KSEBOA - KSEB Officers' Association

Saturday
Mar 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഡിസംബര്‍ 5 ന്റെ ദേശീയ പ്രക്ഷോഭത്തില്‍ പങ്കാളികളാവുക

ഡിസംബര്‍ 5 ന്റെ ദേശീയ പ്രക്ഷോഭത്തില്‍ പങ്കാളികളാവുക

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Trade Unionകേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ആഗോള വല്‍ക്കരണ നയങ്ങള്‍ തിരുത്തുകയും വിലക്കയറ്റമടക്കമുള്ള കെടുതികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുകയും ചെയ്യണമെന്ന ആവശ്യം മുന്‍നിര്‍ത്തി തൊഴിലാളിസംഘടനകള്‍ സംയുക്തമായി ഡിസംബര്‍ 5ന് ദേശീയപ്രക്ഷോഭം സംഘടിപ്പിക്കുകയാണ്. അന്ന് ഡല്‍ഹിയില്‍ പാര്‍ലമെന്റിന് മുന്നിലും സംസ്ഥാന ജില്ലാ ആസ്ഥാനങ്ങളിലും വമ്പിച്ച പ്രതിഷേധ റാലികളാണ് നടക്കുക. സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി., ബി.എംഎസ്., എ.ഐ.ടി.യു.സി. തുടങ്ങി രാജ്യത്തെ എല്ലാ ട്രേഡ് യൂണിയന്‍ ഫെഡറേഷനുകളും ഈ പ്രക്ഷോഭത്തില്‍ ഭാഗവാക്കാണ്. നാല്‍പത്തിയെട്ടുമണിക്കൂര്‍ പൊതുപണിമുടക്കടക്കം നിരവധി ദേശീയ പ്രക്ഷോഭങ്ങള്‍ ഇക്കാര്യത്തില്‍ ഇതിനകം നടന്നു കഴിഞ്ഞിട്ടുണ്ട്. ഈ പ്രക്ഷോഭങ്ങളിലൂടെ വളര്‍ന്നുവന്നിട്ടുള്ള തൊഴിലാളി ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തുകയും ഇതരജനവിഭാഗങ്ങളെക്കൂടി പ്രക്ഷോഭങ്ങളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനുതകുന്ന വിപുലമായ പ്രചരണ പരിപാടികള്‍ നടന്നുവരുകയാണ്.


തൊഴിലവകാശവും സംഘടനാപ്രവര്‍ത്തനസ്വാതന്ത്ര്യവും തടയിടുന്ന തൊഴില്‍ നിയമ ഭേദഗതി തടയുന്നതടക്കം അടിയന്തിരപ്രാധാന്യമുള്ള വിഷയങ്ങള്‍ സമരത്തിന്റെ അജണ്ടകളാണ്. എന്നാല്‍ അടിസ്ഥാനപരമായി സര്‍ക്കാരിന്റെ നയം മാറ്റുക എന്നതാണ് പ്രക്ഷോഭത്തിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ "പാടത്ത് പണി, വരമ്പത്ത് കൂലി" എന്ന നിലയില്‍ തീരുമാനമുണ്ടാക്കാന്‍ കഴിയുന്ന ഒന്നല്ല തൊഴിലാളിസംഘടനകള്‍ ഏറ്റെടുത്തിട്ടുള്ള ദൗത്യം. ദീര്‍ഘവും നിരന്തരവുമായ ഇടപെടലുകളിലൂടെ മാത്രമേ ഭരണകൂടതാല്‍പ്പര്യങ്ങളെ ചെറുക്കാന്‍ കഴിയുകയുള്ളൂ. തൊഴിലാളികളെ പ്രക്ഷോഭത്തില്‍ അണിനിരത്തുന്നതിനോടൊപ്പം ഈ വസ്തുത ബോദ്ധ്യപ്പെടുത്തുകകൂടി വേണ്ടതുണ്ട്.
കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ ഈ പ്രക്ഷോഭത്തിന്റെ ഭാഗമാണ്. കേരളത്തില്‍ തിരുവനന്തപുരത്തും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ റാലികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ റാലികളും പ്രചരണ പ്രവര്‍ത്തനങ്ങളും വിജയിപ്പിക്കാന്‍ മുഴുവന്‍ സംഘടനാംഗങ്ങളും സജീവമായി രംഗത്തിറങ്ങണം.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4093
mod_vvisit_counterYesterday5398
mod_vvisit_counterThis Month115012
mod_vvisit_counterLast Month108586

Online Visitors: 74
IP: 54.205.210.125
,
Time: 17 : 08 : 22