KSEBOA - KSEB Officers' Association

Sunday
Jun 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വേണ്ടത് കല്‍ക്കരി നിലയം തന്നെ

വേണ്ടത് കല്‍ക്കരി നിലയം തന്നെ

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Cheemeniജൂലൈ മാസത്തില്‍ ന്യൂസ് മാസികയില്‍ വന്ന 'വേണം കേരളത്തില്‍ ഒരു കല്ക്കരി നിലയം' എന്ന ലേഖനവും തുടര്‍ന്ന് ആഗസ്റ്റ് മാസത്തില്‍ അതിനുള്ള പ്രതികരണം എന്ന നിലയില്‍ വന്ന 'വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പ്രകൃതി വാതകവും ഉപയോഗപ്പെടുത്തണം' എന്ന ലേഖനവുമാണ് ഈ കുറിപ്പിന് ആധാരം.
കേരളത്തിന്റെ ഊര്‍ജ്ജാവശ്യം വര്‍ദ്ധിച്ചു വരികയാണെന്നും അതിനനുസരിച്ച് പുതിയ ഉല്‍പ്പാദന പദ്ധതികള്‍ വരുന്നില്ല എന്നും രണ്ടു ലേഖനങ്ങളിലും അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒരു കല്‍ക്കരി അധിഷ്ഠിത നിലയം ആവശ്യമാണെന്നുള്ള കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ സുചിന്തിതമായുള്ള അഭിപ്രായം, സംഘടനയുടെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ ശ്രീ. ജെ. സത്യരാജന്‍ മുന്നോട്ടു വെക്കുമ്പോള്‍, പ്രകൃതി വാതകവും കൂടി കേരളത്തിന്റെ ഊര്‍ജ്ജോല്പാദനത്തിനു ഉപയോഗപ്പെടുത്തണം എന്നാണു സംഘടനയുടെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടി ആയിരുന്നിട്ടുള്ള ശ്രീ. എം.ടി. വര്‍ഗ്ഗീസിന്റെ വാദം.


ഇതുമായി ബന്ധപ്പെട്ടു ആദ്യമായി സൂചിപ്പിക്കുവാനുള്ളത് ഈ ലേഖകന്‍ ഒരു തരത്തിലുള്ള ഊര്‍ജ്ജ സ്രോതസ്സുകള്‍ക്കും എതിരല്ല എന്നാണ്. പക്ഷെ ഈ നാട്ടിലെ ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഗുണമേന്മയുള്ള വൈദ്യുതി ആവശ്യാനുസരണം ലഭ്യമാക്കണം എന്ന പ്രായോഗിക അഭിപ്രായമുള്ള ഒരാളാണ്. ആ നിലയ്ക്കാണ് മുകളില്‍ പറഞ്ഞിട്ടുള്ള രണ്ടു വാദങ്ങളും ഒന്ന് പരിശോധിക്കാന്‍ തുനിയുന്നത്.

എന്താണ് പ്രശ്നം?

മേല്‍ സൂചിപ്പിച്ച പ്രായോഗിക കാഴ്ചപ്പാട് സ്വീകരിക്കാത്തതു കൊണ്ടുണ്ടായ തിരിച്ചടിയാണല്ലോ കായംകുളത്തുള്ള എന്‍.ടി.പി.സി.യുടെ നാഫ്ത അധിഷ്ടിത നിലയവുമായി ബന്ധപ്പെട്ടു കെ.എസ്.ഇ.ബി.യും കേരളത്തിലെ ഉപഭോക്താക്കളും അനുഭവിക്കുന്നത്. പദ്ധതി വിഭാവനം ചെയ്യുന്ന കാലത്തുണ്ടായിരുന്ന വിലയുടെ പതിന്മടങ്ങായി പദ്ധതി കമ്മീഷന്‍ ചെയ്യുമ്പോഴേക്കും നാഫ്തയുടെ വില ഉയര്‍ന്നിരുന്നു. ആ നിലക്കുള്ള വര്‍ദ്ധനവ് ഇപ്പോഴും തുടരുകയും ചെയ്യുന്നു. പലപ്പോഴും ഫിക്സഡ് ചാര്‍ജ് അടച്ചു കൊണ്ട് ഒരു യൂണിറ്റ് വൈദ്യുതി പോലും വാങ്ങാതിരിക്കേണ്ടി വരുന്നതുകൊണ്ടുള്ള ദോഷം ആര്‍ക്കാണ് ഉണ്ടായിരിക്കുന്നതെന്ന് നമുക്ക് അറിവുള്ളതാണല്ലോ.
കായംകുളം പദ്ധതി വിഭാവനം ചെയ്ത കാലത്ത് ഉണ്ടായ പിശക് നാഫ്തയുടെ വില പില്‍ക്കാലത്ത് ഈ നിലക്ക് വര്‍ദ്ധിക്കുമെന്നു കാണാന്‍ കഴിയാതെ പോയതാണ്. എന്നാല്‍ പ്രകൃതി വാതകത്തിന്റെ കാര്യത്തില്‍ അല്പം വ്യത്യാസം ഉണ്ട്. പദ്ധതികള്‍ വിഭാവനം ചെയ്യപ്പെടുന്നതിന് മുമ്പ് തന്നെ ഉയര്‍ന്ന വിലയാണ് അതിനുള്ളത്. ഭാവിയില്‍ എപ്പോഴെങ്കിലും വില കുറയും എന്ന് കണക്കാക്കി കോടിക്കണക്കിനു രൂപ മുതല്‍മുടക്കി ഒരു പദ്ധതി തുടങ്ങാന്‍ കഴിയി
ല്ല.
കായംകുളത്തിന്റെ കാര്യത്തില്‍ യൂണിറ്റിന് ഒരു രൂപ അടുത്തുള്ള ഫിക്സഡ് ചാര്‍ജ് അടച്ചുകൊണ്ട് വൈദ്യുതി വേണ്ടെന്നു വെക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും നമുക്കുണ്ട്. എന്നാല്‍ പ്രകൃതി വാതകത്തിന്റെ കാര്യത്തില്‍ ഫിക്സഡ് ചാര്‍ജും വേരിയബിള്‍ കോസ്റ്റും അടക്കമുള്ള തുക മൊത്തം അടച്ചിട്ടു മാത്രം വാതകം വേണമെങ്കില്‍ വാങ്ങാനും അഥവാ വേണ്ടെങ്കില്‍ വേണ്ടെന്നു വെക്കാനുമുള്ള സ്വാതന്ത്ര്യമേയുള്ളൂ. അതായത് പ്രകൃതി വാതകവുമായി ബന്ധപ്പെട്ടു take or pay condition ആണുള്ളത്.

പ്രകൃതി വാതകത്തിന്റെ വില

ഏഷ്യന്‍ മാര്‍ക്കറ്റില്‍ പെട്രോളിയത്തിന്റെ വിലയുമായി ബന്ധപ്പെട്ടാണ് പ്രകൃതി വാതകത്തിന്റെ വില ഉള്ളത്. വിവിധ കാരണങ്ങളാല്‍ പെട്രോളിയത്തിന്റെ വിലയിലുണ്ടാകുന്ന ഏറ്റക്കുറവുകള്‍ പ്രകൃതി വാതകത്തിന്റെ വിലയെയും ആനുപാതികമായി സ്വാധീനിക്കും. മറ്റു അന്താരാഷ്ട്ര മാര്‍ക്കറ്റ് വിലകളെ അതതു പ്രദേശങ്ങളിലെ ഗ്യാസ് ഇന്‍ഡെക്സ് ആണ് നിയന്ത്രിക്കുന്നത്.
പ്രകൃതി വാതകം ഉപഭോക്താവിന്റെ അടുത്ത് എത്തുമ്പോള്‍ അതിന്റെ വിലയില്‍ സ്പോട്ട് പ്രൈസ് കൂടാതെ ദ്രവീകരിക്കാനുള്ള ചെലവ്, കടത്തുകൂലി, തിരികെ വാതകമാക്കാനുള്ള ചെലവ്, തുടര്‍ന്ന് പൈപ്പ് വഴി ഉപഭോക്തൃ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള ചെലവ്, വിവിധ ഇനത്തിലുള്ള നികുതികള്‍, ഇന്‍ഷുറന്‍സ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടുന്നു.
ഓസ്ട്രേലിയയിലെ ഗോര്‍ഗോണ്‍ ഗ്യാസ് പദ്ധതിയില്‍ നിന്നും (ഈ പദ്ധതിയുടെ ഒരു പ്രധാന പങ്കാളി അമേരിക്കയിലെ ഷെവറോണ്‍ കോര്‍പ്പറേഷന്‍ ആണ്) ഇന്നത്തെ നിലക്ക് 1 mmbtu പ്രകൃതിവാത
കം കൊച്ചിയിലെത്തുമ്പോള്‍ ഏകദേശം 19 അമേരിക്കന്‍ ഡോളര്‍ വരെ വില വരുന്നുണ്ട്. ഇതുപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുമ്പോള്‍ വേരിയബിള്‍ കോസ്റ്റ് മാത്രം ഒരു യൂണിറ്റിന് 8 രൂപ 50 പൈസക്ക് മുകളില്‍ വരും.
അമേരിക്കയിലെ ഹെന്‍റി ഹബിന്റെ (ഷെവറോണ്‍ കോര്‍പ്പറേഷന്റെ തന്നെ ഒരു സബ്സിഡിയറിയായ സബൈന്‍ പൈപ്പ് ലൈന്‍ എന്ന സ്ഥാപനത്തിന്റെ ഒരു ഡിസ്ട്രിബ്യൂഷന്‍ ഹബ് ആണ് ഇത് ) സ്പോട്ട് പ്രൈസ് അല്പം കുറവാണെന്ന് കാണാം എന്നാല്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള കടത്തു കൂലിയല്ല ഭൂഗോളത്തിന്റെ നേരെ എതിര്‍വശത്ത് കിടക്കുന്ന അമേരിക്കയില്‍ നിന്നുള്ള കടത്തുകൂലിയെന്നു കൂടി കാണുമ്പോള്‍ ഇവിടെ നിന്നുള്ള വാതകത്തിന്റെ വിലയിലും കാര്യമായ കുറവുണ്ടാകുമെന്നു കരുതാനാവില്ല.

ആഭ്യന്തര പ്രകൃതി വാതകം

ഇന്ത്യയില്‍ പ്രകൃതി വാതകം കണ്ടെത്താനുള്ള പര്യവേക്ഷണം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. കൃഷ്ണ ഗോദാവരി തടങ്ങളില്‍ നിന്ന് റിലയന്‍സ് ഖനനം ചെയ്തെടുക്കുന്ന പ്രകൃതിവാതകത്തിന്റെ വില ഇരട്ടിയാക്കി നല്കാനുള്ള നീക്കം നടക്കുകയാണല്ലോ. എതു സമയത്തും അതുണ്ടായേക്കാം. ഒരുപക്ഷേ ഈ ലേഖനം അച്ചടിമഷി പുരണ്ടു വരുമ്പോഴേക്കും അതുണ്ടായാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല.
നമ്മുടെ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്റെ തീരുമാനം 2016 വരെ പ്രകൃതി വാതകത്തിനുള്ള പുതിയ അലൊക്കേഷന്‍ അനുവദിക്കേണ്ടതില്ല എന്നാണ്. അതിനു ശേഷമുള്ള സ്ഥിതി വ്യത്യസ്തമാകും എന്ന് ഇപ്പോള്‍ പറയാനുമാകില്ല. ആസൂത്രണ കമ്മീഷന്‍ ആകട്ടെ വാതകാധി
ഷ്ഠിത പദ്ധതികളോട് വേണ്ടത്ര അനുഭാവം പ്രകടിപ്പിക്കുന്നുമില്ല. അത്തരത്തിലുള്ള ഏതെങ്കിലും ഊര്‍ജ്ജ പദ്ധതികള്‍ വേണമെങ്കില്‍ അവ പീകിംഗ് സ്റ്റേഷന്‍ ആയി മാത്രമേ വിഭാവനം ചെയ്യാന്‍ പാടുള്ളൂ എന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം.

വേണ്ടത് കല്‍ക്കരി നിലയം തന്നെ

ഇന്ത്യയില്‍ ചുരുങ്ങിയത് ഒരു 100വര്‍ഷത്തേക്കുള്ള കല്‍ക്കരി ലഭ്യമാണ്. ആഭ്യന്തരമായി ലഭ്യമായ കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കിയാല്‍ എല്ലാ ചിലവുകളും കണക്കിലെടുത്താലും ഒരു യൂണിറ്റ് വൈദ്യുതിയുടെ വേരിയബിള്‍ കോസ്റ്റ് 2 രൂപ 50പൈസയില്‍ അധികം വരില്ല. ഇനി പകരമായി ഇറക്കുമതി ചെയ്ത കല്ക്കരി ഉപയോഗിച്ചാല്‍ പോലും ഒരു യൂണിറ്റിനുണ്ടാകാനിടയുള്ള വേരിയബിള്‍ കോസ്റ്റ് 4 രൂപ 50 പൈസയില്‍ കൂടില്ല. ഇതിനേക്കാള്‍ ചെലവ് കുറച്ചു വൈദ്യുതി ഉണ്ടാക്കാന്‍ നിലവില്‍ സംഭരണശേഷിയുള്ള ജലവൈദ്യുതി പദ്ധതികള്‍ കൊണ്ട് മാത്രമേ കഴിയൂ. പാരിസ്ഥിതിക പ്രശ്നങ്ങളും പദ്ധതി പൂര്‍ത്തീകരണത്തിനുള്ള കാലതാമസവുമാണ് ജലവൈദ്യുതി പദ്ധതികള്‍ പിന്തള്ളപ്പെടാന്‍ ഉള്ള കാരണങ്ങള്‍. ഇവക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ഒപ്പം അനുവാദം കിട്ടാതെ കിടക്കുന്ന വിവിധ പദ്ധതികള്‍ക്ക് അനുവാദം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം. അതോടൊപ്പം തന്നെ 1000 മെഗാവാട്ട് എങ്കിലും സ്ഥാപിതശേഷിയുള്ള ഒരു കല്‍ക്കരി നിലയം അടിയന്തിരമായി സ്ഥാപിക്കാനുള്ള നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുകയും വേണം. ഇത് മാത്രമാണ് നാം നേരിടാന്‍ പോകുന്ന അതിരൂക്ഷമായ ഊര്‍ജ്ജ പ്രതിസന്ധിക്ക് ഇപ്പോള്‍ ചെയ്യേണ്ട പരിഹാരം.

ഉപസംഹാരം

കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും ഒരു പക്ഷെ നമുക്ക് മിതമായ നിരക്കില്‍ ദീര്‍ഘകാലത്തേക്ക് മുടങ്ങാതെ പ്രകൃതിവാതകം (അമേരിക്ക കണ്ടെത്തിയ ഷെയില്‍ ഗ്യാസ് അടക്കമുള്ളത്) നല്കാന്‍ ആരെങ്കിലും തയ്യാര്‍ ആയാലോ?
അങ്ങനെ ഒന്നുണ്ടായാല്‍ തീര്‍ച്ചയായും വാതക അധിഷ്ടിതമായ ഊര്‍ജ്ജ പദ്ധതി വിഭാവനം ചെയ്യാന്‍ നാം മുന്നോട്ടു വരേണ്ടതാണ്. പക്ഷെ ഇന്നത്തെ നിലയില്‍ അതിനുള്ള സാധ്യത കാണുന്നില്ല. അല്ലാതെ ഏതെങ്കിലും ഒരു സ്ഥാപനം 4800 കോടി രൂപ മുതല്‍മുടക്കി എന്ന ഒറ്റ കാരണത്താല്‍ അതിനെ സംരക്ഷിക്കാന്‍ ആണ്ടോടാണ്ട് അതിലധികം കോടികള്‍ നല്കാന്‍ കേരളത്തിലെ ജനങ്ങള്‍ തയ്യാറാകണം എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല. (1000 മെഗാവാട്ടിന്റെ ഒരു പദ്ധതി വിഭാവനം ചെയ്തിട്ട് 700 കോടി യൂണിറ്റ് വീതം പ്രതിവര്‍ഷം ഉണ്ടാക്കിയെടുത്തിട്ട് കേരളത്തിലെ ജനങ്ങള്‍ 6000 കോടി വീതം മുടക്കി അത് വാങ്ങിക്കൊള്ളണം എന്ന പറയാന്‍ പറ്റില്ലല്ലോ).
കേരളത്തിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടിവരുമ്പോള്‍ മുകളില്‍ പറഞ്ഞിട്ടുള്ള പദ്ധതികള്‍ കൂടി കണക്കിലെടുക്കേണ്ടതാണ്. പ്രശ്നപരിഹാരം നിര്‍ദ്ദേശിക്കേണ്ടവര്‍ വസ്തുതകളുടെ പിന്‍ബലമില്ലാതെ വ്യത്യസ്ത അഭിപ്രായം പുലര്‍ത്തിയാല്‍ വിവിധ സ്ഥാപിത താല്പര്യങ്ങളും അജണ്ടകളും ഉള്ള കപട പരിസ്ഥിത വാദികള്‍ അടക്കമുള്ളവര്‍ വളരെ എളുപ്പത്തില്‍ അവരുടെ ലക്ഷ്യത്തിലെത്തും എന്ന് കൂടി നാം ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.
(Whats up 9447354734)

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4800
mod_vvisit_counterYesterday5105
mod_vvisit_counterThis Month109157
mod_vvisit_counterLast Month141147

Online Visitors: 74
IP: 54.159.91.117
,
Time: 22 : 13 : 30