KSEBOA - KSEB Officers' Association

Thursday
Nov 15th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ രജതജൂബിലി സംഗമം

രജതജൂബിലി സംഗമം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Silver Jubileeകെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ രജതജൂബിലിയോടനുബന്ധിച്ച് നടത്തിവരുന്ന മുന്‍കാലനേതാക്കളുടെയും പ്രവര്‍ത്തകരുടെയും സംസ്ഥാനതല സംഗമം മാര്‍ച്ച് 18ന് എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ വെച്ച് നടന്നു. സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റ് ശ്രീ. എ.കെ. പത്മനാഭന്‍ സംഗമം ഉത്ഘാടനം ചെയ്തു. 1990 മാര്‍ച്ച് 18ന് എറണാകുളത്ത് വെച്ചാണ് സംഘടന രൂപീകൃതമാകുന്നത്. സംഘടനയുടെ മുന്‍ സംസ്ഥാന ഭാരവാഹികളടക്കമുള്ള മുന്‍കാല പ്രവര്‍ത്തകരും എല്ലാ ജില്ലകളില്‍ നിന്നുമുള്ള സംഘടനാംഗങ്ങളും സംഗമത്തില്‍ പങ്കെടുത്തു. സംഘടനയുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ ചിത്രങ്ങളാക്കി അലങ്കരിച്ച ഹാളില്‍ അത്യധികം ആവേശത്തോടെയാണ് സംഗമം നടന്നത്.
എറണാകുളം ജില്ലയിലെ വൈദ്യുതി ജീവനക്കാര്‍ അവതരിപ്പിച്ച സ്വാഗതഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.സംസ്ഥാന പ്രസിഡന്റ് ബി.പ്രദീപ് അദ്ധ്യക്ഷനായ ഉദ്ഘാടനയോഗത്തില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി എം.ജി. സുരേഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു. സംഘടന കൈവരിച്ച നേട്ടങ്ങളും വൈദ്യുതി മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധികളും സ്വാഗതപ്രസംഗത്തില്‍ ചുരുക്കി വിശദമാക്കി. സംഘടന രൂപീകരിച്ച തൊണ്ണൂറുകളിലെ ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലം ഉത്ഘാടന പ്രസംഗത്തില്‍ ശ്രീ. എ.കെ. പത്മനാഭന്‍ വിശദീകരിച്ചു.


കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ വൈദ്യുതിമേഖലയിലുണ്ടായ പ്രധാന നയപരമായ മാറ്റങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും ശ്രീ. എ.കെ. പത്മനാഭന്‍ വിശദീകരിച്ചു. സ്ഥാപനത്തിലും വൈദ്യുതി മേഖലയിലും സംഘടന സൃഷ്ടിച്ച ഗുണപരമായ മാറ്റങ്ങളെയാണ് അദ്ധ്യക്ഷ പ്രസംഗത്തില്‍ ബി. പ്രദീപ് പ്രധാനമായും പ്രതിപാദിച്ചത്.
വൈദ്യുതി നിയമഭേദഗതിയെ കുറിച്ച് സംസ്ഥാന വൈസ്പ്രസിഡന്റ് ജെ. സത്യരാജും, പഠനകേന്ദ്രത്തെകുറിച്ച് ബോസ്ജേക്കബും അവതരണങ്ങള്‍ നടത്തി. വനിതാ സബ്കമ്മറ്റി കണ്‍വീനര്‍ ടി.എ. ഉഷ വനിതാദിന സന്ദേശം നല്‍കി. ദേശീയ കായികമേളയില്‍ ടെന്നീസില്‍ കേരളത്തിനായി വെങ്കലം നേടിയ വൈദ്യുതിബോര്‍ഡിലെ ജൂനിയര്‍ അസിസ്റ്റന്റ് റയ്നോള്‍ഡ് തിമോത്തി, കളമശ്ശേരി സിസ്റ്റം ഓപ്പറേഷന്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ജയകുമാറിന്റെ മകന്‍ നിരഞ്ചന്‍ എന്നിവരെ ചടങ്ങില്‍ അനുമോ
ദിച്ചു. കഥ-കവിത സമാഹാരം പ്രസിദ്ധീകരിച്ചതിനാണ് നിരഞ്ജനെ അനുമോദിച്ചത്.
എറണാകുളം ജില്ലയിലെ സംഘടനാംഗങ്ങള്‍ അവതരിപ്പിച്ച സ്കിറ്റും, ഇടുക്കി, തൃശൂര്‍ ജില്ലയിലെ അംഗങ്ങള്‍ നടത്തിയ ഗാനാലാപനങ്ങളും ചടങ്ങിന് മാറ്റ്കൂട്ടി. ഉല്‍ഘാടന ചടങ്ങിന് സംസ്ഥാന സെക്രട്ടറി മുഹമ്മദ് കാസിം നന്ദിപറഞ്ഞു.
ഉച്ചയ്ക്കു ശേഷം നടന്ന പൂര്‍വ്വകാല നേതാക്കളെ ആദരിക്കുന്ന ചടങ്ങ് ശ്രീ. എം.എം. ലോറന്‍സ് ഉദ്ഘാടനം ചെയ്തു. ബി. പ്രദീപിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സംസ്ഥാനസെക്രട്ടറി ടി.കെ. ജയകുമാര്‍ സ്വാഗതം പറഞ്ഞു. പൂര്‍വ്വകാല നേതാക്കള്‍ നടത്തിയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കെ. രഞ്ജനാദേവി വിശദീകരിച്ചു. സംഘടനയുടെ പ്രഥമ പ്രസിഡന്റ് പി.എ. സിദ്ധാര്‍ത്ഥമേനോന്‍, പ്രഥമ ജനറല്‍സെക്രട്ടറി സി.ആര്‍. ഗോപിനാഥന്‍നായര്‍, ട്രഷററായിരുന്ന ശ്രീകണ്ഠേശ്വരന്‍ ആചാരി, പഠനകേന്ദ്രം ഡയറക്ടര്‍ കെ.അശോകന്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്ന് വൈദ്യുതി മേഖലയും സംഘടനയും എന്ന അവതരണം ജനറല്‍സെക്രട്ടറി എം.ജി. സുരേഷ്കുമാറും, വനിതാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദീകരണം സംസ്ഥാന വൈസ്പ്രസിഡന്റ് ജി. ശ്രീകുമാരിയമ്മയും നടത്തി. സംഘടനയുടെ പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന സര്‍വ്വശ്രീ. പി.എ. സിദ്ധാര്‍ത്ഥമേനോന്‍, സി.ആര്‍. ഗോപിനാഥന്‍നായര്‍, ശ്രീകണ്

ഠേശ്വരന്‍ ആചാരി, അനന്തകുമാരമേനോന്‍, കെ.ആര്‍. ഉണ്ണിത്താന്‍, പി. പരമേശ്വരന്‍, കെ. അശോകന്‍, കുഞ്ഞിക്കണ്ണന്‍, വി. മാധവന്‍, സുലോചനന്‍, അയ്യപ്പന്‍പിള്ള, കെ. എ. ശിവദാസന്‍, എം.എ. ബാബു എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ചു. എറണാകുളം ജില്ലയിലെ മുന്‍ ഭാരവാഹികളായിരുന്ന വി.ആര്‍. സുധി, സുകുമാരന്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. മണ്‍മറഞ്ഞ മുന്‍കാല നേതാക്കളെയും പ്രവര്‍ത്തകരേയും ജനറല്‍സെക്രട്ടറി എം.ജി. സുരേഷ്‌കുമാര്‍ അനുസ്മരിച്ചു. സംഘടനയുടെ എറണാകുളം ജില്ലാസെക്രട്ടറി പി.ആര്‍. ബിജു നന്ദിപറഞ്ഞു.

 

flood-banner 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday5408
mod_vvisit_counterYesterday6581
mod_vvisit_counterThis Month83979
mod_vvisit_counterLast Month185096

Online Visitors: 119
IP: 54.144.100.123
,
Time: 19 : 48 : 13