KSEBOA - KSEB Officers' Association

Tuesday
Oct 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അരനിമിഷം പാഴാക്കരുത്, അതിരപ്പിള്ളി പദ്ധതിക്ക്

അരനിമിഷം പാഴാക്കരുത്, അതിരപ്പിള്ളി പദ്ധതിക്ക്

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Athirappilliപദ്ധതികള്‍ക്ക് ഇടങ്കോലിടുന്ന വികസന വിരോധികള്‍ക്കുള്ള മറുപടി! കേരളത്തിന്‍റെ ദീര്‍ഘകാല ആവശ്യമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി നിഷേധിക്കേണ്ട കാര്യമില്ലെന്നു കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശത്തെ അങ്ങനെ വേണം വിശേഷിപ്പിക്കാന്‍. കടുത്ത ഊര്‍ജ പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിനു കുറഞ്ഞ ചെലവില്‍ ദീര്‍ഘകാലത്തേക്കു പരിസ്ഥിതി സൗഹൃദ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് ഇന്നോളം തടയിട്ടത് പരിസ്ഥിതിയുടെ പേരില്‍ കപടബൗദ്ധ്യം ചമഞ്ഞവരും അവരുടെ മറവില്‍ പദ്ധതി അട്ടിമറിക്കാന്‍ അച്ചാരം വാങ്ങിയവരുമാണ്. 1975ല്‍ കമ്മിഷന്‍ ചെയ്യപ്പെട്ട ഇടുക്കി പദ്ധതിക്കു ശേഷം കേരളം മുന്നോട്ടു വച്ച വലിയ രണ്ടു ജല പദ്ധതികളാണ് സൈലന്‍റ് വാലിയും അതിരപ്പിള്ളിയും. പാരിസ്ഥിതിക കാരണങ്ങള്‍ പറഞ്ഞു രണ്ടു പദ്ധതികളും അട്ടിമറിക്കപ്പെട്ടു.

ജൈവ വൈവിധ്യങ്ങളുടെ കാരണം പറഞ്ഞു സൈലന്‍റ് വാലിക്കു തടയിട്ടതിനെ കുറച്ചെങ്കിലും ന്യായീകരിക്കാം. രാജ്യത്ത് അവശേഷിക്കുന്ന അത്യപൂര്‍വ നിത്യഹരിത മഴക്കാടുകളില്‍പ്പെട്ടതാണ് സൈലന്‍റ് വാലി. സിംഹവാലന്‍ കുരങ്ങുകളും കടുവ അടക്കമുള്ള വന്യജീവികളും ആവാസമാക്കിയ സൈലന്‍റ് വിലിയിലെ നിര്‍ദിഷ്ട പദ്ധതി പല തരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. എന്നാല്‍, അതിരപ്പിള്ളി പദ്ധതി അക്കൂട്ടത്തില്‍പ്പെടുന്നതല്ല. വന്യ ജീവി സങ്കേതങ്ങളെന്നു കരുതാവുന്ന അധികം പ്രദേശങ്ങള്‍ പദ്ധതിയുടെ പരിധിയില്‍ വരുന്നില്ല. സംരക്ഷിക്കപ്പെടേണ്ട അത്യപൂര്‍വ ആവാസ വ്യവസ്ഥകളും ഇവിടെയില്ലെന്നു നേരത്തേ തന്നെ നടത്തിയിട്ടുള്ള പഠനങ്ങളില്‍ വ്യക്തമാണ്. എന്നിട്ടും പദ്ധതി യാഥാര്‍ഥ്യമാകാത്തതിനു പിന്നില്‍ ആരുടെയൊക്കെയോ ഗൂഢ ലക്ഷ്യങ്ങളുണ്ട്.


വനം വകുപ്പിന്‍റെയും കെഎസ്ഇബിയുടെയും വിദഗ്ധ സമിതികളുടെ തന്നെയും അനുകൂല റിപ്പോര്‍ട്ടുകള്‍ കൈയിലിരിക്കുമ്പോള്‍ത്തന്നെ, പദ്ധതിക്ക് അനുമതി നിഷേധിക്കുന്നതില്‍ മുന്‍ യുപിഎ സര്‍ക്കാരിലെ ജയറാം രമേശ് നിര്‍വഹിച്ച പങ്ക് ഉദാഹരണം. കോണ്‍ഗ്രസ് നേതാവായിരുന്നിട്ടും ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പോലും ജയറാം രമേശിനെ വിമര്‍ശിച്ചതു മറക്കരുത്. എ.കെ. ബാലന്‍ സംസ്ഥാന വൈദ്യുത മന്ത്രിയായിരിക്കെ, മുന്‍ ഇടതു സര്‍ക്കാരും അതിരപ്പിള്ളിക്കു വേണ്ടി ഏറെ കരുക്കള്‍ നീക്കി. ഇതേത്തുടര്‍ന്നു 2009ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതികാനുമതി നല്‍കി. എന്നാല്‍ വിരലിലെണ്ണാവുന്ന ചില പരിസ്ഥിതിക്കാരും പ്രകൃതി സ്നേഹികളും പ്രതിഷേധവുമായി രംഗത്തു വന്നതോടെ കേന്ദ്ര സര്‍ക്കാര്‍ അതിരപ്പിള്ളിയുടെ അനുമതി റദ്ദാക്കി. പിന്നീടു സംസ്ഥാന വൈദ്യുതി ബോര്‍ഡും വകുപ്പും നടത്തിയ നീക്കങ്ങളാണ് ഇപ്പോള്‍ വീണ്ടും പാരിസ്ഥിതികാനുമതിയില്‍ എത്തി നില്‍ക്കുന്നത്. അതിരപ്പിള്ളിയില്‍ 230 മെഗാവാട്ട് വൈദ്യുതി വരെ ഉത്പാദനത്തിനുള്ള അനുമതി പരിസ്ഥിതി വിദഗ്ധന്‍ കസ്തൂരി രംഗന്‍ നല്‍കിയിരുന്നു എന്നോര്‍ക്കണം. വര്‍ഷങ്ങള്‍ക്കു മുന്‍പ് അനുമതി ആവശ്യപ്പെട്ട ഈ പദ്ധതി കേരളത്തിനു ലഭിച്ചിരുന്നെങ്കില്‍ ഇന്നനുഭവിക്കുന്ന രൂക്ഷമായ വൈദ്യുതി ക്ഷാമത്തില്‍ നിന്ന് ഒരു പരിധി വരെയെങ്കിലും കരകയറാമായിരുന്നു.


വംശനാശഭീഷണി നേരിടുന്ന മലമുഴക്കി വേഴാമ്പല്‍ മാത്രമാണ് ഇവിടെ വെല്ലുവിളി നേരിടുന്ന ജീവി. അവയുടെ ആവാസ വ്യവസ്ഥ സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റാമെന്നും പരിസ്ഥിതി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചാലക്കുടിപ്പുഴയിലെ നീരൊഴുക്കു മാത്രമാണ് പരിഗണിക്കപ്പെടേണ്ട കാര്യം. കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിന്‍റെ പ്രഭവ സ്ഥാനത്ത് മുല്ലപ്പെരിയാറിലും കുറവന്‍മലയിലും ചെറുതോണിയിലുമെല്ലാം അണ കെട്ടിയിട്ടും കേരളം നിലനില്‍ക്കുന്നില്ലേ? പെരിയാര്‍ സംക്ഷണം ശരിയായ വിധത്തില്‍ നടന്നാല്‍ അണകളില്‍ നിറഞ്ഞ ശേഷം പുറന്തുള്ളുന്ന വെള്ളം കൊണ്ടും പെരിയാര്‍ നിലനില്‍ക്കും. ഇതു തന്നെയാണ് ചാലക്കുടിപ്പുഴയുടെ കാര്യത്തിലും സംഭവിക്കുക.

 

230 മെഗാ വാട്ട് വരെ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ അണ കെട്ടാന്‍ അനുകൂല സാഹചര്യമുണ്ടായിട്ടും 163 മെഗാവാട്ടിന്‍റെ പദ്ധതിയാണു വൈദ്യുതി ബോര്‍ഡ് വിഭാവന ചെയുന്നത്. അത്രയും കുറച്ചു വെള്ളം മാത്രം മതി അണക്കെട്ടില്‍ സംഭരിക്കാന്‍. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഔദ്യോഗിക ഏജന്‍സി ആയ ജെഎന്‍ടിബിജിആര്‍ഐ നല്‍കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വനം-പരിസ്ഥിതി മന്ത്രാലയം ശരിവച്ചത്. കേരളത്തിന് ഇതൊരു പിടിവള്ളിയാണ്. അതിരപ്പിള്ളി പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ഊര്‍ജിത ശ്രമമാണ് ഇനി വേണ്ടത്. ഭരണപക്ഷത്തു നിന്നു മാത്രമല്ല, പ്രതിപക്ഷത്തു നിന്നും അതിനുള്ള തീവ്ര പരിശ്രമം ആവശ്യമാണ്. മറ്റേതൊരു പദ്ധതിയെക്കാളും മുന്‍ഗണന നല്‍കി നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുകയും വിവാദങ്ങളില്‍ കുടുങ്ങി പദ്ധതിക്കു കുതികാല്‍ വെട്ടുന്നവരെ ഏഴുവട്ടത്ത് അടുപ്പിക്കാതിരിക്കുകയുമാണ് ഇനി അതിരപ്പിള്ളിയില്‍ ചെയ്യേണ്ടത്.

Source - Metro Vartha

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1691
mod_vvisit_counterYesterday4270
mod_vvisit_counterThis Month73739
mod_vvisit_counterLast Month134230

Online Visitors: 63
IP: 54.81.210.99
,
Time: 09 : 22 : 07