KSEBOA - KSEB Officers' Association

Sunday
Apr 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഡിസംബര്‍ 8 ന്റെ പാര്‍ലമെന്റ് മാര്‍ച്ച്

ഡിസംബര്‍ 8 ന്റെ പാര്‍ലമെന്റ് മാര്‍ച്ച്

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Parliamentനാഷണല്‍ കോ ഓര്‍ഡിനേഷന്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേര്‍സ് -എന്‍.സി.സി.ഒ.ഇ.ഇ.ഇ.യുടെ ആഭിമുഖ്യത്തില്‍ വൈദ്യുതി മേഖലയില്‍ നടപ്പാക്കിവരുന്ന ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നും ഈ നയങ്ങള്‍ അരക്കിട്ടുറപ്പിക്കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയിട്ടുള്ള വൈദ്യുതി നിയമ ഭേദഗതി പിന്‍വലിക്കനമെന്നും കരാര്‍ത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും എല്ലാവര്‍ക്കും താങ്ങാവുന്ന നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കനമെന്നും ആവശ്യപ്പെട്ട് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് ഡിസംബര്‍ 8നാണ്.


വ്യവസായങ്ങളുടെ വ്യവസായമാണ് വൈദ്യുതി. അതുകൊണ്ടുതന്നെ വൈദ്യുതി മേഖലയുടെ കാര്യക്ഷമമായ നിലനില്‍പ്പ് രാജ്യത്തിന്റെ പൊതുപുരോഗതിക്ക് അനിവാര്യമാണ്. വൈദ്യുതി  മേഖലയില്‍ നടപ്പാക്കിവരുന്ന നയങ്ങള്‍ ഈ രംഗത്ത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നു. വൈദ്യുതി വില സാധാരണക്കാരന് താങ്ങാനാകാത്ത് നിലയിലേക്ക് കുതിക്കുന്നു. ഇത് കാര്‍ഷിക വ്യാവസായിക മേഖലകളിലെല്ലാം രൂക്ഷമായ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. എന്നാല്‍ നയങ്ങള്‍ തിരുത്തുകയല്ല കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.


വൈദ്യുതി ഉല്‍പാദന പ്രസരണ മേഖലകളില്‍ ഇപ്പോള്‍ത്തന്നെ മൂലധനശക്തികള്‍ പിടിമുറുക്കിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വിതരണമേഖലയില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിട്ടില്ല. ഒറീസ്സയിലും ഡല്‍ഹിയിലും നടപ്പാക്കിയ സ്വകാര്യവല്ക്കരണ പരിഷ്കാരങ്ങള്‍ അതേ നിലയില്‍ ഏറ്റെടുക്കാന്‍ മറ്റു സംസ്ഥാനങ്ങള്‍ തയ്യാറായില്ല. ഫ്രാഞ്ചൈസി, പി.പി.പി മോഡലുകളും വേണ്ടത്ര മുന്നോട്ടുപോയില്ല. ഈ സാഹചര്യത്തിലാണ് വൈദ്യുതി വിതരണ രംഗത്ത് കമ്പോളശക്തികള്‍ക്ക് ആധിപത്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ കാലത്ത് നിര്‍ദ്ദേശിക്കപ്പെട്ട ഭേദഗതി നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടത് വൈദ്യുതി വിതരണ മേഖലയെ വിതരണം, സപ്ലൈ എന്നിങ്ങനെ രണ്ടായി മുറിക്കുക എന്നായിരുന്നു. വൈദ്യുതി ലൈനുകള്‍ നിര്‍മ്മിക്കുകയും പരിപാലിക്കുകയും മാത്രമായി വിതരണ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുകയും ഈ ലൈനുകളിലൂടെ വൈദ്യുതി കൊണ്ടുവന്ന് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുകയും വില ഈടാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനം സപ്ലൈ എന്ന പേരില്‍ പ്രത്യേക വിഭാഗമാക്കുകയും ചെയ്യുകയാണ് ഉദ്ദേശിക്കുന്നത്. ഇങ്ങിനെ "കണ്ടന്റും" "കാര്യേജും" തമ്മില്‍ വേര്‍തിരിക്കുന്നതിലൂടെ  കമ്പോള മല്‍സരം ഉറപ്പുവരുത്തുകയാണ് ഉദ്ദേശം. ഒരേ സ്ഥലത്ത് ഒന്നിലേറെ സപ്ലൈ ലൈസന്‍സ് നല്‍കുകവഴി കടുത്ത മല്‍സരം ഉയര്‍ന്നുവരുമെന്നും അത് വഴി ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാകുമെന്നുമാണ് ഭേദഗതിക്കനുകൂലമായി ഉയര്‍ന്നുവരുന്ന വാദം. കടുത്ത വൈദ്യുതിക്കമ്മി നിലനില്‍ക്കുമ്പോള്‍ ഇതെങ്ങിനെ സാദ്ധ്യമാകും എന്ന ചോദ്യത്തിന് മറുപടി പറയേണ്ട ബാദ്ധ്യത പക്ഷേ അവര്‍ക്കില്ലല്ലോ.  


നിര്‍ദ്ദിഷ്ഠ പരിഷ്കാരങ്ങള്‍ സപ്ലൈ-ഡിമാണ്ട് സംതുലനാവസ്ഥ പോലും അവതാളത്തിലാക്കുന്നതും സാങ്കേതികമായിപ്പോലും നിലനില്‍പ്പില്ലാത്തതുമാണ്. ധനശേഷിയുള്ള ക്രീമി ഉപഭോക്താക്കളെ പുതുതായി വരുന്ന സപ്ലൈ ലൈസന്‍സികള്‍ കയ്യടക്കുകയും കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കേണ്ട സാധാരണ ഉപഭോക്താക്കളുടെ ബാദ്ധ്യത ഇന്‍കുംബെന്റ് ലൈസന്‍സിയെന്ന നിലയില്‍ പൊതുമേഖലാസ്ഥാപനത്തില്‍ത്തന്നെ  നിലനില്‍ക്കുകയും ചെയ്യുന്നത് "ലാഭത്തിന്റെ സ്വകാര്യവല്‍ക്കരണവും നഷ്ടത്തിന്റെ പൊതുമേഖലാവല്‍ക്കരണവും" ആണ് സൃഷ്ടിക്കുക. ആത്യന്തികമായി സാധാരണക്കാരന് വൈദ്യുതി നിഷേധിക്കപ്പെടും. എന്നാല്‍ ഇക്കാര്യങ്ങളൊന്നും കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തില്‍ മാറ്റം വരുത്തിയിട്ടില്ല. എന്‍.ഡി.എ. സര്‍ക്കാര്‍ വന്നതിന് ശേഷം വൈദ്യുതി നിയമഭേദഗതിയടക്കം ഊര്‍ജ്ജമേഖലയിലെ വിവിധ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് മുന്‍ ഊര്‍ജ്ജമന്ത്രിയായിരുന്ന ശ്രീ സുരേഷ് പ്രഭുവിന്റെ നേതൃത്വത്തില്‍ ഒരു വിദഗ്ദ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതി വൈദ്യുതി നിയമഭേദഗതി കാലതാമസമില്ലാതെ നടപ്പാക്കണമെന്ന ശുപാര്‍ശയാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. കണ്ടന്റും കാര്യേജും വേര്‍തിരിക്കുന്നത് വൈദ്യുതി മേഖലയില്‍  മല്‍സരം കൊണ്ടുവരുന്നതില്‍ പ്രധാനമാണെന്നാണ് സമിതിയുടെ അഭിപ്രായം. എന്നാല്‍ ഇതിലുള്ള ഒരു പ്രായോഗികപ്രശ്നം സമിതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇന്‍കുംബെന്റ് സപ്ലൈ ലൈസന്‍സിയായി തുടരുന്ന പൊതുമേഖലാസ്ഥാപനത്തിന് നിലവിലുള്ള വൈദ്യുതി പദ്ധതികളില്‍നിന്നും പഴയ വൈദ്യുതി നിലയങ്ങളുമായി നിലനില്‍ക്കുന്ന വൈദ്യുതി വാങ്ങല്‍ക്കരാറുകളില്‍ നിന്നും കുറേ വൈദ്യുതി കുറഞ്ഞ വിലക്ക് കിട്ടുന്നുണ്ട്. പുതിയ സപ്ലൈ ലൈസന്‍സികള്‍ക്ക് പുതിയ നിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങി വേണം സപ്ലൈ ചെയ്യാന്‍. ഇത് സ്വകാര്യ സപ്ലൈ ലൈസന്‍സികള്‍ക്ക് മല്‍സരം ജയിക്കാന്‍ കുറച്ച് പ്രയാസം സൃഷ്ടിക്കുമെന്നാണ് സമിതി കണ്ടെത്തിയിട്ടുള്ളത്. ഇത് മറികടക്കാന്‍ നിലവിലുള്ള വൈദ്യുതി വാങ്ങല്‍ക്കരാറുകള്‍ വരാന്‍പോകുന്ന സപ്ലൈ ലൈസന്‍സികള്‍ക്കുകൂടി വൈദ്യുതി പങ്കുവെക്കുന്ന നിലയില്‍ പൊളിച്ചെഴുതണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതായത് ക്രീമി ഉപഭോക്താക്കളെ നഷ്ടപ്പെടുന്നതിലൂടെ കഷ്ടത്തിലാകുന്ന  ഇന്‍കുംബെന്റ് ലൈസന്‍സിക്ക് പിടിച്ചുനില്‍ക്കാനുള്ള അവസാന അത്താണിപോലും ഇല്ലാതാകുന്നു.


വൈദ്യുതി ജീവനക്കാരുടെ പ്രക്ഷോഭം അവരുടെ മാത്രം പ്രക്ഷോഭമല്ല. രാജ്യത്തെ കര്‍ഷകരും ചെറുകിട ഉല്‍പാദകരും വ്യവസായ സംരംഭകരുമെല്ലാം ഈ പ്രക്ഷോഭത്തില്‍ അണിചേരേണ്ടതുണ്ട്. ജനങ്ങളുടെയാകെ താല്‍പര്യമാണ് ഇവിടെ ഉയര്‍ത്തപ്പെടുന്നത്. എന്നാല്‍ ശരിയായ മുദ്രാവാക്യം ഉയര്‍ത്തുന്നുവെന്നതുകൊണ്ടുമാത്രം ജനങ്ങളാകെ ഈ പ്രക്ഷോഭത്തിന് പിന്നില്‍ അണിനിരക്കുകയില്ല. ഈ സന്ദേശം ജനങ്ങളിലെത്തണം. ഇതിന് ഫലപ്രദമായ പ്രചരണപ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. ഡിസംബര്‍ 8ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചും അതിനുമുന്നോടിയായി നടക്കുന്ന പ്രചരണപരിപാടികളും ആ അര്‍ത്ഥത്തില്‍ ഒരു തുടക്കം മാത്രമാണ്. കൂടുതല്‍ വിപുലമായ പ്രചാരണങ്ങളും  പ്രക്ഷോഭങ്ങളും തുടര്‍ന്നും ഏറ്റെടുക്കേണ്ടതുണ്ട്. നമുക്കുമുന്നില്‍ വേറെ മാര്‍ഗ്ഗങ്ങളില്ല.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday847
mod_vvisit_counterYesterday4127
mod_vvisit_counterThis Month120830
mod_vvisit_counterLast Month142377

Online Visitors: 38
IP: 54.224.207.13
,
Time: 05 : 09 : 44