KSEBOA - KSEB Officers' Association

Thursday
Jun 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രി

ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രി

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Aryadan Muhammedകോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ആര്യാടന്‍ മുഹമ്മദ്  വൈദ്യുതി വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 23-05-2011ന് ഉച്ചകഴിഞ്ഞ് നാല് മണിക്ക് രാജ്ഭവനില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ചടങ്ങ് നടന്നത്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നു.

എട്ടാം തവണയാണ് ആര്യാടന്‍ മുഹമ്മദ് നിലമ്പൂരില്‍ നിന്ന് നിയമസഭയിലെത്തുന്നത്. നാലാം തവണ മന്ത്രിയാകുന്നു. ഹൈസ്‌കൂള്‍തലം മുതല്‍ രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിച്ചുതുടങ്ങി. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 1956 മുതല്‍ 1969 വരെ കോഴിക്കോട് ഡി.സി.സി. സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. മലപ്പുറം ജില്ല നിലവില്‍വന്ന 1969 മുതല്‍ 1978 വരെ മലപ്പുറം ഡി.സി.സി. പ്രസിഡന്റായിരുന്നു. 1982-ല്‍ കെ.പി.സി. സി സെക്രട്ടറിയായി. 1965-ല്‍ മുപ്പതാം വയസ്സില്‍ മത്സര രംഗത്തിറങ്ങി. പതിനൊന്നാംതവണയാണ് നിലമ്പൂരില്‍ ജനവിധി തേടിയത്. 1980-ല്‍ നായനാര്‍ മന്ത്രി സഭയിലും 1995-ല്‍ ആന്റണി മന്ത്രിസഭയിലും 2005-ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലുമാണ് അംഗമായത്. നിലവില്‍ എ.ഐ.സി.സി., കെ.പി.സി.സി. നിര്‍വാഹകസമിതി അംഗവും വിവിധ ട്രേഡ് യൂണിയനുകളുടെ സാരഥിയുമാണ്.

1965-ലും 1967-ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ ആര്യാടന്‍ സി.പി.എമ്മിലെ കെ. കുഞ്ഞാലിയോട് പരാജയപ്പെട്ടുവെങ്കിലും 1977-ല്‍ കന്നിവിജയം നേടി. 1980ലെ ഉപതിരഞ്ഞെടുപ്പില്‍ 17841 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം ആവര്‍ത്തിച്ചു. എന്നാല്‍ 1982-ല്‍ 1566 വോട്ടിന് ടി.കെ. ഹംസയോട് പരാജയപ്പെട്ടു. 1987 മുതല്‍ നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആര്യാടന്‍ വിജയം ആവര്‍ത്തിച്ചു. ഇത്തവണ 5595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.എം. സ്വതന്ത്രന്‍ തോമസ് മാത്യുവിനെ തോല്പിച്ചത്.

ഭാര്യ മറിയുമ്മ, മക്കള്‍: അന്‍സാര്‍ ബീഗം, ഷൗക്കത്ത് (നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍), കദീജ, ഡോ.റിയാസലി.

മന്ത്രിമാരും വകുപ്പുകളും.

. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി: ആഭ്യന്തരം, പൊതുഭരണം, ഫിഷറീസ്, വിജിലന്‍സ്, ശാസ്ത്രസാങ്കേതികം, ഇലക്ഷന്‍, സംസ്ഥാനാന്തര നദീജലം, നോര്‍ക്ക, പരിസ്ഥിതി, പാര്‍ലമെന്ററി കാര്യം, പട്ടികയില്‍ പെടാത്ത മറ്റു വകുപ്പുകള്‍.
.പി.കെ. കുഞ്ഞാലിക്കുട്ടി: വ്യവസായം, ഐടി, മൈനിങ് ആന്‍ഡ് ജിയോളജി, കൈത്തറി, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍, ടൌണ്‍ പ്ളാനിങ്, ന്യൂനപക്ഷക്ഷേമം
. കെ.എം. മാണി: ധനകാര്യം, നിയമം, ഭവന നിര്‍മാണം.
. ആര്യാടന്‍ മുഹമ്മദ്: വൈദ്യുതി, റയില്‍വേ
. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍: റവന്യു, ഭൂപരിഷ്കരണം, ലീഗല്‍ മെട്രോളജി
. പി.ജെ. ജോസഫ്:  ജലസേചനം, ജലവിഭവം, ഇന്‍ലാന്‍ഡ് നാവിഗേഷന്‍.
.ടി.എം. ജേക്കബ്: ഭക്ഷ്യം, സിവില്‍ സപ്ളൈസ്, പൊതുവിതരണം, ഉപഭോക്തൃസംരക്ഷണം.
. കെ.പി. മോഹനന്‍: കൃഷി, മൃഗസംരക്ഷണം, പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി.
. കെ.ബി. ഗണേഷ്കുമാര്‍: വനം, വന്യജീവിസംരക്ഷണം, കായികം, സിനിമ.
.ഷിബു ബേബി ജോണ്‍: തൊഴില്‍, പുനരധിവാസം, ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍
. അടൂര്‍ പ്രകാശ്: ആരോഗ്യം, കയര്‍
. വി.എസ്. ശിവകുമാര്‍: ഗതാഗതം, മോട്ടോര്‍ വാഹനം, ദേവസ്വം
.കെ.സി. ജോസഫ്: ഗ്രാമവികസനം, റജിസ്ട്രേഷന്‍, സാംസ്കാരികം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ്, പ്ളാനിങ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ്.
. സി.എന്‍. ബാലകൃഷ്ണന്‍: സഹകരണം, ഖാദി ഗ്രാമവ്യവസായം.
. കെ. ബാബു: എക്സൈസ്, തുറമുഖം, ഹാര്‍ബര്‍ എന്‍ജിനീയറിങ്.
. ഡോ. എം.കെ. മുനീര്‍: പഞ്ചായത്ത്, സാമൂഹികക്ഷേമം, കില
. പി.കെ. അബ്ദുറബ്ബ്: വിദ്യാഭ്യാസം.
. വി.കെ. ഇബ്രാഹിം കുഞ്ഞ്: പൊതുമരാമത്ത്.
. എ.പി. അനില്‍കുമാര്‍: ടൂറിസം, പട്ടികജാതി പിന്നാക്ക വിഭാഗ ക്ഷേമം.
.പി.കെ. ജയലക്ഷ്മി: യുവജനകാര്യം, പട്ടികവര്‍ഗം, മ്യൂസിയവും കാഴ്ച ബംഗാവും.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2193
mod_vvisit_counterYesterday4031
mod_vvisit_counterThis Month125228
mod_vvisit_counterLast Month143934

Online Visitors: 47
IP: 54.86.132.30
,
Time: 13 : 27 : 48