KSEBOA - KSEB Officers' Association

Thursday
Jun 29th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതിനിയമഭേദഗതി പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരാകണം

വൈദ്യുതിനിയമഭേദഗതി പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരാകണം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Distribution Sectorവൈദ്യുതിനിയമം 2003 ഭേദഗതിബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുവാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഭേദഗതി നിര്‍ദ്ദേശങ്ങളിലെ ജനവിരുദ്ധത ചൂണ്ടിക്കാട്ടി അവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ വൈദ്യുതി ജീവനക്കാരുടെ മുഴുവന്‍ സംഘടനകളും ചേര്‍ന്ന് ഡിസംബര്‍ 8 ന് നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന് അടുത്ത ദിവസമാണ് ബില്ല് അവതരിപ്പിക്കുവാന്‍ മന്ത്രിസഭ അനുമതി നല്കിയത്. രാജ്യതാല്‍പ്പര്യങ്ങളും ജനവികാരങ്ങളും മാനിക്കുന്ന സര്‍ക്കാരല്ല കേന്ദ്രത്തിലുള്ളത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ രണ്ടാം യു.പി.എ. സര്‍ക്കാരാണ് ഈ ഭേദഗതി നിര്‍ദ്ദേശങ്ങളുടെ കരട് പുറത്തിറക്കിയത്. വിതരണം, സപ്ലൈ എന്നിങ്ങനെ വിതരണ മേഖലയെ രണ്ടായി വിഭജിക്കുക എന്നതാണ് ബില്ലിലെ ഏറ്റവും വിനാശകരമായ നിര്‍ദ്ദേശം. കഴിഞ്ഞ സര്‍ക്കാരിന്റെ അതേ നയങ്ങള്‍ പിന്തുടരുന്ന മോഡി സര്‍ക്കാര്‍ ഭേദഗതികളുമായി മുന്നോട്ടു പോകുന്നതില്‍ അത്ഭുതമില്ല. കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്.


ഭേദഗതികള്‍ വൈദ്യുതിമേഖലയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നമ്മുടെ സംഘടന നിരവധി വേദികളിലും ഈ മാസികയിലൂടെയും പല തവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അഖിലേന്ത്യ തലത്തിലും സംഘടനകളെല്ലാം ഇപ്പോള്‍ ഈ ഭേദഗതികള്‍ക്കെതിരെ അണിനിരന്നിരിക്കുന്നു. എന്നാല്‍ മറ്റു പലതിലുമെന്നപോലെ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് ബില്ലിനനുകൂലമായ പ്രചരണം നടത്തുകയാണ് മോഡി സര്‍ക്കാര്‍. ഉപഭോക്താവിന് ഇഷ്ടത്തിനനുസരിച്ച് ആരില്‍ നിന്നും വൈദ്യുതി വാങ്ങാനാകും എന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. യഥാര്‍ത്ഥലക്ഷ്യങ്ങള്‍ അവര്‍ മറച്ചുവെക്കുന്നു.
വിതരണമേഖലയെ വിഭജിച്ച് കമ്പോളശക്തികള്‍ക്ക് വിട്ടുകൊടുക്കുക എന്നത് പല രാജ്യങ്ങളിലും പരീക്ഷിച്ച് പരാജയപ്പെട്ട പരീക്ഷണമാണ്. വൈദ്യുതിക്ഷാമം നിലനില്‍ക്കുന്ന ഇന്ത്യയില്‍ അതൊട്ടും യോജിച്ചതല്ലെന്ന് ലോകബാങ്ക് പോലും അഭിപ്രായപ്പെട്ടിട്ടുണ്ട്. വൈദ്യുതിവില വര്‍ദ്ധിക്കാനും സേവനം മോശമാവാനും മാത്രമേ ഇത് സഹായിക്കൂ. ഇക്കാര്യങ്ങളെല്ലാം നമ്മുടെ സഹപ്രവര്‍ത്തകരോട് എണ്ണിയെണ്ണിപ്പറയണം. അത് ജനങ്ങളിലെത്തിക്കണം. എങ്കില്‍ മാത്രമേ വൈദ്യുതി മേഖലയെ തകര്‍ച്ചയിലെത്തിക്കുന്ന നയങ്ങള്‍ക്കെതിരായ പ്രക്ഷോഭം വിജയത്തിലെത്തുകയുള്ളൂ.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3801
mod_vvisit_counterYesterday5858
mod_vvisit_counterThis Month146667
mod_vvisit_counterLast Month149108

Online Visitors: 74
IP: 54.198.200.157
,
Time: 17 : 50 : 40