KSEBOA - KSEB Officers' Association

Tuesday
Jun 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ബോര്‍ഡ് ചെയര്‍മാന്റെ ഏകപക്ഷീയ സമീപനം തിരുത്തണം

ബോര്‍ഡ് ചെയര്‍മാന്റെ ഏകപക്ഷീയ സമീപനം തിരുത്തണം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Paul Antony, KSEBL Chairmanഇലക്ട്രിസിറ്റി വര്‍ക്കര്‍മാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട്  ചില തര്‍ക്കങ്ങള്‍ ഉന്നയിച്ചുകൊണ്ട്  ബോര്‍ഡിലെ തൊഴിലാളി സംഘടനകളില്‍ ഒന്ന്  എച്ച്.ആര്‍.എം. ചീഫ് എഞ്ചിനീയര്‍ ഓഫീസില്‍ അതിക്രമിച്ചുകയറി അക്രമം കാണിക്കുന്ന സ്ഥിതിയുണ്ടായി. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നടന്ന വര്‍ക്കര്‍ നിയമനത്തിന്റെ ഭാഗമായ പോസ്റ്റിങ്ങില്‍ ഉണ്ടായ അപാകതകള്‍ തിരുത്തിയിറക്കിയ ഉത്തരവാണത്രേ അവര്‍ക്ക് പിടിക്കാഞ്ഞത്. പി.എസ്.സി. റാങ്കോ മറ്റേതെങ്കിലും മാനദണ്ഡമോ പരിഗണിക്കാതെ തങ്ങളുടെ മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് സൗകര്യപ്രദവും അല്ലാത്തവര്‍ക്ക് ദോഷകരവുമായ നിലയില്‍ അന്നത്തെ ഭരണവിലാസം സംഘടന ഇടപെട്ട് നടത്തിയ പോസ്റ്റിങ്ങിലെ അപാകതയാണ് തിരുത്തി ഉത്തരവ് ഇറക്കിയത്. ഒരു പോസ്റ്റിങ്ങ് നടന്നാല്‍ മൂന്നു വര്‍ഷത്തേക്ക് സ്ഥലംമാറ്റം പാടില്ലെന്ന് മാനദണ്ഡമുണ്ടെന്ന് പറഞ്ഞാണ് തങ്ങള്‍ ഇപ്പോഴും ഭരണവിലാസമുള്ളവരല്ലെന്ന ബോധം വെക്കാത്ത ഇവര്‍  കലാപത്തിന് മുതിര്‍ന്നത്. അംഗീകരിക്കപ്പെട്ട തസ്തികയേക്കാള്‍ അധികം പേരെ നിയമിക്കുകയടക്കം നിരവധി അപാകതകള്‍ ഉള്ള പോസ്റ്റിങ്ങ് തിരുത്താന്‍ പടില്ല എന്നതാണ് ഈ വാദത്തിന്റെ കാതല്‍. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഭരണം മാറിയെന്നതും എല്ലാം ശരിയാകുമെന്നത് ബോര്‍ഡിലെ പോസ്റ്റിങ്ങിലെ അപാകതകതള്‍ തിരുത്തുന്നതും ഉള്‍പ്പെട്ടതാണെന്നതും കുറച്ചുകാലം ഭരണത്തിളപ്പില്‍ അഴിഞ്ഞാടിയവര്‍ക്ക് മനസ്സിലാകാതെ പോകുന്നത് യാദൃശ്ചികമല്ലല്ലോ. പക്ഷേ ഈ അഴിഞ്ഞാടന്‍ അനുവദിക്കാന്‍ കഴിയുനതല്ല. സ്വാഭാവികമായും കുറച്ചുപേര്‍ക്കെതിരെ നടപടിയുണ്ടായി. ചീഫ് എഞ്ചിനീയറെ കയ്യേറ്റം ചെയ്ത പതിനൊന്നുപേരെ  സസ്പെണ്ട് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു.


സംഭവങ്ങളില്‍ ട്വിസ്റ്റ് ഉണ്ടാകുന്നത് ഇനിയാണ്.  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബോര്‍ഡ് ചെയര്‍മാനെ ഫോണില്‍ ബന്ധപ്പെടുന്നു. സസ്പെന്‍ഷന്‍ ഉടനടി പിന്‍വലിക്കാമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അദ്ദേഹത്തിന് ഉറപ്പുനല്‍കുന്നു. ഈ ഉറപ്പു പാലിച്ചുകൊണ്ട് സസ്പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ട് ചെയര്‍മാന്‍ ഉത്തരവിടുന്നു. ഉണ്ടായ സംഭവമെന്തെന്ന് പരിശോധിക്കാന്‍ പോലും തയ്യാറാകാതെയാണ് ബോര്‍ഡ് ചെയര്‍മാന്‍ തന്റെ തീരുമാനമെടുത്തത്. ആര്‍ക്കും എന്ത് അതിക്രമവും കാണിക്കാം എന്ന ധാരണ പരത്തുന്ന സമീപനമാണ് ബോര്‍ഡ് ചെയര്‍മാനില്‍ നിന്നുണ്ടായത്. എച്ച്.ആര്‍.എം ചുമതലയുള്ള ഡയറക്ടറോട് പോലും ആലോചിക്കാതെ ഏകപക്ഷീയമായാണ് ചെയര്‍മാന്‍ തന്റെ തീരുമാനമെടുത്തതെന്ന് മനസ്സിലാക്കുന്നു. ഇത് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുകൊണ്ടു പോകുന്നതിന് ഉതകുന്ന സമീപനമല്ല. ബോര്‍ഡ് ചെയര്‍മാന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഏകപക്ഷീയ സമീപനമുണ്ടാകുന്നത് ആദ്യ സംഭവമല്ല. തനിക്ക് തോന്നുന്നതാണ് ശരിയെന്ന ഒരു ധാരണ അദ്ദേഹത്തിന്റെ പല നടപടികളിലും ദൃശ്യമാണ്. പക്ഷേ മറ്റു പല തീരുമാനങ്ങളും പോലെ ലളിതമല്ല ഇപ്പോഴുണ്ടായിട്ടുള്ളത്. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളത്. ഇത് അംഗീകരിക്കാവുന്നതല്ല.
വര്‍ക്കര്‍മാരുടെ പോസ്റ്റിങ്ങും സ്ഥലംമാറ്റവുമൊക്കെ ഓഫീസേര്‍സ് അസോസിയേഷന്റെ ഇടപെടല്‍ ആവശ്യമുള്ള കാര്യമല്ല. പക്ഷേ എച്ച്.ആര്‍.എം. ഓഫീസില്‍ ജോലിചെയ്യുന്ന ചീഫ് എഞ്ചിനീയര്‍ അടക്കമുള്ള ഓഫീസര്‍മാര്‍ക്ക് നിയമാനുസൃതം ജോലിചെയ്യാനുള്ള സംരക്ഷണം ഉണ്ടാകേണ്ടതുണ്ട്. ആര്‍ക്കും കയറി അഴിഞ്ഞാടാന്‍ കഴിയുന്ന ഒരിടമായി ആ ഓഫീസ് മാറിക്കൂട. സ്ഥലംമാറ്റത്തിലോ പോസ്റ്റിങ്ങിലോ അപാകതയുണ്ടായാല്‍ പുന:പ്പരിശോധിക്കാന്‍ ആവശ്യപ്പെടാന്‍ ഏത് സംഘടനക്കും അവകാശമുണ്ട്. അതിനപ്പുറമുള്ള ഇടപെടലുകള്‍ അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ചീഫ് എഞ്ചിനീയര്‍ ഓഫീസില്‍ കയറി അതിക്രമം കാണിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണം. ബോര്‍ഡ് ചെയര്‍മാന്‍ ഇക്കാര്യത്തില്‍ നടത്തിയ ഏകപക്ഷീയ ഇടപെടല്‍ തിരുത്താന്‍ അദ്ദേഹം തയ്യാറക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3702
mod_vvisit_counterYesterday4244
mod_vvisit_counterThis Month87787
mod_vvisit_counterLast Month143934

Online Visitors: 68
IP: 54.85.162.213
,
Time: 20 : 36 : 01