KSEBOA - KSEB Officers' Association

Friday
Jun 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ജയ്റാം രമേഷിന്റെ നടപടി ജനാധിപത്യവിരുദ്ധം: എ കെ ബാലന്‍

ജയ്റാം രമേഷിന്റെ നടപടി ജനാധിപത്യവിരുദ്ധം: എ കെ ബാലന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
AK Balanഅതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കാനാകില്ലെന്ന കേന്ദ്രമന്ത്രി ജയ്റാം രമേഷിന്റെ പ്രഖ്യാപനം ജനാധിപത്യ സംവിധാനത്തില്‍ ഒരു മന്ത്രിക്ക് യോജിച്ചതല്ലെന്ന് സംസ്ഥാന വൈദ്യുതിമന്ത്രി എ കെ ബാലന്‍ പറഞ്ഞു. പ്രശ്നം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചാല്‍ ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കേണ്ടത്. അവര്‍ എന്തു തീരുമാനിച്ചാലും താന്‍ പദ്ധതിക്ക് അനുമതി നല്‍കില്ലെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. വ്യക്തിപരമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് മന്ത്രി പ്രവര്‍ത്തിക്കുന്നതെങ്കില്‍ ലക്ഷങ്ങള്‍ ചെലവിട്ട് ഇത്തരം സമിതികളെ നിയോഗിക്കേണ്ട ആവശ്യമെന്താണെന്ന് ബാലന്‍ ചോദിച്ചു. ഇതോടെ, ജയ്റാം രമേഷ് മന്ത്രിസ്ഥാനത്ത് ഉള്ളിടത്തോളം പദ്ധതിക്ക് അനുമതി കിട്ടില്ലെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ മനോഹരന്‍ പദ്ധതിക്കെതിരെ സംസാരിച്ചെന്ന ജയ്റാം രമേഷിന്റെ ആരോപണം തെറ്റാണ്. താന്‍ മനോഹരനുമായി ഫോണില്‍ ബന്ധപ്പെട്ടെന്നും അദ്ദേഹം പദ്ധതിക്കെതിരെ സംസാരിച്ചിട്ടില്ലെന്നാണ് അറിയിച്ചതെന്നും എ കെ ബാലന്‍ പറഞ്ഞു. മഗ്സസെ പുരസ്കാര ജേതാവ് രാജേന്ദ്രസിങ് നല്‍കിയെന്നു പറയപ്പെടുന്ന പരാതിയുടെ മുകളില്‍ പദ്ധതിക്ക് അനുമതി റദ്ദാക്കുമെന്നാണ് ജയ്റാം രമേഷ് എഴുതിച്ചേര്‍ത്തിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായരും എതിര്‍പ്പ് പ്രകടിപ്പിച്ചെന്നും തനിക്ക് പരിചിതമായ മേഖലയില്‍ വൈദ്യുതപദ്ധതി ആശാസ്യമല്ലെന്നുമാണ് കേന്ദ്രമന്ത്രി കുറിച്ചിരിക്കുന്നത്. ടി കെ എ നായര്‍ക്ക് ഇതുസംബന്ധിച്ച് കത്തെഴുതുമെന്ന് ബാലന്‍ അറിയിച്ചു.

അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നിഷേധിക്കാതിരിക്കാന്‍ കാരണംചോദിച്ച് ജനുവരി നാലിനാണ് കെഎസ്ഇബിക്ക് നോട്ടീസ് ലഭിച്ചത്. ഇതിനു നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തില്‍ പ്രശ്നം പഠിച്ച് തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.

163 മെഗാവാട്ട് ശേഷിയുള്ള പദ്ധതി കേരളത്തിന് ഏറെ ഉപകാരപ്പെടും. 1998ല്‍ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും കേന്ദ്ര ജല കമീഷന്റെ കീഴിലുള്ള സമിതിയും അതിരപ്പിള്ളി പദ്ധതി പരിസ്ഥിതിസൌഹൃദമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിദഗ്ധ സമിതി മൂന്നുവട്ടം പരിശോധിച്ചശേഷമാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അംഗീകാരം നല്‍കിയത്. ഇത് തള്ളിക്കളയാനുള്ള കാരണം ജയ്റാം രമേഷ് വ്യക്തമാക്കിയിട്ടില്ല. കക്ഷിരാഷ്ട്രീയ ഭേദമെന്യേ അതിരപ്പിള്ളി പദ്ധതിയെ എല്ലാവരും അംഗീകരിച്ചതാണ്. ഒരു ഏജന്‍സിയും അതിരപ്പിള്ളി പദ്ധതിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. കേരളത്തിലെ വികസനപദ്ധതികള്‍ അട്ടിമറിക്കാന്‍ ചെറിയ ന്യൂനപക്ഷം നടത്തുന്ന ശ്രമത്തിന് കേന്ദ്രമന്ത്രി വശംവദനായി.

നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫിന്റെ സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കാനാകില്ലെന്ന് ജയ്റാം രമേഷ് പ്രഖ്യാപിച്ചത്. കേരളത്തിലെ വനംവകുപ്പ് പദ്ധതിക്കെതിരാണെന്നും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ് കസര്‍വേറ്റര്‍ ടി എം മനോഹരന്‍ നേരിട്ട് എതിര്‍പ്പ് അറിയിച്ചെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4195
mod_vvisit_counterYesterday5360
mod_vvisit_counterThis Month113083
mod_vvisit_counterLast Month149108

Online Visitors: 74
IP: 54.166.146.212
,
Time: 17 : 35 : 22