KSEBOA - KSEB Officers' Association

Wednesday
Aug 16th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ ഓര്‍മയായി

ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ ഓര്‍മയായി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

കൃഷ്ണയ്യര്‍പ്രഥമ വൈദ്യുതി മന്ത്രിയും പ്രശസ്ത നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ വി.ആര്‍ കൃഷ്ണയ്യര്‍ (100) അന്തരിച്ചു. 04-12-2014നു വൈകിട്ട് നാലോടെ എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 24നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അഭിഭാഷകന്‍, പൊതുപ്രവര്‍ത്തകന്‍, ഐക്യകേരളത്തിന്റെ ആദ്യ അഭ്യന്തര- നിയമ മന്ത്രി, ന്യായാധിപന്‍, നീതിയുടെ കാവലാള്‍ എന്നീ നിലകളില്‍ ഒരു നൂറ്റാണ്ട് ഇന്ത്യയുടെ സാമൂഹിക മണ്ഡലത്തിലാകെ നിറഞ്ഞുനിന്ന സാന്നിധ്യമാണ് ഇല്ലാതായത്.

വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്ണ അയ്യര്‍ എന്ന വി ആര്‍ കൃഷ്ണ അയ്യര്‍ 1915 നവംബര്‍ 15ന് പാലക്കാട് വൈദ്യനാഥപുരത്ത് അഭിഭാഷകനായിരുന്ന വി വി രാമ അയ്യരുടെയും നാരായണി അമ്മാളുവിന്റെയും മകനായി ജനിച്ചു.

പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും അണ്ണാമല യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിഎയും ജയിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമബിരുദവും കരസ്ഥമാക്കി. 1938ല്‍ മലബാര്‍- കൂര്‍ഗ് കോടതികളില്‍ അഭിഭാഷകനായി. കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി. കമ്യൂണിസ്റ്റുകാര്‍ക്ക് നിയമ സഹായം നല്‍കിയെന്ന കേസില്‍ 1948ല്‍ ഒരു മാസത്തോളം ജയിലിലടച്ചു. 1952ല്‍ കൂത്തുപറമ്പില്‍ നിന്ന് മദ്രാസ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഐക്യകേരളത്തില്‍ 1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലെത്തി. ഇഎംഎസ് മന്ത്രിസഭയില്‍ നിയമം, അഭ്യന്തരം, ജയില്‍, സാമൂഹ്യക്ഷേമം, വൈദ്യുതി, ജലം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

വിമോചന സമരത്തെ തുടര്‍ന്ന് മന്ത്രിസഭ പിരിച്ചുവിട്ടതിന് ശേഷം 59 മുതല്‍ വീണ്ടും അഭിഭാഷകവൃത്തിയില്‍ സജീവമായി. 1968ല്‍ ഹൈക്കോടതി അഭിഭാഷകനായി. 1970ല്‍ ഇന്ത്യന്‍ ലോ കമീഷനില്‍ അംഗമായി. 73ല്‍ പാവങ്ങള്‍ക്ക് നിയമസഹായം നല്‍കുന്നതുസംബന്ധിച്ച കേന്ദ്ര സമിതിയുടെ അധ്യക്ഷനായി. 73 ജൂലൈയില്‍ സുപ്രീം കോടതി ജഡ്ജിയായി. 1980 നവംബര്‍ 14ന് വിരമിച്ചു. 1987ല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആര്‍ വെങ്കിട്ടരാമനെതിരെ മത്സരിച്ചു.

നിയമസംബന്ധിയായ നിരവധി ഗ്രന്ഥങ്ങള്‍ അടക്കം 70തിലധികം പുസ്കങ്ങള്‍ രചിച്ചിട്ടുണ്ട്. വാണ്ടറിങ് ഇന്‍ മെനി വേള്‍ഡ് എന്ന ആത്മകഥയും മൂന്നു യാത്രാ വിവരണങ്ങളും പ്രസിദ്ധീകരിച്ചു. 1999ല്‍ പത്മവിഭൂഷനടക്കം നിരവധി പുരസ്കാരങ്ങള്‍ തേടിവന്നു. ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് ലോയേഴസ് നിയമലോകത്തെ ജീവിക്കുന്ന ഇതിഹാസമെന്ന പുരസ്കാരം നല്‍കി ആദരിച്ചു. മൂന്ന് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും മറ്റ് ഫെലോഷിപ്പുകളും ലഭിച്ചു. ഭാര്യ ശാരദ 1974ല്‍ അന്തരിച്ചു. മക്കള്‍: രമേശ്(യുഎസ്), പരമേശ്(ചെന്നൈ). മരുമക്കള്‍: ലത, ഇന്ദ്രാണി.

 

 

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4689
mod_vvisit_counterYesterday5682
mod_vvisit_counterThis Month84874
mod_vvisit_counterLast Month165538

Online Visitors: 90
IP: 54.92.164.193
,
Time: 20 : 39 : 47