KSEBOA - KSEB Officers' Association

Monday
Mar 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ AE-AEE പ്രമോഷന്‍ ഉടന്‍ നടത്തുമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി

AE-AEE പ്രമോഷന്‍ ഉടന്‍ നടത്തുമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി

PDF
Hits smaller text tool iconmedium text tool iconlarger text tool icon
kseb03-08-2012 രാവിലെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സംഘടനാപ്രതിനിധികളുടെ യോഗത്തിനു ശേഷം കെ.എസ്.ഇ . ബി ഓഫീസേർസ് അസോസിയേഷൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വർക്കിങ്ങ് പ്രസിഡന്റ് എന്നിവർ കെ.എസ്.ഇ .ബി ചെയർമാനെ അദ്ദേഹത്തിന്റെ സെക്രട്ടറിയേറ്റിലെ ചേമ്പറിൽ വച്ച് സന്ദർശിക്കുകയും വൈദ്യുതി ബോർഡിലെ വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് അദ്ദേഹത്തോട് ചർച്ച ചെയ്യുകയും ചെയ്തു.

 വിവിധ തസ്തികകളിലേക്കുള്ള പ്രമോഷനുകൾ നടക്കാതെ ദീർഘകാലമായി തുടരുന്നത് ബോർഡിൽ കടുത്ത അസംതൃപ്തിക്ക് കാരണമായി എന്ന് സംഘടന ചെയർമാന്റെ മുന്നിൽ ഉന്നയിച്ചു. ഇലക്ട്രിക്കൽ വിഭാഗം അസ്സിസ്റ്റന്റ് എഞ്ചിനീയറിൽനിന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറിലേക്കുള്ള പ്രമോഷൻ കഴിഞ്ഞ ഒന്നരക്കൊല്ലമായി നടക്കാതിരിക്കുന്ന കാര്യവും ഇത് ഓഫീസർമാർക്കിടയിൽ കടുത്ത അസംതൃപ്തി ഉണ്ടാക്കി എന്ന വിവരവും ചെയർമാനോട് ധരിപ്പിച്ചു.

നിലവിലുള്ള ഒഴിവുകളിലേക്കെങ്കിലും ഉടൻ തന്നെ പ്രമോഷൻ നടത്തേണ്ടതുണ്ടെന്നും അപ്ഗ്രഡേഷൻ അടക്കമുള്ള നടപടികളിൽ സർക്കാർ അനുമതി നേടിയെടുക്കുന്നതിന് ഫലപ്രദമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഈ സാഹചര്യത്തിൽ നിലവിലുള്ള ഒഴിവുകളിലേക്കുള്ള പ്രമോഷൻ സീനിയോറിറ്റി ക്ലോസ് അടക്കമുള്ള നിയമങ്ങൾക്കുള്ളിൽ നിന്ന് നടത്തുന്നതിന് നടപടിയുണ്ടവാമെന്നും ഉടൻ തന്നെ അപ്ഗ്രഡേഷൻ അടക്കമുള്ള നടപടികൾ സ്വീകരിച്ചുകൊണ്ട്  എല്ലാ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർമാർക്കും പ്രമോഷൻ നൽകാൻ കഴിയുന്ന സ്ഥിതി ഉണ്ടാക്കുന്നതിന് പരമാവധി ശ്രമിക്കാമെന്നും ബോർഡ് ചെയർമാൻ ഉറപ്പ് നൽകി.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday730
mod_vvisit_counterYesterday4192
mod_vvisit_counterThis Month125872
mod_vvisit_counterLast Month108586

Online Visitors: 44
IP: 54.205.60.171
,
Time: 03 : 52 : 36