KSEBOA - KSEB Officers' Association

Sunday
May 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഫെബ്രുവരി 28-ലെ പണിമുടക്കിന്റെ പ്രാധാന്യം

ഫെബ്രുവരി 28-ലെ പണിമുടക്കിന്റെ പ്രാധാന്യം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Strike on February 28, 2012ആഗോളവല്‍കരണ-മുതലാളിത്ത സമ്പദ് വ്യവസ്ഥകള്‍ ലോകമെമ്പാടും നേരിടുന്ന കടുത്ത വെല്ലുവിളികള്‍ , അമേരിക്ക-യൂറോപ്പ്-അറബ് രാജ്യങ്ങള്‍ - മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ -റഷ്യ തുടങ്ങിയിവിടങ്ങളിലെ സോഷ്യലിസ്റ്റ് ആശയങ്ങളുടെ ഉയിര്‍ത്തെഴുന്നേല്പ്, സാമ്രാജ്യത്വത്തിനും ഏകാധിപത്യ രാജവാഴ്ചയ്ക്കും മുതലാളിത്ത വ്യവസ്ഥിതിക്കുമൊക്കെ എതിരായുള്ള ജനങ്ങളുടെ ചെറുത്തുനില്‍പും ഒരു ശതമാനത്തിനു വേണ്ടി തൊണ്ണൂറ്റി ഒന്‍പതു ശതമാനത്തെ ബലികൊടുക്കാന്‍ അനുവദിക്കില്ലയെന്ന ധീരമായ പ്രഖ്യാപന സമരങ്ങളൊക്കെ കണ്ടുകൊണ്ടാണ് 2011 കൊഴിഞ്ഞു വീണത്.
നേരിടുന്ന പ്രതിസന്ധി ഏതു നിലയിലും പരിഹരിക്കാനാണ് ലോകമെമ്പാടുമുള്ള മുതലാളിത്ത സമൂഹം ലക്ഷ്യമിടുന്നത്. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഉപജീവനമാര്‍ഗങ്ങളില്‍ കടന്നുകയറി ഈ വിഭാഗത്തിന്റെ അവകാശ ആനുകൂല്യങ്ങളിന്‍മേല്‍ കത്തിവക്കുന്നതും പ്രതിസന്ധി മറികടക്കാനുള്ള വിവിധ വഴികളിലൊന്നായി മുതലാളിത്തരാജ്യങ്ങള്‍ കാണുന്നു.
ലോകമെമ്പാടും മുതലാളിത്ത വര്‍ഗത്തിന്റെ ഈ പ്രവണത ദൃശ്യമാണ്. ഇത് തിരിച്ചറിഞ്ഞ് തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടങ്ങള്‍ക്ക് കേവലം തൊഴിലാളികളുടെ മാത്രമല്ല മറിച്ച്, രാഷ്ട്രീയ വ്യത്യാസം മറന്ന് സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും നിറഞ്ഞ മനസ്സോടെയുള്ള പിന്തുണ ദൃശ്യമാകുന്നുമുണ്ട്. കാരണം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ നേരേയുള്ള അടിച്ചമര്‍ത്തല്‍ നാളെ പൊതുസമൂഹത്തിന് നേരെ തന്നെയാകുമെന്നതിരിച്ചറിവാകും ഈ വലിയ പിന്തുണയുടെ കാരണം.

നവ ഉദാരവല്‍ക്കരണ സാമ്പത്തിക വ്യവസ്ഥിതികള്‍ മുതലാളിത്തത്തിന്റെ കീഴില്‍ സൃഷ്ടിക്കുന്ന അസമത്വങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണെന്ന യാഥാര്‍ത്ഥ്യബോധം കൂടുതല്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇതിനെതിരെയുള്ള പ്രതിഷേധ സ്വരങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ ഉയര്‍ത്താന്‍ പ്രേരിപ്പിക്കുന്ന കാഴ്ചയും നമുക്ക് കാണാം.

ഇന്ത്യയിലെ സ്ഥിതിയും ഇതില്‍ നിന്നൊന്നും തന്നെ വ്യത്യസ്ഥമല്ല. അഴിമതിയും കുംഭകോണവും കെടുകാര്യസ്ഥതയും കൂട്ടുത്തരവാദിത്തമില്ലായ്മയുമൊക്കെ മുഖമുദ്രയാക്കിയ ഇപ്പോഴത്തെ യു.പി.എ. സര്‍ക്കാര്‍, അതിന്റെ കെടുകാര്യസ്ഥതാ ഭരണം മൂന്നാംവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ ദയനീയാവസ്ഥയിലും നവഉദാരവല്‍ക്കരണ നയങ്ങളും പരിപാടികളും നടപ്പാക്കുന്നതില്‍ ഒട്ടും തന്നെ പിറകോട്ടില്ല എന്ന ധിക്കാരപരമായ നിലപാടാണ് യു.പി. സര്‍ക്കാര്‍ ഇപ്പോഴും പ്രകടിപ്പിക്കുന്നത്. നമ്മുടെ രാജ്യത്തെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഈ ഒരു സാഹചര്യം അവരുടെ നിലനില്‍പിനു തന്നെ കനത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.

ഭക്ഷ്യവിലക്കയറ്റം, ഇന്ധനവില വര്‍ദ്ധനവ്, സാമൂഹ്യക്ഷേമ പദ്ധതി വിഹിതത്തില്‍ വരുത്തുന്ന വെട്ടിക്കുറക്കല്‍ തുടങ്ങിയ നടപടികള്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നു. ബാങ്കിംഗ് ഇന്‍ഷുറന്‍സ് ബില്ലുകള്‍ , പി.എഫ്.ഡി.ആര്‍.എ ബില്‍ , ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം തുടങ്ങിയ വിവിധ ബില്ലുകള്‍ പാസാക്കിയെടുക്കാനുള്ള യു.പി.എ. സര്‍ക്കാരിന്റെ ശ്രമങ്ങള്‍ കാണിക്കുന്നത് തങ്ങള്‍ ഇനിയും മുതലാളിത്ത വ്യവസ്ഥിതിക്ക് ചൂട്ടുപിടിക്കാന്‍ തയ്യാറാണെന്നു തന്നെയാണ്. പ്രോവിഡന്റ്ഫണ്ടിന്റെ നിക്ഷേപ പലിശകുറക്കാനുള്ള അണിയറ ശ്രമങ്ങളും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. തൊഴിലുടമകള്‍ക്ക് അനുകൂലമായി തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാനും, പുതിയ നിക്ഷേപകര്‍ക്ക്, എല്ലാവിധ പശ്ചാത്തല സൌകര്യങ്ങളും ഒരുക്കിക്കൊണ്ടുള്ള ഭൂമി വിലകുറച്ച് നല്‍കുകയും കയറ്റുമതി ബാധ്യത ഒഴിവാക്കിയും നികുതിഇളവുകള്‍ നല്‍കിയും പുതിയ ഉല്പാദന സൌകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് സഹായകരമാകുന്ന നാഷണല്‍ മാനുഫാക്ചറിംഗ് പോളിസിക്കും സര്‍ക്കാര്‍ രൂപംകൊടുത്തു കഴിഞ്ഞിരിക്കുന്നു. ആഭ്യന്തര വ്യവസായത്തെ ആകെ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കുന്ന തരത്തില്‍ വിഭാവനം ചെയ്ത ഈ പുതിയ നയം വ്യവസായ മേഖലയിലെ തൊഴില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കും.
February 28 National Strikeനവ ഉദാരവല്‍കരണത്തിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തുന്ന തൊഴിലാളിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അതീവ ജാഗ്രതയോടെയാണ് രാജ്യത്തെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയകക്ഷി വ്യത്യാസമില്ലാതെ നോക്കികാണുന്നത്. സംയുക്ത ട്രേഡ് യൂണിയന്‍ പ്രസ്ഥാനം കൂടുതല്‍ ശക്തിയോടെ ഇന്ന് പ്രവര്‍ത്തിക്കുകയാണ്.

സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഏറ്റവും അവസാനം 2011 നവംബര്‍ 8-ന് നടന്ന ജയില്‍നിറയ്ക്കല്‍ സമരത്തിലും 2011 ഫെബ്രുവരി 23-ലെ പാര്‍ലമെന്റ് മാര്‍ച്ചിലും രാജ്യത്തെ തൊഴിലാളികളും ഇതര ജനസമൂഹവും ഒന്നടങ്കം നല്‍കിയ പിന്തുണയും പങ്കാളിത്തവുമാണ് 2012 ഫെബ്രുവരി 28-ലെ പണിമുടക്കിന് ആഹ്വാനം നല്‍കാന്‍ കരുത്തായത്.
കേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം തസ്തിക വെട്ടിക്കുറക്കലും നിയമനനിരോധനവും എല്ലാം വീണ്ടും നടപ്പാക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ 2001-2006 ലെ സര്‍ക്കാരിന്റെ തനിയാവര്‍ത്തനം നടത്താനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.

വൈദ്യുതി ബോര്‍ഡിലും സ്ഥിതി വ്യത്യസ്തമല്ല. ഓഫീസര്‍മാരുടെ ശമ്പളപരിഷ്കരണം നടപ്പാക്കുന്നതില്‍ ബോര്‍ഡ് കാണിക്കുന്ന ഉദാസീനതയും അലംഭാവവും അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഉയര്‍ന്ന തസ്തികകളിലടക്കം എല്ലാ തസ്തികളിലും പ്രമോഷനുകള്‍ നടത്താനുള്ള ബോര്‍ഡിന്റെ വൈമനസ്യം ബോര്‍ഡ് ജീവനക്കാരെയാകെ ആ പഴയ കറുത്ത നാളുകളുടെ ഓര്‍മകളിലേക്ക് കൊണ്ടുപോകുകയാണ്.

ഈ സാഹചര്യങ്ങളില്‍, ഫെബ്രുവരി 28-ലെ പൊതുപണിമുടക്കിന്റെ ആവശ്യങ്ങളും തൊഴിലാളികളുടെ യോജിപ്പിന്റെ പ്രാധാന്യവും സ്ഥാപനത്തിലെ ഓരോ ജീവനക്കാരന്റെയും പൊതു സമൂഹത്തിന്റെയും ഇടയിലേക്ക് പ്രചരിപ്പിക്കേണ്ടതുണ്ട്.

രാജ്യത്തുയര്‍ന്ന് വരുന്ന വിവിധ ജനവിഭാഗങ്ങളുടെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഉയര്‍ത്തുന്ന ആവേശോജ്വലമായ സംഘടിതശേഷി കണ്ടില്ലെന്ന് നടിച്ച് രാജ്യത്തെ ഭരണാധികാരികള്‍ക്ക് മാറിനില്‍ക്കാനാവില്ലെന്ന തിരിച്ചറിവോടെ ഫെബ്രുവരി 28-ലെ പണിമുടക്കിന്റെ സന്ദേശം സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിക്കാനുള്ള പരിശ്രമത്തില്‍ മുന്നിട്ടിറങ്ങുകയും പണിമുടക്കിന്റെ സമ്പൂര്‍ണ വിജയത്തിനായി നമുക്കേവര്‍ക്കും പ്രവര്‍ത്തിക്കുകയും ചെയ്യാം.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday462
mod_vvisit_counterYesterday3728
mod_vvisit_counterThis Month91979
mod_vvisit_counterLast Month132633

Online Visitors: 43
IP: 54.156.76.187
,
Time: 02 : 42 : 05