KSEBOA - KSEB Officers' Association

Friday
Jul 21st
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സര്‍വ്വീസ് കണക്ഷന്‍ നടപടികള്‍ ലഘൂകരിയ്ക്കണം - റെഗുലേറ്ററി കമ്മീഷനു് സര്‍ക്കാരിന്റെ നിര്‍ദ്ദേശം

സര്‍വ്വീസ് കണക്ഷന്‍ നടപടികള്‍ ലഘൂകരിയ്ക്കണം - റെഗുലേറ്ററി കമ്മീഷനു് സര്‍ക്കാരിന്റെ നിര്‍ദ്ദേശം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

KSERCവൈദ്യുതി കണക്ഷന്‍ ലഭിക്കാനായി അപേക്ഷകന്‍ നല്‍കേണ്ട അപേക്ഷാ ഫോറവും തുടര്‍ന്നുള്ള നടപടിക്രമങ്ങളും ലഘൂകരിക്കണമെന്നു് കേരള സര്‍ക്കാര്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നയങ്ങള്‍ക്ക് അനുസൃതമായി സപ്ലൈകോഡ് 2014 പുനഃപരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വൈദ്യുതി നിയമം 2003 ലെ സെക്ഷന്‍ 108 പ്രകാരമാണ് ഇപ്രകാരം ഒരു നിര്‍ദ്ദേശം സര്‍ക്കാര്‍ റഗുലേറ്ററി കമ്മീഷന് നല്‍കിയത്. പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്:


      അപേക്ഷാഫാറം ലളിതമാകണം
    അപേക്ഷ  ഓണ്‍ലൈന്‍  ആയി   നല്‍കുവാന്‍ സാധിക്കണം. ആവശ്യമായ തുക ഉടനടി ഒടുക്കുവാനും നല്‍കിയ അപേക്ഷയിന്‍മേലുള്ള പുരോഗതി ഓണ്‍ലൈനില്‍ വീക്ഷിക്കാനും അപേക്ഷകന് സൗകര്യം നല്‍കണം.
    വൈദ്യുതി കണക്ഷന്‍  ലഭിക്കാനായി ആവശ്യമുള്ള രേഖകളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തണം. തിരിച്ചറിയല്‍ രേഖയും ഉടമസ്ഥാവകാശം /നിയമപരമായ കൈവശാവകാശം തെളിയിക്കുന്നതിനുള്ള രേഖയുമാകണം അതിനായി ഉണ്ടാകേണ്ടത്.
     നിലവില്‍ സൈറ്റില്‍ പോയി പ്രത്യേക എസ്റ്റിമേറ്റ് എടുത്ത് തുക അടപ്പിക്കുന്ന രീതിയാണ് ഉള്ളത്. അതിനു പകരം വൈദ്യുതി നിയമത്തിലെ സെക്ഷന്‍ 46 അനുസരിച്ച് കെ വി എ / കിലോ വാട്ട് നിരക്കുകളില്‍ തുക നിജപ്പെടുത്തി നല്‍കണം. ഡിസ്ട്രിബ്യൂഷന്‍ മെയിനിന് (200 മീറ്റര്‍‌ എന്നു പറയാം) പുറമേ വരുന്ന ഓരോ അധിക മീറ്ററിനും നിശ്ചിത തുക നിശ്ചയിയ്ക്കണം.
    100 സ്ക്വയര്‍  മീറ്ററോ  അതിനു  താഴെയോ തറ വിസ്തീര്‍ണ്ണം ഉള്ള ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള കെട്ടിടങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശം /നിയമപ്രകാരമുള്ള കൈവശാവകാശം ആവശ്യമില്ല. എന്നാല്‍ ഈ വൈദ്യുതി കണകഷന്‍ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തിനോ / കൈവശാവകാശത്തിനോ ഉള്ള നിയമപ്രകാരമുള്ള രേഖയായി പരിഗണിക്കുകയില്ല.
    ടെസ്റ്റ് - കംപ്ലീഷന്‍ റിപ്പോര്‍ട്ടുകള്‍, എനര്‍ജൈസേഷന്‍ റിപ്പോര്‍ട്ടുകള്‍, ലൈസന്‍സുള്ള ഒരു ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറുടെ ഇന്‍സ്റ്റലേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ അംഗീകാരം എന്നീ രേഖകള്‍ ഒഴിവാക്കണം. ആവശ്യമായ എല്ലാ അംഗീകാരവും നേടിയിട്ടുണ്ട് എന്നു് ഉപഭോക്താവ് സാക്ഷ്യപത്രം നല്‍കിയാല്‍ മതിയാകും. ഒപ്പം, ഓണ്‍ലൈനിലൂടെ ലൈസന്‍സിക്ക് അംഗീകൃത കോണ്‍ട്രാക്ടറിന്റെ ലൈസന്‍സ് നമ്പരും അംഗീകാരവും പരിശോധിക്കാനും ആവശ്യമെങ്കില്‍ ലൈസന്‍സിക്ക് അപേക്ഷകന്‍ ലഭ്യമാക്കിയ രേഖകള്‍ പരിശോധിക്കുവാനും കഴിയണം.
    അപേക്ഷകന്  മുന്‍കൂര്‍ രജിസ്ട്രേഷനിലൂടെ ഒരു നിശ്ചിത പവര്‍ ആവശ്യമുണ്ടെന്ന് ലൈസന്‍സിയെ അറിയിക്കുന്ന രീതി ഏര്‍പ്പെടുത്തി ആവശ്യമായ ആസൂത്രണത്തോടെയുള്ള പരിഷ്കരണങ്ങള്‍ അപേക്ഷകന്റെയും ലൈസന്‍സിയുടെയും വൈദ്യുത ശൃംഖലകളില്‍ ഏര്‍പ്പെടുത്താനും അങ്ങനെ വൈകിക്കാതെ വൈദ്യുത കണക്ഷന്‍ നല്‍കുവാനും ഉള്ള രീതി നടപ്പിലാക്കണം.
     സര്‍വീസ് കണക്ഷന്‍ നടപടിക്രമങ്ങള്‍ സുതാര്യമാക്കുന്നതിനും ലഘൂകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനും ഈ പരിഷ്കാരങ്ങള്‍ ഉപയോഗപ്പെടുമെന്നത് തീര്‍ച്ചയാണ്. സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസരിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ വളരെ വേഗം തന്നെ വേണ്ട മാറ്റങ്ങള്‍ സപ്ലൈകോഡില്‍ വരുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം. നല്ലൊരു നാളേക്കായി ലൈസന്‍സിയും ഉപഭോക്താവും കമ്മീഷനും സര്‍ക്കാരും ഒത്തൊരുമിച്ചു നീങ്ങിയാല്‍ കേരളം പ്രകാശപൂരിതമാകും.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3528
mod_vvisit_counterYesterday5851
mod_vvisit_counterThis Month111943
mod_vvisit_counterLast Month153396

Online Visitors: 54
IP: 54.156.90.21
,
Time: 15 : 56 : 15