KSEBOA - KSEB Officers' Association

Thursday
May 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പൊതുസ്ഥലം മാറ്റം വൈകുന്നതില്‍ പ്രതിഷേധിക്കുക

പൊതുസ്ഥലം മാറ്റം വൈകുന്നതില്‍ പ്രതിഷേധിക്കുക

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Transferഅര്‍ഹമായ സ്ഥലം മാറ്റം ലഭിക്കുന്നതിന് മാടമ്പി സ്വഭാവമുള്ള മന്ത്രിമാരുടെ തിണ്ണ നിരങ്ങേണ്ട ഗതികേട് ഒരുകാലത്ത് വൈദ്യുതി ബേര്‍ഡിലെ ഓഫീസര്‍മാര്‍ക്കുണ്ടായിരുന്നു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടതിനുശേഷമാണ് അതിനൊരു മാറ്റം വരുവാന്‍ തുടങ്ങിയത്. സംഘടനയുടെ ശ്രമഫലമായി ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. 1996 ലെ എല്‍ .ഡി .എഫ് സര്‍ക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച ബോര്‍ഡ് ഉത്തരവ് പുറത്തിറക്കി. തുടര്‍ന്ന് അധികാരത്തിലെത്തിയ യു.ഡി. എഫ് സര്‍ക്കാര്‍ ഈ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി. വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാരുടെ സ്ഥലംമാറ്റങ്ങളില്‍ അഴിമതി ആരോപണങ്ങളും അക്കാലത്തുണ്ടായി. 2006 ലെ എല്‍ .ഡി .എഫ് സര്‍ക്കാരിന്റെ സമയത്ത് ഓഫീസര്‍മാരുടെ പൊതു സ്ഥലംമാറ്റം തീര്‍ത്തും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നടത്തിയത്. സ്ഥലംമാറ്റങ്ങള്‍ സുതാര്യമാക്കുകയും ചെയ്തു. മന്ത്രിആഫീസില്‍ നിന്നുപോലും മാനദണ്ഡങ്ങളില്‍ മായം ചേര്‍ക്കുവാന്‍ ആവശ്യപ്പെട്ടതായി അറിവില്ല. ഓഫീസര്‍മാര്‍ക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യുവാന്‍ പറ്റിയ സാഹചര്യമായിരുന്നു അത്.


സ്ഥലംമാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടാണ് സംഘടനയിലെ പ്രധാന പ്രവര്‍ത്തകരും നേതാക്കളും മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിന് പിന്തുണ നല്‍കിയത്. സ്ഥലംമാറിപ്പോയാല്‍ നിശ്ചിത സമയപരിധി കഴിഞ്ഞ് ആരുടേയും കാലുപിടിക്കാതെ തിരിച്ചുവരാം എന്നായപ്പോള്‍ സ്ഥലംമാറ്റത്തോടുള്ള ഓഫീസര്‍മാരുടെ ഭയപ്പാടും മാറിക്കിട്ടി. എല്ലാവര്‍ക്കും തുല്യ നീതിയും നിയമവും എന്നത് സ്ഥാപനത്തോടുള്ള അവരുടെ ആത്മാര്‍ത്ഥതയും വര്‍ദ്ധിപ്പിച്ചു.


കുട്ടികളേയും പ്രായമായ മാതാപിതാക്കളേയും ജീവിതപങ്കാളിയെയുമൊക്കെ വീട്ടിലാക്കിയാണ് പലരും ദൂരെ ദിക്കുകളിലേക്ക് സ്ഥലം മാറി പോകുന്നത്. ജോലിതിരക്കുമൂലം അവധിദിവസങ്ങളില്‍ പോലും നാട്ടിലേക്ക് തിരിച്ചുവരാനാവാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഒരു വര്‍ഷത്തേക്കാണെങ്കില്‍ പോലും, പോകുന്ന സ്ഥലത്തേക്ക് കുട്ടികളുടെ പഠനം മാറ്റുന്നവരുമുണ്ട്. അടുത്ത പൊതുസ്ഥലംമാറ്റത്തിന് തിരിച്ചുവരാമല്ലോ എന്ന വിശ്വാസത്തിലാണ് ഇവരെല്ലാം സ്ഥലംമാറ്റ ഉത്തരവ് കിട്ടിയാലുടന്‍ പുറത്തേക്ക് പോകുന്നത്. തിരിച്ചുവരാനുള്ള സ്ഥലംമാറ്റ ഉത്തരവ് കൃത്യസമയത്ത് ഇറങ്ങിയാല്‍ മാത്രമേ ഇവര്‍ക്കെല്ലാം തിരിച്ചെത്തി വീണ്ടും ജീവിതം ചിട്ടപ്പെടുത്താനാവൂ.


പുതിയ അദ്ധ്യയനവര്‍ഷം തുടങ്ങുന്നതിനുമുന്‍പ് തന്നെ പൊതുസ്ഥലം മാറ്റ ഉത്തരവ് ഇറക്കുവാന്‍ സാധിക്കണം. കുറ്റമറ്റരീതിയാല്‍ തന്നെ. ഇതെഴുതുന്നതുവരെ ഇത്തവണത്തെ ഉത്തരവുകള്‍ പുറത്തിറങ്ങിയിട്ടില്ല. അതുണ്ടാക്കിയിരിക്കുന്ന അതൃപ്തിയും ചില്ലറയല്ല. സ്ഥലം മാറ്റത്തിന്റെ പേരില്‍ പലരീതിയില്‍ വിലപേശാനിറങ്ങിയിരിക്കുന്നവര്‍ മാത്രമാണ് ഇതില്‍ സന്തോഷിക്കുന്നത്. ഭരണാനുകൂലസംഘടനകളുടെ ചക്കളത്തിപോരാണ് ഉത്തരവ് ഇറക്കുന്നതിന് തടസ്സം എന്നാണറിയുന്നത്.അവര്‍ തമ്മിലുള്ള മൂപ്പിളവ് തര്‍ക്കവും അതിനെ ബാധിക്കുന്നുണ്ടത്രെ.ഉത്തരവ് വൈകുന്നത് അവസരമായെടുത്ത്,നേതാക്കളറിഞ്ഞോ അറിയാതെയോ ,പണപ്പിരിവ് നടത്തുന്നതായും പറഞ്ഞുകേള്‍ക്കുന്നു.അത് ശരിയാണെങ്കില്‍ കര്‍ശനമായി എതിര്‍ക്കപ്പെടേണ്ടതാണ്. സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി സ്ഥലംമാറ്റ ഉത്തരവ് വൈകിപ്പിക്കുന്നത് അനുവദിച്ചുകൊടുത്തുകൂട.വകുപ്പ് തലവനും ബോര്‍ഡും ഇതില്‍ ശക്തമായി ഇടപെടണം.ഒപ്പം അടുത്ത വര്‍ഷത്തെ സ്ഥലമാറ്റ നടപടികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കി സുതാര്യതയോടെ കൃത്യസമയത്ത് ഉത്തരവ് ഇറക്കുന്നത് ഉറപ്പാക്കുകയും വേണം.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1178
mod_vvisit_counterYesterday4794
mod_vvisit_counterThis Month107498
mod_vvisit_counterLast Month132633

Online Visitors: 65
IP: 54.81.183.183
,
Time: 05 : 55 : 53