KSEBOA - KSEB Officers' Association

Thursday
May 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ബ്രിക്സ് ട്രേഡ് യൂണിയന്‍ ഫോറം

ബ്രിക്സ് ട്രേഡ് യൂണിയന്‍ ഫോറം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

BRICSബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ഒരു അന്താരാഷ്ട്ര കൂട്ടായ്മയാണ് ബ്രിക്സ്. ബ്രിക്സ് കൂട്ടയ്മയിലെ തൊഴിലാളിസംഘടനകള്‍ തമ്മിലും ഇത്തരമൊരു കൂട്ടായ്മ രൂപപ്പെടുത്തണമെന്ന ധാരണ രൂപം കൊണ്ടത് 2012ലാണ്. അങ്ങിനെയാണ് 2012 ഡിസംബറില്‍ മോസ്കോയില്‍ ഇതുസംബന്ധിച്ച് ഒരു ആലോചനായോഗം നടന്നത്. ബ്രിക്സ് രാജ്യങ്ങളിലെ ട്രേഡ് യൂണിയനുകള്‍ തമ്മിലുള്ള ബന്ധം മെച്ചടുത്തുന്നതിനും ജനങ്ങളും ജനങ്ങളും തമ്മില്‍ ബന്ധവും ഐക്യവും രൂപപ്പെടുത്തുന്നതിനു് ഉല്‍പ്രേരകമായി പ്രവര്‍ത്തിക്കുന്നതിനും സഹായകമായ നിലയില്‍ ഒരു ട്രേഡ് യൂണിയന്‍ ഫോറം രൂപീകരിക്കാനും ഫോറത്തിന്റെ രണ്ടാമത് യോഗം 2013 മാര്‍ച്ചില്‍ സൗത്ത് ആഫ്രിക്കയിലെ ഡര്‍ബനില്‍ നടക്കുന്ന ബ്രിക്സ് രാഷ്ട്രത്തലവന്‍മാരുടെ ഉച്ചകോടിക്ക് സമാന്തരമായി നടത്താനും മോസ്കോ യോഗത്തില്‍ ധാരണയായി.


സൗത്ത് ആഫ്രിക്കയില്‍ നടന്ന ബ്രിക്സ് രണ്ടാമത് ട്രേഡ് യൂണിയന്‍ ഫോറം അംഗീകരിച്ച ഡിക്ലറേഷന്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കുറേക്കൂടി വ്യക്തത വരുത്താന്‍ സഹായിച്ചു. ബ്രിക്സ് കൂട്ടായ്മ കേവലം ഒരു ബിസിനസ് കൂട്ടായ്മയായി മാറുന്നതിലുള്ള ഉല്‍ക്കണ്ഠ ശക്തമായി രേഖപ്പെടുത്തിയ ഡിക്ലറേഷന്‍ സാമ്രാജ്യത്ത അതിക്രമങ്ങള്‍ക്കെതിരായ തൊഴിലാളിവര്‍ഗ്ഗ ഐക്യം ശക്തിപ്പെടുത്താന്‍ ബ്രിക്സ് രാജ്യങ്ങളിലെ സാധാരണ ജനങ്ങളോട് ആഹ്വാനം ചെയ്തു. ബ്രിക്സ് ഉച്ചകോടി ബിസിനസ് ഗ്രൂപ്പുകളുടെ ചര്‍ച്ചകള്‍ക്കും ഉടമ്പടികള്‍ക്കുമുള്ള വേദി എന്നതിനപ്പുറത്ത് സാധാരണ ജനങ്ങളുടെ ശബ്ദം കേള്‍ക്കാനും പങ്കുവെക്കാനുമുള്ള ഇടം കൂടിയാകണമെന്നും ഫോറം ആവശ്യപ്പെട്ടു. ട്രേഡ് യൂണിയനുകള്‍ക്കും ബ്രിക്സ് ഉച്ചകോടിയില്‍ ഇടം ലഭിക്കണമെന്ന ആവശ്യവും ഡിക്ലറേഷന്‍ മുന്നോട്ടുവെച്ചു. ബ്രിക്സ് ഉച്ചകോടിക്ക് സമാന്തരമായി യോഗം ചേരുന്നതിനപ്പുറമുള്ള ആലോചനകളും പൊതുവായ ഇടപെടലുകളും നടത്താന്‍ ട്രേഡ് യൂണിയന്‍ ഫോറത്തിന് കഴിയണമെന്നും ഡര്‍ബന്‍ സമ്മേളനം തീരുമാനിക്കുകയുണ്ടായി. 2014 ജൂലൈയില്‍ ബ്രസീലിലെ ഫോര്‍ട്ടാലെസയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയോടൊപ്പം അടുത്ത ഫോറം നടത്തണമെന്നും അതുവരെയുള്ള ആലോചനകള്‍ക്ക് ഒരു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഉണ്ടാക്കണമെന്നും തീരുമാനിക്കുകയുണ്ടായി. അങ്ങിനെയാണ് ബ്രസീലില്‍ വെച്ച് 2014 ജൂലൈ 15,16 തീയതികളിലായി മൂന്നാമത് ബ്രിക്സ് ട്രേഡ് യൂണിയന്‍ ഫോറം നടക്കുന്നത്.


ഡര്‍ബന്‍ ഫോറത്തിന്റെ തീരുമാനത്തിന്റെ തുടര്‍ച്ചയായി ബ്രിക്സ് രാജ്യങ്ങളിലെ തൊഴിലാളിസംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞതിന്റെ ഭാഗമായി ഫോര്‍ട്ടലെസ ഫോറത്തില്‍ പങ്കാളിത്തം നല്ല നിലയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഡര്‍ബന്‍ ഫോറത്തില്‍ റഷ്യന്‍ പ്രതിനിധികള്‍ ഉണ്ടായിരുന്നില്ല. ബ്രസീലില്‍ നിന്ന് ഒരു സംഘടനയും ഇന്ത്യയില്‍ നിന്ന് സി.ഐ.ടി.യു.വും മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. ഇത്തവണ ബ്രസീലില്‍ വെച്ചാണ് സമ്മേളനം എന്നതിനാല്‍ ബ്രസീലിലെ എല്ലാ ട്രേഡ് യൂണിയന്‍ ഫെഡറേഷനുകളും ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്. സൗത്ത് ആഫ്രിക്കയില്‍ നിന്ന് പ്രധാന സംഘടനകളായ കൊസാട്ടുവും ഫെഡൂസയും ഫോറത്തില്‍ പങ്കെടുത്തു. ചൈനയില്‍ നിന്നും ഓള്‍ ചൈന ട്രേഡ് യൂണിയന്‍ ഫെഡറേഷനും റഷ്യയില്‍ നിന്നും ഫെഡറേഷന്‍സ് ഓഫ് ഇന്റിപെന്റന്റ് ട്രേഡ് യൂണിയന്‍സ് ഓഫ് റഷ്യയും ഫോറത്തിനെത്തി. ഇന്ത്യയില്‍ നിന്ന് സി.ഐ.ടി.യു.വിനു പുറമെ എച്ച്.എം.എസ്. വൈസ് പ്രസിഡന്റ് തമ്പാന്‍ തോമസും ഫോറത്തില്‍ പങ്കെടുക്കുകയുണ്ടായി. സി.ഐ.ടി.യുവിനെ പ്രതിനിധീകരിച്ച് ഞാനും തമിഴ്‌നാട്ടില്‍ നിന്നുള്ള ശ്രീ സുബ്രഹ്മണ്യനുമാണ് ഫോറത്തില്‍ പങ്കെടുത്തത്.


ലോകരാഷ്ട്രീയത്തിന്റെ ഘടന സംബന്ധിച്ചും തൊഴിലാളിവര്‍ഗ്ഗ ഐക്യം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ചും നല്ല അഭിപ്രായ ഐക്യം ഉണ്ടായി വന്നിരിക്കുന്നു എന്നതാണ് ഇത്തവണത്തെ ബ്രിക്സ് ട്രേഡ് യൂണിയന്‍ ഫോറത്തിലെ ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക വളര്‍ച്ച കൊണ്ടുമാത്രം വികസനം സാദ്ധ്യമാകുകയില്ലെന്നും വ്യവസ്ഥയെ അട്ടിമറിച്ചുകൊണ്ടല്ലാതെ മുഖം മിനുക്കലുകള്‍കൊണ്ട് ആഗോളവല്‍ക്കരണത്തിന്റെ ആഘാതം പരിഹരിക്കാനാകില്ലെന്നുമുള്ള ബോധ്യം സംഘടനകള്‍ക്ക് ഉണ്ടായിട്ടുണ്ട്. ഈ നിലയിലുള്ള രാഷ്ട്രീയ ഐക്യം രൂപപ്പെട്ടുവന്നിരിക്കുന്നുവെന്നത് ബ്രിക്സ് ട്രേഡ് യൂണിയന്‍ ഫോറത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.


പരസ്പരബന്ധത്തിനുള്ള ഒരു വേദി എന്നതിനപ്പുറം കൂട്ടായ ഇടപെടലിനുള്ള സംവിധാനമായി ബ്രിക്സ് ട്രേഡ് യൂണിയന്‍ ഫോറം മാറിയിരിക്കുന്നു എന്നതാണ് ഈ സമ്മേളനത്തോടെ ഉണ്ടായിരിക്കുന്ന മാറ്റം. ട്രേഡ് യൂണിയന്‍ ഫോറത്തിന് ബ്രിക്സ് ഔദ്യോഗിക ഉച്ചകോടിയില്‍ ഇടം നല്‍കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്ന ഫോര്‍ട്ടലെസ ഡിക്ലറേഷന്‍ ഫോറത്തിന്റെ ഒന്നാം ദിവസം തന്നെ ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടു. ഈ ഡിക്ലറെഷന്‍ ബ്രിക്സ് അധ്യക്ഷനും ബ്രസീല്‍ പ്രസിഡന്റുമായ ദില്‍മ റൂഫിന് സമര്‍പ്പിക്കാനും അവരുമായി വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാനും കഴിഞ്ഞു. ബിസിനസ് ഗ്രൂപ്പുകളേക്കാള്‍ പ്രാധാന്യത്തോടെ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ ബ്രിക്സ് യോഗത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ടെന്നുമാണ് തന്റെ നിലപാടെന്ന് ദില്‍മ ഫോറം പ്രതിനിധികളെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ രാജ്യത്തലവന്‍മാര്‍ക്കിടയില്‍ പൊതുധാരണ ഉണ്ടായിട്ടില്ലെന്നും അതിനായി ശ്രമിക്കാമെന്നും അവര്‍ ഉറപ്പു നല്‍കി.
2015 ജൂലൈ മാസത്തില്‍ റഷ്യയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് സമാന്തരമായി നാലാമത് ട്രേഡ് യൂണിയന്‍ ഫോറം ചേരാമെന്ന് തീരുമാനിച്ചിട്ടുണ്ട്. കൂട്ടായ ഇടപെടലുകള്‍ വളര്‍ത്തിയെടുക്കാനുതകും വിധം ഫലപ്രദമായ ഒരു കോ-ഓര്‍ഡിനേഷന്‍ ബ്രിക്സ് ട്രേഡ് യൂണിയനുകള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുകയും അതുവഴി സുശക്തമായ ഒരു അന്താരാഷ്ട്രക്കൂട്ടായ്മയായി ഫോറത്തെ മാറ്റുകയുമാണ് അടിയന്തിരകടമയായി കണ്ടിട്ടുള്ളത്. ട്രേഡ് യൂണിയന്‍ ഐക്യം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയാണ്. അതിനൊപ്പം നമ്മുടെ കാഴ്ചപ്പാടിലും ഇടപെടല്‍ ശേഷിയിലും മാറ്റം വരേണ്ടതുണ്ട്. ഈ കൂട്ടായ്മയില്‍ ഫലപ്രദമായി പങ്കാളിത്തം വഹിക്കാനുകുന്നുവെന്നത് കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷനും സംഘടനാംഗങ്ങള്‍ക്കും അഭിമാനകരമാണ്.

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4404
mod_vvisit_counterYesterday4928
mod_vvisit_counterThis Month118620
mod_vvisit_counterLast Month152890

Online Visitors: 82
IP: 54.145.118.24
,
Time: 21 : 49 : 15