാതെ താഴെതലത്തിലുള്ള ജീവനക്കാര്‍ക്കോ ഓഫീസര്‍മാര്‍ക്കോ പുതുക്കിയ കോഡ് നടപ്പാക്കുവാന്‍ കഴിയില്ല. മാത്രമല്ല പുതുക്കിയ കോഡില്‍ നിലനില്‍ക്കുന്ന നിരവധി അപാകതകളും ഇതിന്റെ നടപ്പാക്കലിന് പ്രായോഗികപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിന് നല്ലൊരുദാഹരണമാണ് പുതിയ കണക്ഷന്‍ നല്‍കുന്നതു സംബന്ധിച്ച ചട്ടം. പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും ദാരിദ്ര രേഖക്കടിയിലുള്ള കുടുംബങ്ങള്‍ക്കും നല്‍കിക്കൊണ്ടിരുന്ന സൗജന്യ കണക്ഷന്‍ പോലും പുതുക്കിയ സപ്ലൈക്കോഡില്‍ എടുത്തുകളഞ്ഞിട്ടുണ്ട്. പുതിയ കണക്ഷനുകള്‍ക്ക് ആവശ്യമായ ഡിസ്ട്രിബ്യൂഷന്‍ ലൈന്‍ വൈദ്യുതി ബോര്‍ഡിന്റേയും സര്‍വീസ് ലൈന്‍ ഉപഭോക്താവിന്റേയും ചെലവില്‍ നിര്‍മ്മിക്കണമെന്നാണ് കോഡില്‍ പറഞ്ഞിട്ടുള്ളത്. പക്ഷേ എന്താണ് ഡിസ്ട്രിബ്യൂഷന്‍ ലൈനെന്നോ സര്‍വീസ് ലൈനെന്നോ ഉള്ള കൃത്യമായി നിര്‍വചനം കോഡിലില്ല. സ്വാഭാവികമായും ഉപഭോക്താവില്‍ നിന്ന് എത്രതുകയാണ് ഈടാക്കേണ്ടത് എന്നത് സംബന്ധിച്ച് സപ്ലൈക്കോഡ് യാതൊരു വ്യക്തതയും നല്‍കുന്നില്ല. ഇത് പുതിയ കണക്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തടസ്സമാകുകയാണ്.

ഇത്തരത്തിലുള്ള അവ്യക്തതകള്‍ മറ്റു സേവനങ്ങളുടെ കാര്യങ്ങളിലും നിലനില്‍ക്കുന്നുണ്ട്. വൈദ്യുതി ബോര്‍ഡിലെ വിതരണ ഓഫീസുകളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സപ്ലൈക്കോഡിന്റെ അടിസ്ഥാനത്തിലാണ് നടക്കേണ്ടത്. പഴയ കോഡ് ഇല്ലാതാകുകയും പുതുക്കിയ കോഡ് പ്രായോഗികമായി നടപ്പാക്കാനാകാത്ത സ്ഥിതി വരുകയും ചെയ്തതോടെ വൈദ്യുതി വിതരണരംഗത്ത് കടുത്ത സ്തംഭനാവസ്ഥ നിലനില്‍ക്കുകയാണ്. ഇതും ജനങ്ങളില്‍ കടുത്ത അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. വൈദ്യുതി ലൈനുകളിലെ അറ്റകുറ്റപ്പണികളിലെ അപാകതകള്‍, കാലവര്‍ഷത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള വൈദ്യുതി തടസ്സങ്ങള്‍ എന്നിയെല്ലാം ജനരോഷം വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. മൊത്തത്തില്‍ വൈദ്യുതി ബോര്‍ഡും ജനങ്ങളും തമ്മിലുള്ള ബന്ധം തീര്‍ത്തും വഷളായിരിക്കുന്നു. ഓഫീസ് കയ്യേറ്റങ്ങളും ജനങ്ങളും ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങളും ഓഫീസ് കയ്യേറ്റങ്ങളും നിത്യസംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.


വൈദ്യുതി ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും നിഷേധാല്‍മക നിലപാടാണ് സ്ഥിതിഗതികള്‍ വഷളാക്കുന്നത്. തെറ്റായ നയങ്ങള്‍ കേരളത്തിന്റെ വൈദ്യുതി മേഖലയെ തകര്‍ക്കുകയാണ്. ഇത്തരം സമീപനങ്ങള്‍ക്കെതിരെ കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഇക്കാര്യത്തില്‍ ബോര്‍ഡിലെ ജീവനക്കാരുടേയും ഓഫീസര്‍മാരുടേയും യോജിച്ച പോരാട്ടം ഉയര്‍ന്നുവരണമെന്ന് അസോസിയേഷന്‍ അഭ്യര്‍ത്ഥിക്കുന്നു.

 

എം.ജി. സുരേഷ് കുമാര്‍
ജനറല്‍ സെക്രട്ടറി

 

Press Release dated 23-06-2014

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2825
mod_vvisit_counterYesterday5442
mod_vvisit_counterThis Month108696
mod_vvisit_counterLast Month134230

Online Visitors: 72
IP: 54.224.50.28
,
Time: 15 : 01 : 03