KSEBOA - KSEB Officers' Association

Monday
Dec 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുത അപകടങ്ങളെക്കുറിച്ച് ഒരിയ്ക്കല്‍ കൂടി

വൈദ്യുത അപകടങ്ങളെക്കുറിച്ച് ഒരിയ്ക്കല്‍ കൂടി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Accidentവൈദ്യുതി അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ഇതില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായ ഒന്നാണ് തൃശൂര്‍ നടത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ ഉണ്ടായത്. സര്‍വീസ് കണക്ഷന്‍ നല്‍കുന്നതിന് ഉയര്‍ത്തിയ പോസ്റ്റ് എച്ച്.ടി. ലൈനില്‍ തട്ടിയാണ് ഇവിടെ അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് മേല്‍നോട്ട ഉദ്യോഗസ്ഥര്‍ ആരുമുണ്ടായിരുന്നില്ല. എച്ച്.ടി. ലൈനില്‍ പെര്‍മിറ്റ് എടുക്കുകയോ വൈദ്യുതി ബന്ധം ഒഴിവാക്കാന്‍ മറ്റെന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. ഏഴ് കരാര്‍ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. മൂന്നു പേര്‍ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. ഒരാള്‍ ഗുരുതരമായി ആശുപത്രിയില്‍. മുമ്പുണ്ടായ പല അപകടങ്ങളിലും കണ്ടതുപോലെ തികഞ്ഞ അശ്രദ്ധയും വൈദ്യുതി ശൃംഖല സംബന്ധിച്ച അജ്ഞതയുമാണ് ഇവിടേയും അപകടത്തിന് ഇടയാക്കിയതെന്ന് പ്രാഥമിക പരിശോധനയില്‍ നിന്നു തന്നെ വ്യക്തമാണ്.


രാവിലെ കുഴിയെടുത്തപ്പോള്‍ പൈപ്പ് പൊട്ടി വെള്ളമൊഴുകിയതിനെത്തുടര്‍ന്ന് പണി നിര്‍ത്തിവെച്ചിരുന്നതായിരുന്നുവെന്നും പിന്നീട് കരാറുകാര്‍ ഓഫീസിലറിയിക്കാതെ സ്വന്തംനിലയില്‍ പണി പുനരാരംഭിച്ചതാണ് മേല്‍നോട്ടത്തിന് ആരും സ്ഥലത്തില്ലാതിരുന്നതിന് കാരണമെന്നുമാണ് ബന്ധപ്പെട്ടവരില്‍ നിന്ന് മനസ്സിലാക്കുന്നത്. ഇതിലെ വസ്തുത എന്തായാലും ഓവര്‍സിയര്‍, സബ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവരെ സസ്പെന്റ് ചെയ്തുകൊണ്ട് ശക്തമായ ശിക്ഷണനടപടികളാണ് ബോര്‍ഡ് തലത്തില്‍ ഉണ്ടായത്. സെക്ഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരേയും സ്ഥലംമാറ്റി. സംഭവവുമായി നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും, മേല്‍നോട്ട ബാദ്ധ്യത കണക്കിലെടുത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരേയും സ്ഥലംമാറ്റി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ നിര്‍ബന്ധിത അവധിയില്‍ വിടുകയും ചെയ്തു. ശിക്ഷണ നടപടികള്‍കൊണ്ട് വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കാനാകില്ലെങ്കിലും, ഉത്തരവാദികളായവരുടെ പേരില്‍ നടപടികളുണ്ടാകുന്നതിന് ആരും എതിരല്ല. എന്നാല്‍ ഇപ്പോഴുണ്ടായിട്ടുള്ള നടപടികളെ ആ നിലയില്‍ കാണാനാകുമെന്ന് കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ കരുതുന്നില്ല. മാദ്ധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ സ്വീകരിച്ചിട്ടുള്ള ഇത്തരം നടപടികള്‍ ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതിനും തൊഴിലന്തരീക്ഷം മോശമാക്കുന്നതിനും മാത്രമേ ഉപകരിക്കുകയുള്ളൂ. മാത്രമല്ല, ഇതുകൊണ്ട് അപകടങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യതയില്‍ ഒരു കുറവുമുണ്ടാകുന്നില്ലെന്ന് പിന്നീട് പത്തനംതിട്ടയിലുണ്ടായ മറ്റൊരപകടം സൂചിപ്പിക്കുന്നു. ആരും മരണമടഞ്ഞില്ലെന്നതിനാല്‍ ഇത് പത്രങ്ങളില്‍ വാര്‍ത്തയായില്ലെന്ന് മാത്രം.


ഓരോ അപകടങ്ങളുണ്ടാകുമ്പോഴും അതുമായി ബന്ധപ്പെട്ട് ചില ബഹളങ്ങളുണ്ടാകും. ചില നടപടികളും ഉണ്ടാകും. എന്നാല്‍ നമ്മുടെ പ്രവര്‍ത്തനശൈലിയിലോ സുരക്ഷാവീക്ഷണത്തിലോ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ ഈ നടപടികള്‍ക്കൊന്നും കഴിയുന്നില്ല എന്നതാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതി അപകടങ്ങള്‍ കാണിയ്ക്കുന്നത്. ശിക്ഷണ നടപടികള്‍ അതിന് വിധേയമാകുന്നവര്‍ക്കപ്പുറം യാതൊരു ചലനവും സൃഷ്ടിക്കുന്നില്ലെന്നതും വ്യക്തമാണ്. ഇത് മാറണം. നാമോരോരുത്തരുടേയും സമീപനത്തില്‍ കാതലായ മാറ്റം അനിവാര്യമാണ്. സുരക്ഷ ഉറപ്പുവരുത്തിയല്ലാതെ യാതൊന്നും ചെയ്യില്ലെന്ന പൊതുബോധം എല്ലാതലങ്ങളിലും ഉണ്ടാകണം.


വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാരുടെ പ്രബല സംഘടന എന്ന നിലയില്‍ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ട്. ഈ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് വൈദ്യുതി സുരക്ഷ സംബന്ധിച്ച പഠനപ്രവര്‍ത്തനങ്ങള്‍ക്ക് നാം തുടക്കമിട്ടത്. സമഗ്രമായൊരു പഠന റിപ്പോര്‍ട്ട് തയ്യാറാക്കി ബോര്‍ഡിന് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ പ്രയോഗതലത്തില്‍ ഏറെയൊന്നും മുന്നോട്ടുപോകാന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ല. സ്വതന്ത്രമായ സുരക്ഷാവിഭാഗത്തിന്റെ രൂപീകരണമടക്കം ബോര്‍ഡ് തലത്തിലുണ്ടാകേണ്ട തീരുമാനങ്ങളും നടപടികളുമൊക്കെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് അനിവാര്യമാണെങ്കിലും പൊതുസുരക്ഷാബോധം വളര്‍ത്തിയെടുക്കുന്നതിനും ജോലിസ്ഥലത്ത് സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുവെന്നും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും നമുക്കോരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. അത്രയും ചെയ്യാനായാല്‍ത്തന്നെ അപകടങ്ങളില്‍ വലിയ കുറവുണ്ടാകും.


സംസ്ഥാനത്ത് മൂന്നു നാലു ഡിവിഷനുകളിലെങ്കിലും മാതൃകാടിസ്ഥാനത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്ന് സംഘടന തീരുമാനിച്ചിട്ടുണ്ട്. കരാര്‍ത്തൊഴിലാളികളടക്കം ബോര്‍ഡിലെ മുഴുവന്‍ ജീവനക്കാരുടേയും സഹകരണത്തോടേയും മുന്‍കൈയ്യിലും മാത്രമേ സുരക്ഷ ഉറപ്പുവരുത്താനാകൂ. സ്ഥാപനത്തിന്റെ തൊഴില്‍സംസ്കാരത്തില്‍ വലിയ മാറ്റമുണ്ടാക്കികൊണ്ടുമാത്രമെ ഇത് സാദ്ധ്യമാകുകയുള്ളൂ. ആ നിലയിലൊരു സഹകരണം ഉറപ്പുവരുത്തുന്നതിന് സംഘടനാംഗങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. നമുക്ക് ആ ഉത്തരവാദിത്തം നിറവേറ്റാനാകണം.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2926
mod_vvisit_counterYesterday4487
mod_vvisit_counterThis Month81494
mod_vvisit_counterLast Month130619

Online Visitors: 77
IP: 54.82.112.193
,
Time: 14 : 07 : 15