KSEBOA - KSEB Officers' Association

Friday
Aug 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ യൂണിറ്റിന് 25 പൈസ സര്‍ചാര്‍ജ്, 10 ശതമാനം വൈദ്യുതിനിയന്ത്രണം

യൂണിറ്റിന് 25 പൈസ സര്‍ചാര്‍ജ്, 10 ശതമാനം വൈദ്യുതിനിയന്ത്രണം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

KSERCഉയര്‍ന്നവിലയ്ക്ക് താപവൈദ്യുതി വാങ്ങിയതുമൂലം കെഎസ്ഇബിക്കുണ്ടായ നഷ്ടം നികത്തുന്നതിന് ഉപയോക്താക്കളില്‍നിന്ന് സര്‍ചാര്‍ജ് ഈടാക്കാന്‍ വൈദ്യുതി റഗുലേറ്ററി കമീഷന്‍ അനുമതി നല്‍കി. യൂണിറ്റിന് 25 പൈസയാണ് സര്‍ചാര്‍ജ്. പ്രതിമാസം 20 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങള്‍ക്കൊഴികെ ഇത് ബാധകമാകും.

ഏപ്രില്‍മുതല്‍ ആറുമാസത്തേക്ക് സര്‍ചാര്‍ജ് ഈടാക്കാനാണ് അനുമതി. രൂക്ഷമായ ഊര്‍ജപ്രതിസന്ധി പരിഗണിച്ച്, ഗാര്‍ഹിക ഉപയോക്താക്കള്‍ നിലവിലുള്ള നിരക്കില്‍ പ്രതിമാസം 300 യൂണിറ്റേ ഉപയോഗിക്കാവൂവെന്നും കമീഷന്‍ ഉത്തരവിട്ടു. 300 നുമുകളില്‍ ഓരോ യൂണിറ്റിനും അധികനിരക്കായ 7.25 രൂപ നല്‍കണം. 60,000ല്‍ താഴെ ഉപയോക്താക്കള്‍ക്കുമാത്രമാകും അധികബാധ്യതയുണ്ടാവുക. ആകെ 75 ലക്ഷം ഗാർഹിക ഉപയോക്താക്കളാണ് കേരളത്തിലുള്ളത്.


ഗാര്‍ഹിക ഉപയോക്താക്കള്‍ ഒഴികെയുള്ള വിഭാഗക്കാര്‍ക്ക് 10 ശതമാനം വൈദ്യുതിനിയന്ത്രണവും ഏര്‍പ്പെടുത്തി. 90 ശതമാനത്തിനുമുകളിലുള്ള ഉപയോഗത്തിന്റെ ഓരോ യൂണിറ്റിനും ഏപ്രില്‍, മെയ് മാസങ്ങളില്‍ കൂടിയ നിരക്ക് നല്‍കണം. എല്‍ടി വിഭാഗത്തില്‍പ്പെട്ട കാര്‍ഷിക ഉപയോക്താക്കള്‍, തെരുവുവിളക്കുകള്‍, അനാഥാലയങ്ങള്‍ എന്നിവയെ ഈ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2009 മെയ്മുതല്‍ 2010 ഏപ്രില്‍വരെയുള്ള 10 മാസത്തെ ശരാശരി ഉപയോഗം കണക്കിലെടുത്താണ് പ്രതിമാസ ക്വോട്ട കണക്കാക്കുക.

മെയ് അഞ്ചിന് ഈ ഉത്തരവ് കമീഷന്‍ പുനഃപരിശോധിക്കും. നാഫ്ത, ഡീസല്‍, എല്‍എസ്എച്ച്എസ് തുടങ്ങിയ ഇന്ധനങ്ങളുടെ വില വന്‍തോതില്‍ ഉയര്‍ന്നതുമൂലം 2009 ഏപ്രില്‍മുതല്‍ സെപ്തംബര്‍വരെ 311.52 കോടി രൂപ അധികചെലവ് വന്നതായി വൈദ്യുതിബോര്‍ഡ് റഗുലേറ്ററി കമീഷനെ അറിയിച്ചിരുന്നു. ഇത് പരിഹരിക്കാന്‍ യൂണിറ്റിന് 46 പൈസ സര്‍ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, 190 കോടി രൂപയേ അധികബാധ്യത വരൂവെന്ന് കണക്കാക്കിയാണ് 25 പൈസ കമീഷന്‍ അനുവദിച്ചത്. കമീഷന്‍ അനുവദിച്ച ആറുമാസത്തിനുമുമ്പ് 190 കോടി പിരിഞ്ഞുകിട്ടിയാല്‍ സര്‍ചാര്‍ജ് അപ്പോള്‍ നിര്‍ത്തണം.

കഴിയുന്നത്ര സ്രോതസ്സുകളില്‍നിന്ന് വൈദ്യുതി വാങ്ങി ജനങ്ങളില്‍ എത്തിച്ചതിനാലാണ് ലോഡ്ഷെഡിങ് ഇല്ലാത്ത ഏക സംസ്ഥാനമായി കേരളം മാറിയത്. താപവൈദ്യുതി വാങ്ങിയതുവഴി ബോര്‍ഡിന്റെ ഖജനാവ് കാലിയായി. താപനിലയങ്ങളിലെ ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചതനുസരിച്ച് കേന്ദ്രനിലയങ്ങളില്‍നിന്നുള്ള വൈദ്യുതിക്കും കൂടുതല്‍ വില ഈടാക്കുന്നു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4997
mod_vvisit_counterYesterday4832
mod_vvisit_counterThis Month95500
mod_vvisit_counterLast Month165538

Online Visitors: 76
IP: 54.158.245.157
,
Time: 23 : 50 : 55