KSEBOA - KSEB Officers' Association

Monday
Apr 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഭൗമ മണിക്കൂര്‍ ആചരിക്കുക

ഭൗമ മണിക്കൂര്‍ ആചരിക്കുക

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Earth Hourകാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ലോകരാഷ്ട്രങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്ന വേളയിൽ കേരളത്തിലും ഭൂമിയുടെ രക്ഷയ്ക്കായി ഭൗമമണിക്കൂർ ആചരിക്കും. ആചരണത്തിന്റെ ഭാഗമായി വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, പ്രധാന ചരിത്ര സ്മാരകങ്ങൾ തുടങ്ങി രാഷ്ട്രപതി ഭവൻ വരെ ഒരു മണിക്കൂർ ലൈറ്റുകൾ ഓഫാക്കും.

ഭൗമ മണിക്കൂറിലൂടെ ഓരോ വര്‍ഷവും കെ.എസ്.ഇ.ബി. ഗ്രിഡില്‍ 147 മെഗാവാട്ടിന്റെ വൈദ്യുതി ഉപയോഗക്കുറവാണ് രേഖപ്പെടുത്താന്‍ സാധിച്ചതെന്ന് വേള്‍ഡ് വൈഡ് ഫണ്ട് ഇന്ത്യയുടെ സംസ്ഥാന ഡയറക്ടര്‍ രഞ്ജന്‍ മാത്യു വര്‍ഗീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

വീട്ടിലേയും ഓഫീസിലേയും കടകളിലേയും മറ്റ് സ്ഥാപനങ്ങളിലേയും പരമാവധി വൈദ്യുതി വിളക്കുകള്‍ രാത്രി 8.30 മുതല്‍ 9.30 വരെ അണച്ച് ഊര്‍ജ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുക എന്നതാണ് ലക്ഷ്യം.

'ഗോ ടു റൂഫ് ടോപ്പ് സോളാര്‍' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

കേരളത്തിൽ 2009 ൽ തുടങ്ങിയ ഭൗമമണിക്കൂർ ആചരണത്തിൽ ഒരു മണിക്കൂർ സമയം ആവശ്യമില്ലാത്ത വൈദ്യുതോപകരണങ്ങൾ ഓഫാക്കി എല്ലാവരും പങ്കാളികളാവുകയാണ്‌. ആവശ്യമില്ലാത്ത എല്ലാ വൈദ്യുതോപകരണങ്ങളും ഓഫാക്കുക, സൗരോർജ്ജത്തിലേക്ക്‌ മാറുക എന്നതാണ്‌ ഈ വർഷത്തെ ദിനാചരണത്തിന്റെ സന്ദേശം.

ഈ പരിപാടിയിലൂടെ വൈദ്യുത സ്വിച്ചുകളെ പ്രതീകമാക്കി ആഗോള താപനത്തിനെതിരെയുള്ള നടപടികൾക്കായി അധികാരികളുടെ ശ്രദ്ധയാകർഷിക്കാൻ ജനങ്ങളെ ഒന്നിപ്പിക്കുക എന്നതിനാണ്‌ ഊന്നൽ നൽകുന്നത്‌.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday425
mod_vvisit_counterYesterday3873
mod_vvisit_counterThis Month124281
mod_vvisit_counterLast Month142377

Online Visitors: 53
IP: 54.161.15.35
,
Time: 02 : 33 : 09