KSEBOA - KSEB Officers' Association

Friday
May 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ രജതജൂബിലി

രജതജൂബിലി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

വരുന്ന മാര്‍ച്ച് 18ന് കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ രൂപീകൃതമായിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുകയാണ്. 1990 മാര്‍ച്ച് 18ന് എറണാകുളത്ത് ഭാരതീയ വിദ്യാഭവന്‍ ഓഡിറ്റോറിയത്തില്‍ വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനിലാണ് ഈ സംഘടന രൂപം കൊണ്ടത്. വൈദ്യുതി ബോര്‍ഡിലെ മുന്നൂറോളം ഓഫീസര്‍മാരാണ് ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.
ബോര്‍ഡില്‍ ഓഫീസര്‍മാരുടെ സംഘടനകളില്ലാത്തതുകൊണ്ടല്ല മറിച്ച് സംഘടനകളുടെ ബാഹുല്യമാണ് ഓഫീസേര്‍സ് അസോസിയേഷന്‍ രൂപീകരിക്കപ്പെടുന്നതിന് കളമൊരുക്കിയത്. കാറ്റഗറി അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട നിരവധി സംഘടനകള്‍ അന്ന് ബോര്‍ഡില്‍ ഉണ്ടായിരുന്നു. ഓരോ തസ്തികകള്‍ക്കും പ്രത്യേകം പ്രത്യേകം സംഘടനകള്‍. കാറ്റഗറിത്തര്‍ക്കങ്ങളും കുറ്റപ്പെടുത്തലുകളുമല്ലാതെ ബോര്‍ഡിന്റേയോ ഓഫീസര്‍മാരുടേയോ പൊതുവായ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനോ പരിഹരിക്കുന്നതിനോ ആര്‍ക്കും യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥന്‍മാരുടെ കാലുപിടിച്ചും മണിയടിച്ചും വേണം സര്‍വീസ് പ്രശ്നങ്ങള്‍ പോലും പരിഹരിക്കാനെന്ന അവസ്ഥ. ഈ സാഹചര്യത്തിലാണ് കാറ്റഗറികള്‍ക്കതീതമായി ഓഫീസര്‍മാരുടെ യോജിപ്പ് അനിവാര്യമാണെന്ന ചിന്ത ഉയര്‍ന്നുവന്നത്. അങ്ങിനെയാണ് രാജ്യത്തിന്റെ താല്‍പര്യം സംരക്ഷിക്കുക, വൈദ്യുതി വ്യവസായത്തിന്റെ വളര്‍ച്ച ഉറപ്പുവരുത്തുക, ഓഫീസര്‍മാരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വൈദ്യുതി ബോര്‍ഡിലെ മുഴുവന്‍ ഓഫീസര്‍മാര്‍ക്കും ചേര്‍ന്ന് പ്രവര്‍ത്തിക്കാവുന്ന ഒരു പൊതുസംഘടനയായി കെ.എസ്.ഇ.ബി. ഓഫിസേര്‍സ് അസോസിയേഷന്‍ രൂപീകൃതമാകുന്നത്.


ഇന്ന് വൈദ്യുതിബോര്‍ഡിലെ ഓഫീസര്‍മാരുടെ ഭൂരിപക്ഷസംഘടനയാണ് കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍. സംഘടനയുടെ രൂപീകരണലക്ഷ്യം ഉയര്‍ത്തിപ്പിടിച്ച് നാം നടത്തിയ പോരാട്ടങ്ങളാണ് ഈ വളര്‍ച്ചക്ക് കാരണമായത്. ബോര്‍ഡിലെ എല്ലാവിഭാഗം ഓഫീസര്‍മാരുടേയും അവകാശസംരക്ഷകനായി മാറാന്‍, കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് കഴിഞ്ഞു. വൈദ്യുതി മേഖലയുടെ വളര്‍ച്ചക്കും രാജ്യത്തിന്റെ പൊതുവികസനത്തിനും സഹായകമായ നിരവധി ഇടപെടലുകളും നാം നടത്തുകയുണ്ടായി. വൈദ്യുതി നിയമം 2003 നടപ്പാക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡിനെ വിഭജിച്ചേ മതിയാകൂ എന്ന നിലപാടിനെതിരായി നാം നടത്തിയ പോരാട്ടം ഇതില്‍ പ്രധാനപ്പെട്ടതാണ്.
സംഘടനയുടെ വിവിധപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ പരിശോധനക്ക് ഇവിടെ ഉദ്ദേശിക്കുന്നില്ല. സംഘടനാരൂപീകരണത്തിന്റെ രജതജൂബിലി അത്തരം പരിശോധനകള്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവസരമാക്കാനുമാണ് ആലോചിക്കുന്നത്. മാര്‍ച്ച് ആദ്യവാരത്തില്‍ എല്ലാ ജില്ലകളിലും സംഘടനാംഗങ്ങളും പൂര്‍വകാലപ്രവര്‍ത്തകരും പങ്കെടുക്കുന്ന സുഹൃദ്സംഗമങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമിടും. തുടര്‍ന്ന് സംഘടനയുടെ രൂപീകരണദിനമായ മാര്‍ച്ച് 18ന് എറണാകുളത്ത് സംസ്ഥാനതലസംഗമം നടക്കും. പൂര്‍വകാലനേതാക്കന്‍മാരെ ആദരിക്കാനും അവരുടെ അനുഭവങ്ങള്‍ കേള്‍ക്കാനുമുള്ള അവസരമായാണ് ഈ പരിപാടികള്‍ ഉദ്ദേശിക്കുന്നത്. അതോടൊപ്പം വൈദ്യുതി മേഖലയില്‍ നടപ്പാക്കിവരുന്ന പരിഷ്കരണങ്ങള്‍ സംബന്ധിച്ചും പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട നിയമഭേദഗതി സംബന്ധിച്ചുമുള്ള ദേശീയ സെമിനാറും മാര്‍ച്ച് 18ന് ഉദ്ദേശിക്കുന്നുണ്ട്.
സംഘടന ഏറെക്കാലമായി ആലോചിച്ചു
കൊണ്ടിരിക്കുന്ന പഠനകേന്ദ്രം യാഥാര്‍ത്ഥ്യമാക്കുകയാണ് രജതജൂബിലി വര്‍ഷത്തിലെ പ്രധാന പ്രവര്‍ത്തനം. ദേശീയശ്രദ്ധനേടുന്ന ഒരു ഗവേഷണ പരിശീലന കേന്ദ്രമായി ഇതിനെ മാറ്റിയെടുക്കുകയാണ് നമ്മുടെ ലക്ഷ്യം. ഇന്‍സ്ഡെസ് - ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്റ്റയിനബിള്‍ ഡവലപ്പ്മെന്റ് ആന്റ് എനര്‍ജി സ്റ്റഡീസ് എന്ന പേരില്‍ രൂപീകരിക്കുന്ന പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി വൈദ്യുതി ബോര്‍ഡിന്റെ മുന്‍മെമ്പറും നമ്മുടെ മുന്‍പ്രസിഡന്റുമായ ശ്രീ കെ. അശോകന്‍ ചുമതലയേറ്റെടുത്തിട്ടുണ്ട്. സംഘടനയുടെ മറ്റൊരു മുന്‍ പ്രസിഡന്റായ ശ്രീ കെ.എ. ശിവദാസനാണ് ഇതിന്റെ രജിസ്ട്രാര്‍.
സംഘടനയുടെ വിവിധ സബ്ക്കമ്മിറ്റികള്‍ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. സംഘടനയുടെ സന്ദേശം ബോര്‍ഡിലെ മുഴുവന്‍ ഓഫീസര്‍മാരിലും തൊഴിലാളികളിലുമെത്തിക്കാന്‍ ഈ അവസരം പ്രയോജനപ്പെടേണ്ടതുണ്ട്. എല്ലാ സംഘടനാംഗങ്ങളുടേയും സജീവ ഇടപെടല്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ്.

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4708
mod_vvisit_counterYesterday4897
mod_vvisit_counterThis Month123821
mod_vvisit_counterLast Month152890

Online Visitors: 80
IP: 54.196.107.247
,
Time: 22 : 20 : 08