KSEBOA - KSEB Officers' Association

Thursday
Mar 30th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഉപയോഗിക്കാത്ത വൈദ്യുതി നിലയത്തിന്‌ കോടികള്‍ വെറുതേ നല്‍കി

ഉപയോഗിക്കാത്ത വൈദ്യുതി നിലയത്തിന്‌ കോടികള്‍ വെറുതേ നല്‍കി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

BSES KERALAസംസ്‌ഥാനത്തിനു കോടികളുടെ ബാധ്യത അടിച്ചേല്‍പ്പിച്ച്‌ റിലയന്‍സിന്റെ ബി.എസ്‌.ഇ.എസ്‌. താപവൈദ്യുത നിലയവുമായുള്ള കരാര്‍ രണ്ടു വര്‍ഷത്തേക്കു പുതുക്കാന്‍ തീരുമാനം. വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ നോക്കുകുത്തിയാക്കിയാണു കോടികളുടെ അഴിമതി ലക്ഷ്യമിട്ട്‌ സര്‍ക്കാര്‍ ഉത്തരവിട്ടത്‌.
നയപരമായ തീരുമാനമെന്നു ചൂണ്ടിക്കാട്ടിയാണ്‌ ഉപയോക്‌താക്കള്‍ക്കു അധികബാധ്യത വരുത്തുന്ന തീരുമാനം സര്‍ക്കാര്‍ നേരിട്ടെടുത്തത്‌. ഇതോടൊപ്പം, കോടികള്‍ ചെലവിട്ട്‌ നാഫ്‌തയില്‍നിന്ന്‌ പ്രകൃതിവാതകത്തിലേക്കു മാറ്റണമെന്ന റിലയന്‍സിന്റെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു.


റിലയന്‍സിന്റെ ഉടമസ്‌ഥതയിലുള്ള ബി.എസ്‌.ഇ.എസ്‌. വൈദ്യുതി നിലയവുമായുള്ള വൈദ്യുതി ബോര്‍ഡിന്റെ കരാര്‍ 2015 ഒക്‌ടോബറില്‍ അവസാനിച്ചിരുന്നു. വൈദ്യുതിയുടെ ഉയര്‍ന്ന വില കാരണം 2013 മുതല്‍ ഈ താപവൈദ്യുതനിലയത്തില്‍ നിന്നും ഒരു യൂണിറ്റ്‌ വൈദ്യുതി പോലും സംസ്‌ഥാനത്തെ ആവശ്യത്തിനായി ബോര്‍ഡ്‌ വാങ്ങിയിട്ടില്ല.
വൈദ്യുതി വാങ്ങിയില്ലെങ്കിലും റിലയന്‍സുമായുള്ള കരാര്‍ പ്രകാരം ഓരോ വര്‍ഷവും ഫിക്‌സഡ്‌ കോസ്‌റ്റ്‌ നല്‍കാന്‍ ബോര്‍ഡ്‌ ബാധ്യസ്‌ഥമാണ്‌. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌-ഏപ്രിലില്‍ മാത്രമാണു കുറച്ചു വൈദ്യുതി ബി.എസ്‌.ഇ.എസില്‍നിന്നും ഉപയോഗിച്ചത്‌. ഇതാകട്ടെ തമിഴ്‌നാടിനു വില്‍ക്കാന്‍ വേണ്ടിയായിരുന്നു. ബി.എസ്‌.ഇ.എസിന്റെ നിരക്ക്‌ നല്‍കാമെന്നു തമിഴ്‌നാട്‌ സമ്മതിച്ചതിനെത്തുടര്‍ന്നായിരുന്നു അവര്‍ക്ക്‌ വൈദ്യുതി വിറ്റത്‌. ഇതല്ലാതെ 2013 നു ശേഷം കേരളത്തിലെ ആവശ്യത്തിനായി ഇവിടെ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചിട്ടില്ല. എങ്കിലും ഫിക്‌സഡ്‌ കോസ്‌റ്റിന്റെ പേരില്‍ റിലയന്‍സിന്റെ വൈദ്യുതി നിലയത്തിന്‌ വൈദ്യുതി ബോര്‍ഡ്‌ കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ നല്‍കിയത്‌ 228 കോടി രൂപ രൂപയാണ്‌. 2015 ഒക്‌ടോബറില്‍ കാലാവധി അവസാനിച്ചതോടെ ബി.എസ്‌.ഇ.എസുമായുള്ള കരാര്‍ അവസാനിപ്പിക്കാനായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം.
ഉയര്‍ന്ന ഇന്ധന വില കാരണം റിലയന്‍സിന്റെ വൈദ്യുതി നിലയവുമായി കരാര്‍ പുതുക്കില്ലെന്ന്‌ 2013 ജൂണ്‍ 26 ന്‌ റെഗുലേറ്ററി കമ്മിഷനെ രേഖാമൂലം ബോര്‍ഡ്‌ അറിയിക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍ 2015 ഒക്‌ടോബറില്‍ ഈ നിലപാട്‌ കെ.എസ്‌.ഇ.ബി. തിരുത്തി. സര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ്‌ നിലപാട്‌ മാറ്റിയത്‌. ബി.എസ്‌.ഇ.എസ്‌. താപവൈദ്യുതി ഇപ്പോള്‍ ആവശ്യമായി വരില്ലെങ്കിലും രണ്ടു വര്‍ഷം കഴിഞ്ഞ്‌ ഇതുവേണ്ടി വരും. 2017 ല്‍ വൈദ്യുതിക്ഷാമം നേരിടാന്‍ ആശ്രയിക്കാവുന്ന വൈദ്യുതിനിലയമെന്ന നിലയില്‍ രണ്ട്‌ വര്‍ഷത്തേക്കു പുതുക്കി നല്‍കണമെന്ന്‌ ബോര്‍ഡ്‌ റെഗുലേറ്ററി കമ്മിഷന്‍ നല്‍കിയ അപേക്ഷയില്‍ വ്യക്‌തമാക്കി. എന്നാല്‍ ഇതിനുള്ള ആവശ്യകത വ്യക്‌തമാക്കി കരാര്‍ വ്യവസ്‌ഥ സമര്‍പ്പിക്കാനാണ്‌ റെഗുലേറ്ററി കമ്മിഷന്‍ കെ.എസ്‌.ഇ.ബിയോടു നിര്‍ദേശിച്ചത്‌. താപവൈദ്യുത നിലയവുമായുള്ള വൈദ്യുതി വാങ്ങല്‍ കരാര്‍ പുതുക്കുന്നത്‌ സംബന്ധിച്ച്‌ കെ.എസ്‌.ഇ.ബി. സമര്‍പ്പിച്ച കരട്‌ ശിപാര്‍ശയില്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ വിയോജിപ്പ്‌ അറിയിക്കുകയും ചെയ്‌തിരുന്നു. കൂടുതല്‍ തെളിവെടുപ്പിനായി കമ്മിഷന്‍ അപേക്ഷ മാറ്റിവയ്‌ക്കുകയായിരുന്നു. റെഗുലേറ്ററി കമ്മിഷന്റെ ഭാഗത്തു നിന്നും അനുകൂല തീരുമാനം ഉണ്ടാകില്ലെന്ന്‌ വ്യക്‌തമായതോടെ സര്‍ക്കാര്‍ നേരിട്ട്‌ ഇടപെടുകയായിരുന്നു. കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച്‌ വൈദ്യുതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം റെഗുലേറ്ററി കമ്മിഷനാണ്‌. എന്നാല്‍ നയപരമായ വിഷയമാണെങ്കില്‍ സംസ്‌ഥാന സര്‍ക്കാരിന്‌ ഇടപെടാമെന്ന നിയമവ്യവസ്‌ഥയിലാണ്‌ റിലയന്‍സ്‌ വിഷയത്തില്‍ സര്‍ക്കാരിനു തുണയായത്‌.
2015 നവംബര്‍ മുതല്‍ രണ്ടു വര്‍ഷത്തേക്കാണു കരാര്‍ നീട്ടുക. ഫിക്‌സഡ്‌ കോസ്‌റ്റായി ആദ്യവര്‍ഷം 43.06 കോടിയും രണ്ടാം വര്‍ഷം 44.77 കോടിയും നല്‍കാനാണു തീരുമാനം. വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും ഇതു നല്‍കണം. കരാര്‍ പുതുക്കിയതോടെ റിലയന്‍സിന്‌ 87.83 കോടി വെറുതെ ലഭിക്കും. എന്നാല്‍ ഇതിന്റെ ബാധ്യത നിരക്കുവര്‍ധനയായി ജനങ്ങളുടെമേല്‍ വന്നു വീഴും. ഇപ്പോള്‍ നാഫ്‌തയില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി നിലയം 150 കോടി ചെലവില്‍ വാതകാധിഷ്‌ഠിതമാക്കണമെന്ന്‌ റിലയന്‍സ്‌ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള തുക കെ.എസ്‌.ഇ.ബി. വഹിക്കണമെന്നാണ്‌ ആവശ്യം. ഇതിനുള്ള പഠനം നടത്താനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്‌.

Source-Mangalam

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3230
mod_vvisit_counterYesterday4217
mod_vvisit_counterThis Month136260
mod_vvisit_counterLast Month108586

Online Visitors: 69
IP: 54.163.157.48
,
Time: 18 : 02 : 00