അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി തുടങ്ങാന്‍ അനുമതി നല്‍കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പദ്ധതിക്കു നല്‍കിയ പരിസ്ഥിതി അനുമതി പിന്‍വലിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിനു നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അതിരപ്പിള്ളി സംബന്ധിച്ചു കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര നടപടി കോടതിയലക്ഷ്യമാണെന്ന നിയമോപദേശം വൈദ്യുതി ബോര്‍ഡിനു ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ, സംസ്ഥാനത്തെ ചില ഉന്നത കേന്ദ്രങ്ങള്‍ പദ്ധതിക്കെതിരെ നീങ്ങുന്നുവെന്നു സംശയവുമുണ്ട്. ഈ സാഹചര്യത്തിലാണു മന്ത്രിസഭ ഔദ്യോഗികമായി തീരുമാനം എടുത്തു കേന്ദ്രത്തെ അറിയിക്കാന്‍ തീരുമാനിച്ചത്.
പദ്ധതിയെക്കുറിച്ച് രണ്ടുതവണ പാരിസ്ഥിതിക ആഘാത പഠനവും പൊതു തെളിവെടുപ്പും നടത്തിയതാണ്. മൂന്നുതവണ കേന്ദ്ര പരിസ്ഥിതിവനം മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചു. പദ്ധതിക്കുവേണ്ടി ഒരു ആദിവാസി കുടുംബത്തെയും കുടിയൊഴിപ്പിക്കേണ്ടതില്ല. അതിരപ്പിള്ളി വെള്ളച്ചാട്ടത്തെ ഒട്ടും പ്രതികൂലമായി ബാധിക്കില്ല. പ്രധാനമായും നദീതടവും തോട്ടം ഭൂമിയും ഉപയോഗപ്പെടുത്തുന്ന പദ്ധതിമൂലം ജൈവവൈവിധ്യ നാശവും ഉണ്ടാകില്ല.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും (ടിബിജിആര്‍ഐ) കേന്ദ്ര ജല കമീഷന്റെ കീഴില്‍ ഇത്തരം പഠനങ്ങള്‍ നടത്താന്‍ അംഗീകാരം നല്‍കിയ വാപ്കോസും പദ്ധതി പ്രദേശത്തിന്റെ ജൈവവൈവിധ്യവും ആദിവാസി സമൂഹത്തിന്റെ ജീവിതവും സംബന്ധിച്ച് വിശദമായി പരിശോധിച്ചിരുന്നു. പദ്ധതി നടപ്പാക്കാന്‍ അവര്‍ ശുപാര്‍ശ നല്‍കി. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള വ്യത്യസ്ത മേഖലയില്‍ വിദഗ്ധരായ 13 അംഗങ്ങള്‍ അടങ്ങിയ എന്‍വയോമെന്റല്‍ അപ്രൈസല്‍ കമ്മിറ്റിയുടെ വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പാരിസ്ഥിതിക അനുമതി നല്‍കുന്നത്.
1998ലും 2005ലും 2007ലും വിവിധ കമ്മിറ്റികള്‍ പരിശോധിച്ചു നല്‍കിയ അനുമതി പുനഃപരിശോധിക്കുന്നതിന് ഒരു കാരണവുമില്ല. 1989ല്‍ ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങി ദീര്‍ഘമായ നടപടിക്രമങ്ങളിലൂടെ നിയമാനുസരണം അനുമതി കിട്ടിയ പദ്ധതിക്ക് ആരുടെയോ ഒരു പരാതി കണക്കിലെടുത്ത് അനുമതി പിന്‍വലിക്കാന്‍ നോട്ടീസ് നല്‍കുന്നത് അങ്ങേയറ്റം മോശമായ കീഴവഴക്കമാണ് സൃഷ്ടിക്കുക.



Twitter
Digg
Del.icio.us
Slashdot
Furl
Yahoo
Technorati
Newsvine
Googlize this
Blinklist
Facebook
Wikio













