KSEBOA - KSEB Officers' Association

Saturday
Apr 21st
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പൊതുതിരഞ്ഞെടുപ്പ് - വൈദ്യുതമേഖലയെ സംരക്ഷിക്കുന്നവരെ പിന്തുണക്കുക

പൊതുതിരഞ്ഞെടുപ്പ് - വൈദ്യുതമേഖലയെ സംരക്ഷിക്കുന്നവരെ പിന്തുണക്കുക

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Election 20092009 ഏപ്രില്‍  മെയ് മാസങ്ങളിലായി രാജ്യം പൊതുതിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്.   നമ്മുടെ രാജ്യം എങ്ങോട്ട് പോകണമെന്ന് നിശ്ചയിക്കുന്നതില്‍ ഏറെ പ്രധാനപ്പെട്ട സന്ദര്‍ഭമാണിത്. രാജ്യത്തിന്റെ സാമ്പത്തിക നയം, വിദേശ നയം, സാമൂഹ്യ ഭദ്രത തുടങ്ങിയ വിഷയങ്ങളിലെല്ലാം ഗൌരവമായ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ അവസരം ഉപയോഗപ്പെടണം.   കേവലം കക്ഷി - രാഷ്ട്രീയത്തിലുപരി  വിശാലമായ രാജ്യതാല്പ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോ പൌരനും കടമയുണ്ട് എന്നാണ് ഞങ്ങളുടെ വിശ്വാസം.

സ്വാതന്ത്യ്രാനന്തര ഇന്ത്യ പൊതുമേഖലയില്‍ ഊന്നിയ വികസന സമീപനമാണ് കൈക്കൊണ്ടിരുന്നത്. എന്നാല്‍ 1991 ല്‍ അധികാരത്തില്‍ വന്ന നരസിംഹറാവുവും തുടര്‍ന്ന് വന്ന സര്‍ക്കാരുകളും ഈ നയത്തില്‍ നിന്നുമാറി   സ്വകാര്യവത്കരണത്തില്‍ ഊന്നിയ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുകയാണ്. രണ്ട് ദശാബ്ദകാലമായി നടപ്പാക്കിവരുന്ന ആഗോള വല്‍ക്കരണ നയങ്ങള്‍ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുകയാണ്. ലോകമെമ്പാടും ഈ നയങ്ങള്‍ വമ്പിച്ച പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.

2008 - 2009 അര്‍ദ്ധപകുതിയിലെ വിലയിരുത്തലനുസരിച്ച് ലോക രാജ്യങ്ങളുടെയാകെയുള്ള മൊത്ത അഭ്യന്തര ഉല്പാദനം (ജി.ഡി.പി) 50-60 അമേരിക്കന്‍ ട്രില്യന്‍ ഡോളര്‍ വരും. എന്നാല്‍ ഇതേ കാലയളവില്‍ ഓഹരിക്കമ്പോളത്തിലെത്തിയ ആഗോള ഫൈനാന്‍സ് മൂലധനം ഇതിന്റെ പത്തിരട്ടിയലധികം - അതായത് 600 ട്രില്യന്‍ ഡോളറായിരുന്നു എന്നു കാണാം. ഇത്തരത്തില്‍  ഊതിവീര്‍പ്പിച്ചിരുന്ന ഫൈനാന്‍സ് മൂലധനമാണ് ഇപ്പോള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്നത്.

മുതലാളിത്ത വ്യവസ്ഥിതിയുടെ സ്വാഭാവികമായ ഈ തകര്‍ച്ച കൊണ്ടറിഞ്ഞിട്ടും യാതൊരു നയം മാറ്റത്തിനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പ്രതിപക്ഷത്തുള്ള എന്‍.ഡി.എ മുന്നണിക്കും ബദല്‍ സാമ്പത്തിക നയമില്ല. സാമ്പത്തിക മാന്ദ്യം ലോകത്താകെ  അഞ്ചു ദശലക്ഷം തൊഴിലുകളാണ് ഇതുവരെ നഷ്ടപ്പെടുത്തിയിട്ടുള്ളത്. അതായത് അഞ്ച് ദശലക്ഷം കുടുംബങ്ങള്‍ ഈ ചുരുങ്ങിയ കാലയളവില്‍ തകര്‍ത്തെറിയപ്പെട്ടു. പൊതുമേഖലയുടെ സാന്നിദ്ധ്യം മൂലം സാമ്പത്തിക മാന്ദ്യത്തിന്റെ തിക്തഫലം താരതമ്യേന കുറച്ചുബാധിച്ചിട്ടുള്ള ഇന്ത്യയില്‍പ്പോലും ഈ കാലയളവില്‍ 5 ലക്ഷം തൊഴിലുകള്‍ നഷ്ടപ്പെട്ടു. ലോക്സഭ തിരഞ്ഞെടുപ്പിനെ സാമ്പത്തിക നയം മാറ്റത്തിനുള്ള പ്രക്ഷോഭമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യമാണ് ഇത് വെളിപ്പെടുത്തുന്നത്.

ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തിന് മങ്ങലേല്‍പ്പിച്ചുകൊണ്ട്, നമ്മുടെ രാജ്യത്തെ അമേരിക്കന്‍ കൂടാരത്തില്‍ എത്തിക്കുന്നതിനുള്ള ഗൂഢശ്രമമായിരുന്നു ഇന്ത്യ - അമേരിക്ക ആണവക്കരാര്‍. ഇന്ത്യയുടെ വൈദ്യുതി ആവശ്യത്തിന് പരിഹാരം കാണാന്‍ ഈ കരാര്‍ സഹായകരമല്ലെന്ന് വ്യക്തമായിട്ടുണ്ട്. ആണവകരാറിന്റെ കുരുക്കില്‍പ്പെട്ട ഇന്ത്യയ്ക്ക് ഇറാനില്‍ നിന്നുള്ള വാതകക്കുഴല്‍ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ഗാസയില്‍ കൂട്ടക്കുരുതി നടത്തിയ ഇസ്രയേലിനെ അപലപിക്കാന്‍ പോലും ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. മൊത്തത്തില്‍, അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ അമേരിക്കയുടെ കരുവായി മാറുന്നതിന് അവസരം ഒരുക്കുകയാണ്   മന്‍മോഹന്‍സിംഗ് ചെയ്തിട്ടുള്ളത്. രാജ്യദ്രോഹം എന്നല്ലാതെ ഇതിനെ എന്തുപറയാന്‍ കഴിയും!!

ഗുജറാത്തില്‍ തുടക്കമിട്ട മുസ്ളീം വംശഹത്യ പല രൂപങ്ങളില്‍ തുടരുന്നതാണ് കാണുന്നത്. മലേഗാവിലെ സ്ഫോടന പരമ്പരയടക്കം ഒട്ടേറെ സംഭവങ്ങള്‍  ഇതിന്റെ ഭാഗമായി ഉണ്ടായി. ഒറീസ്സയില്‍ ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുണ്ടായ ആക്രമണം കര്‍ണ്ണാടക അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിക്കുേം വ്യാപിച്ചു. ഇതിനെ ചെറുക്കാനെന്ന പേരില്‍ നടന്ന സ്ഫോടനങ്ങളും സാധാരണ ജനങ്ങളുടെ ജീവിതമാണ് ദുരിത പൂര്‍ണ്ണമാക്കിയത്. ഒടുവില്‍ മുംബൈ ആക്രമണത്തില്‍ കണ്ടതുപോലെ രാജ്യമാകെ വിറങ്ങലിക്കുന്ന രൂപത്തിലേക്ക് തീവ്രവാദി ആക്രമണങ്ങള്‍ വളരുന്നത് ഞെട്ടലോടെ നാം തിരിച്ചറിയുന്നു. മത സൌഹാര്‍ദത്തിനും മതനിരപേക്ഷതയ്ക്കും പേരുകേട്ട നമ്മുടെ രാജ്യത്ത് നിന്നും ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമില്ലാതെ എല്ലാ വിധ വര്‍ഗ്ഗീയ ശക്തികളെയും തകര്‍ത്തെറിയുവാന്‍ പുരോഗമന പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല.

വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ നമ്മുടെ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത് മേല്‍പറഞ്ഞ വസ്തുതകള്‍ കണക്കിലെടുത്താവണം. സാമ്രാജ്യത്ത വിരുദ്ധവും ജന പക്ഷ വികസനം ലക്ഷ്യം വെയ്ക്കുന്നതുമായ സാമ്പത്തിക നയം, മത നിരപേക്ഷത ഉറപ്പു വരുത്തുന്ന സാമൂഹ്യനയം ഇതാവണം വോട്ടെടുപ്പില്‍ നമ്മെ നയിക്കേണ്ട മുദ്രാവാക്യം. ഇതിനുതകും വിധം കക്ഷിരാഷ്ട്രീയ ബന്ധങ്ങള്‍ക്കതീതമായി പുരോഗമന പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുവാന്‍ പരമാവധി ശ്രമിക്കണമെന്ന് വൈദ്യുതി രംഗത്തെ മുഴുവന്‍ ജീവനക്കാരോടും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday5760
mod_vvisit_counterYesterday5428
mod_vvisit_counterThis Month93472
mod_vvisit_counterLast Month123110

Online Visitors: 64
IP: 54.162.105.6
,
Time: 22 : 57 : 10