KSEBOA - KSEB Officers' Association

Tuesday
May 30th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ 48 മണിക്കൂര്‍ പണിമുടക്ക് വിജയിപ്പിക്കുക

48 മണിക്കൂര്‍ പണിമുടക്ക് വിജയിപ്പിക്കുക

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Strike2013 ഫെബ്രുവരി 20,21 തിയ്യതികളില്‍ നടക്കുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ വൈദ്യുതി മേഖലയിലെ ഓഫീസര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ പങ്കുചേരാന്‍ നിശ്ചയിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷനും ഈ പണിമുടക്കില്‍ പങ്കെടുക്കുകയാണ്. എന്നാല്‍ ഇതിന്റെ ഭാഗമായി വൈദ്യുതി തടസ്സപ്പെടുന്ന സ്ഥിതി വരുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് സംഘടന തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി വൈദ്യുതി സബ്സ്റ്റേഷനുകളിലും ജനറേറ്റിങ്ങ് സ്റ്റേഷനുകളിലും അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പണിമുടക്കില്‍ പങ്കെടുത്തുകൊണ്ടുതന്നെ ഓഫീസര്‍മാര്‍ ഇടപെടും. അതുകൊണ്ടുതന്നെ സാധാരണഗതിയില്‍ വൈദ്യുതി വിതരണത്തില്‍ കുഴപ്പമൊന്നുമുണ്ടാകില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ തൊഴിലാളികള്‍ അടക്കമുള്ളവര്‍ പണിമുടക്കിലായതിനാല്‍ അറ്റകുറ്റ പണികളോന്നും ഏറ്റെടുത്ത് നടത്താന്‍ കഴിയില്ല. അപകടകരമായ സാഹചര്യങ്ങളുണ്ടായാല്‍ അത്തരം മേഖലകള്‍ വൈദ്യുതി ശൃംഖലകളില്‍ നിന്ന് വേര്‍പെടുത്തി വെക്കേണ്ടിയും വരും. വിലക്കയറ്റമടക്കമുള്ള പൊതുതാത്പര്യങ്ങള്‍ ഉയര്‍ത്തി രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്ക് ആണെന്നതിനാല്‍ ഇത്തരം അസൗകര്യങ്ങളില്‍ ബഹുജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.



പണിമുടക്കിന്റെ രീതി സംബന്ധിച്ച് ഉണ്ടായ ധാരണ ചുവടെ ചേര്‍ക്കുന്നു.

1. സംഘടനയുടെ മുഴുവന്‍ അംഗങ്ങളും പണിമുടക്കുന്നതാണ്. സബ്സ്റ്റേഷന്‍, ജനറേറ്റീങ്ങ് സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ഓപ്പറേറ്റര്‍മാര്‍ അടക്കമുള്ളവര്‍ പണിമുടക്കില്‍ പങ്കെടുക്കണം. പണിമുടക്കില്‍ പങ്കെടുക്കാതെ നില്‍ക്കുന്ന മറ്റേതെങ്കിലും സംഘടനാംഗങ്ങളോ കരാര്‍ തൊഴിലാളികളൊ ഉണ്ടെങ്കില്‍ ഷിഫ്റ്റ് പരാമാവധി അത്തരം ആളുകളെ ഏല്‍പ്പിക്കേണ്ടതാണ്. ഇതിന് സാഹചര്യമില്ലെങ്കില്‍ വൈദ്യുതി അപകടങ്ങളും മറ്റും ഒഴിവാക്കുന്നതിന് സ്റ്റേഷനുകള്‍ ഒഴിച്ചിട്ട് പോകുന്നത് ശരിയല്ല എന്നതിനാല്‍ നമ്മുടെ അംഗങ്ങള്‍ക്കും ഷിഫ്റ്റില്‍ തുടരാവുന്നതാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ ഓപ്പറേറ്റര്‍ ഡയറി അടക്കമുള്ള രേഖകള്‍ ഏറ്റുവാങ്ങുക തുടങ്ങിയ അത്യാവശ്യകാര്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ട് ബോര്‍ഡിന്റെ ആസ്തി സംരക്ഷിക്കാനുള്ള ബാധ്യത നമുക്ക് ഏറ്റെടുക്കേണ്ടി വരും. ഈ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് ഹാജര്‍ രേഖപ്പെടുത്തേണ്ട ആവശ്യമില്ല. ഹാജര്‍ രേഖപ്പെടുത്താതെ പണിമുടക്കത്തിന്റെ ഭാഗമായി തുടരുകയും എന്നാല്‍ സ്ഥാപനത്തോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്തം നിര്‍വഹിച്ചുപോകുകയും ചെയ്യുന്ന പുതിയൊരു സമരമുറയാണ് ഇക്കാര്യത്തില്‍ നമ്മള്‍ സ്വീകരിക്കുന്നത്.

2. ഡ്യൂട്ടി ഓഫില്‍ ഉള്ളവരും പണിമുടക്കില്‍ പങ്കെടുക്കേണ്ടതുണ്ട്. പണിമുടക്ക് തിയ്യതികളില്‍ ഓഫ് എടുക്കുന്നില്ലെന്ന് കണ്‍ട്രോളിങ്ങ് ഓഫീസറെ അറിയിച്ച് ഹാജര്‍ പുസ്തകത്തില്‍ പണിമുടക്ക് റെഖപ്പെടുത്തിക്കൊണ്ട് അവരും പണിമുടക്കില്‍ ഭാഗവാക്കാകണം എന്നാണ് സംഘടന തീരുമാനിച്ചിട്ടുള്ളത്.

3. പെന്‍ഷന്‍ പറ്റുന്നതിന് ഒരു വര്‍ഷത്തില്‍ താഴെമാത്രം കാലമുള്ളവര്‍, പ്രബേഷന്‍ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്തവര്‍ എന്നിവര്‍ക്കൊക്കെ സമരം ചെയ്യാമോ എന്ന ഒരു ചോദ്യം പലപ്പോഴും ഉയര്‍ന്നുവരാറുണ്ട്. പണിമുടക്കിന്റെ കാര്യത്തില്‍ മറ്റുള്ള ഓഫീസര്‍മാര്‍ക്കുള്ളതില്‍ നിന്ന് വ്യത്യസ്ഥമായി എന്തെങ്കിലും പ്രയാസം ഇത്തരം ഓഫീസര്‍മാര്‍ക്ക് മാത്രമായി ഉണ്ടാകാനില്ല. എല്ലാ വിഭാഗം ഓഫീസര്‍മാരും പണിമുടക്കാനുള്ള സംഘടനയുടെ തീരുമാനം ഇവര്‍ക്കും ബാധകമാണ്.

ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരധ്യായമായി 48മണിക്കൂര്‍ പണിമുടക്ക് മാറുകയാണ്. ഇത് വൈദ്യുതി ബോര്‍ഡിലും പൂര്‍ണ്ണ വിജയമാക്കേണ്ടതുണ്ട്. സംഘടനാംഗങ്ങളുടെ സമ്പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2049
mod_vvisit_counterYesterday4949
mod_vvisit_counterThis Month141245
mod_vvisit_counterLast Month152890

Online Visitors: 65
IP: 54.162.19.123
,
Time: 11 : 01 : 22