KSEBOA - KSEB Officers' Association

Monday
Sep 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി - 5 ആക്ഷേപങ്ങളില്‍ നാലും തള്ളി

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി - 5 ആക്ഷേപങ്ങളില്‍ നാലും തള്ളി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Athirappillyഅതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ പരിസ്ഥിതി സംഘടനകളും സര്‍ക്കാരിതര സംഘടനകളും മറ്റും ഉയര്‍ത്തിയ അഞ്ച് പരാതികളില്‍ നാലെണ്ണവും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതി (ഇഎസി) തള്ളി. പദ്ധതി ജൈവവൈവിധ്യത്തെ ബാധിക്കുമെന്ന പരാതിയുടെ കാര്യത്തില്‍ മാത്രമാണ് ഇനി തീരുമാനമെടുക്കാനുള്ളത്. ഇക്കാര്യംകൂടി കെഎസ്ഇബിക്ക് സ്ഥാപിക്കാനായാല്‍ പദ്ധതിക്കെതിരായ എല്ലാ ആക്ഷേപങ്ങളും അടിസ്ഥാനരഹിതമാണെന്ന് തെളിയും. അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ടുയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് ഏപ്രിലില്‍ ചേര്‍ന്ന ഇഎസി യോഗത്തില്‍ കെഎസ്ഇബി മറുപടി നല്‍കിയിരുന്നു. വിശദീകരണത്തില്‍ തൃപ്തി പ്രകടിപ്പിച്ചാണ് ആക്ഷേപങ്ങളില്‍ നാലെണ്ണം തള്ളിയത്.

അടിസ്ഥാനമില്ലെന്നു കണ്ട് ഇഎസി തള്ളിയ ആക്ഷേപങ്ങള്‍ ഇവയാണ്.

ഒന്ന്, അതിരപ്പിള്ളി പദ്ധതി വന്നാല്‍ നിലവിലുള്ള ജലസേചന കുടിവെള്ള പദ്ധതികളെ ബാധിക്കും.

രണ്ട്, ഇടമലയാറിലെ വൈദ്യുത ഉല്‍പ്പാദനത്തെ ബാധിക്കും.

മൂന്ന്, പദ്ധതിപ്രദേശത്തെ ആദിവാസികുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും.

നാല്, അതിരപ്പിള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളുടെ സൌന്ദര്യം കുറയുകയും നീരൊഴുക്കിനെ ബാധിക്കുകയും ചെയ്യും.

കെഎസ്ഇബി നല്‍കിയ വിശദീകരണങ്ങള്‍ പരിശോധിച്ചശേഷമാണ് ആക്ഷേപങ്ങള്‍ തള്ളിയത്. പദ്ധതി വന്നാലും പെരിങ്ങല്‍ക്കുത്തില്‍നിന്ന് ഇപ്പോള്‍ ലഭിക്കുന്ന അളവില്‍ തുടര്‍ന്നും വെള്ളം ലഭിക്കുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. വേനല്‍ക്കാലത്തും വെള്ളത്തിന്റെ അളവില്‍ മാറ്റമുണ്ടാകില്ല. അതുകൊണ്ടുതന്നെ ജലസേചനപദ്ധതികളുടെ കാര്യത്തില്‍ നിലവിലുള്ള സ്ഥിതി തുടരും. തുമ്പൂര്‍മുഴിയില്‍ നടക്കുന്ന പണികള്‍ പൂര്‍ത്തിയായാല്‍ ജലലഭ്യത വര്‍ധിക്കും. പെരിങ്ങല്‍കുത്ത് ജലസംഭരണി നിറയുമ്പോള്‍ മാത്രമാണ് ഇടമലയാറിലേക്ക് വെള്ളം തുറന്നുവിടുന്നത്. അതുകൊണ്ട് അതിരപ്പിള്ളി പദ്ധതി വന്നാലും ഇടമലയാറിനെ ഒരു തരത്തിലും ബാധിക്കില്ല.

പദ്ധതിപ്രദേശത്തിനു സമീപം വാഴച്ചാലിലും പൊകലപ്പാറയിലുമാണ് ആദിവാസികളുള്ളത്. പദ്ധതിപ്രദേശത്ത് മനുഷ്യവാസമില്ല. അതുകൊണ്ട് ആരെയും കുടിയൊഴിപ്പിക്കേണ്ടി വരില്ല. മാത്രമല്ല, പൊകലപ്പാറയിലെ ആദിവാസികള്‍ക്കായി വിപുലമായ ക്ഷേമപാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. 2003ല്‍തന്നെ ഇതിനായി 90 ലക്ഷം രൂപ നീക്കിവച്ചു.

ഷോളയാറിലെയും പെരിങ്ങല്‍ക്കുത്തിലെയും വെള്ളമാണ് ചാലക്കുടി പുഴയിലൂടെ വരുന്നത്. ഈ രണ്ട് അണക്കെട്ട് ഉള്ളതുകൊണ്ടാണ് വേനല്‍ക്കാലത്തും അതിരപ്പിള്ളിയിലും വാഴച്ചാലിലും വെള്ളമുള്ളത്. അതിരപ്പിള്ളി അണക്കെട്ട് വന്നാലും ഇപ്പോള്‍ പെരിങ്ങല്‍ക്കുത്തില്‍നിന്ന് പുറത്തുവിടുന്ന അതേ അളവില്‍ വേനല്‍ക്കാലത്ത് വെള്ളം പുറത്തുവിടും.

അതുകൊണ്ടു നീരൊഴുക്ക് കുറയില്ല. വെള്ളച്ചാട്ടത്തിന്റെ ഭംഗിയെ ബാധിക്കുകയുമില്ല. പദ്ധതി ജൈവവൈവിധ്യത്തെ ബാധിക്കുമെന്ന ആക്ഷേപവും അടിസ്ഥാനരഹിതമാണ്. പദ്ധതിപ്രദേശത്ത് ആകെ 28.4 ഹെക്ടര്‍ മാത്രമാണ് സ്വഭാവികവനമുള്ളത്. വംശനാശഭീഷണി നേരിടുന്ന ജന്തുജാലങ്ങള്‍ വളരെ കുറവാണെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. ഈ വാദങ്ങള്‍ തെളിയിക്കുന്ന പഠനറിപ്പോര്‍ട്ടുകളും മറ്റും സമര്‍പ്പിക്കാനാണ് ഇഎസി ആവശ്യപ്പെട്ടത്. ഈ വാദംകൂടി ഇഎസിക്ക് ബോധ്യപ്പെട്ടാല്‍ പദ്ധതിക്കെതിരെ ഉയര്‍ന്ന എല്ലാ ആക്ഷേപങ്ങളും അടിസ്ഥാനരഹിതമാണെന്ന് തെളിയും.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2041
mod_vvisit_counterYesterday4156
mod_vvisit_counterThis Month108944
mod_vvisit_counterLast Month148586

Online Visitors: 57
IP: 54.156.93.60
,
Time: 11 : 41 : 36