KSEBOA - KSEB Officers' Association

Thursday
Oct 19th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ആര്‍എപിഡിആര്‍പി: 214 കോടിയുടെ ഗ്രാന്റ് കേരളത്തിന് നഷ്ടമാകും

ആര്‍എപിഡിആര്‍പി: 214 കോടിയുടെ ഗ്രാന്റ് കേരളത്തിന് നഷ്ടമാകും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
RAPDRP2010ൽ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയും ആര്യാടൻ മുഹമ്മദും അടിസ്ഥാനരഹിതമായ  അഴിമതി ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ സര്‍ക്കാരിനു കരാര്‍ റദ്ദാക്കേണ്ടി വന്നതിനാൽ വൈദ്യുതി പ്രസാരണ നഷ്ടം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പാക്കുന്ന ആര്‍എപിഡിആര്‍പി പദ്ധതി യുടെ 214 കോടി രൂപയുടെ ഗ്രാന്റ് സംസ്ഥാനത്തിനു നഷ്ടമാകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റ് ഉപയോഗിച്ചു മറ്റു സംസ്ഥാനങ്ങളെല്ലാം പദ്ധതി വിജയകരമായി നടപ്പാക്കുമ്പോഴാണിത്. പ്രസാരണ നഷ്ടം 15 ശതമാനത്തിലേക്കു താഴ്ത്താന്‍ ലക്ഷ്യമിട്ടാണു 2009 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി അംഗീകരിച്ചത്.

2010 ജൂണില്‍ കൊറിയന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെഡിഎന്‍ എന്ന സ്ഥാപനത്തിനു കരാര്‍ ലഭിച്ചു. എന്നാല്‍ അതിനെതിരെ രാഷ്ട്രീയ ലക്ഷ്യം വച്ച് ഉമ്മൻ ചാണ്ടിയും ആര്യാടൻ മുഹമ്മദും  അടിസ്ഥാനരഹിതമായ അഴിമതി ആരോപണം ഉന്നയിച്ചപ്പോള്‍ അന്നത്തെ സര്‍ക്കാരിനു കരാര്‍ റദ്ദാക്കാതെ വേറെ വഴിയില്ലായിരുന്നു. ഇതിനെതിരെ കെഡിഎന്‍ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ നടപടി കോടതി സ്റ്റേ ചെയ്തു. കേസിന്റെ വാദം കഴിഞ്ഞ ഓഗസ്റ്റില്‍ പൂര്‍ത്തിയായി. എന്നാല്‍ അന്തിമ വിധി വന്നിട്ടില്ല. കരാര്‍ പ്രകാരം 18 മാസം കൊണ്ടു പദ്ധതി പൂര്‍ത്തിയാക്കണം. കേന്ദ്ര സര്‍ക്കാര്‍ നിബന്ധന പ്രകാരം 2012 നവംബറിനകം പദ്ധതി തീര്‍ക്കണം.

അതിനകം തീര്‍ത്തില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുന്ന തുക മുഴുവന്‍ വായ്പയായി മാറും. അങ്ങനെ വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ തുക തിരിച്ചടയ്ക്കേണ്ടി വരും. കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന ബോര്‍ഡ് കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വരും. കരാര്‍ ഉറപ്പിച്ചപ്പോള്‍ തന്നെ ആദ്യ ഗഡു ബോര്‍ഡ് കൈപ്പറ്റിയതാണ്. സമയത്തു പദ്ധതി നടത്തി പ്രസാരണ നഷ്ടം കുറച്ചിരുന്നെങ്കില്‍ ലഭിക്കുന്ന മിച്ച വൈദ്യുതി ഇപ്പോഴത്തെ പ്രതിസന്ധി കടക്കാന്‍ പ്രയോജനപ്പെടുമായിരുന്നെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി രണ്ടാം ഘട്ട ഗ്രാന്റിന് അപേക്ഷിച്ചു കഴിഞ്ഞു. കേരളത്തിന് ആദ്യ ഘട്ടം പോലും നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ രണ്ടാം ഘട്ടത്തില്‍ ലഭിക്കേണ്ട 600 കോടി രൂപയുടെ ഗ്രാന്റും നഷ്ടമാകുമെന്നതാണ് അവസ്ഥ. 

അവാസ്തവമായി അഴിമതി ആരോപണം ഉന്നായിച്ച് പദ്ധതിയെ അവതാളത്തിലാക്കിയതിനു  ആര്യാടൻ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു. ആര്യാടൻ പറഞ്ഞിട്ടാണത്രേ ഉമ്മൻ ചാണ്ടിയും അഴിമതി ആരോപണം ഉന്നയിച്ചത്. പ്രതിപക്ഷത്തിരിക്കുമ്പോൾ വില കുറഞ്ഞ രാഷ്ട്രീയക്കളിക്ക് അരോപണം ഉന്നയിച്ച് കെ.എസ്.ഇ.ബിയുടെ വികസന പദ്ധതികളെ തകർത്ത അര്യാടനും അര്യാടന്റെ ഫോട്ടോ സഹിതം അഴിമതി ആരോപണം ' രണ്ടാം ലാവ്ലിൻ' എന്ന് പറഞ്ഞ് ആഘോഷിച്ച ഐ.എൻ.ടി.യു.സി വേതാളങ്ങൾക്കും  കാലം മാപ്പ് നൽകുമോ?


Source- Manorama

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday900
mod_vvisit_counterYesterday3990
mod_vvisit_counterThis Month86408
mod_vvisit_counterLast Month134230

Online Visitors: 73
IP: 54.224.197.251
,
Time: 05 : 06 : 50