KSEBOA - KSEB Officers' Association

Tuesday
Apr 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അതിരപ്പിള്ളി അനുമതി നിഷേധിക്കല്‍ ; ജയറാംരമേഷിന്റേത് കപട പരിസ്ഥിതി സ്നേഹം

അതിരപ്പിള്ളി അനുമതി നിഷേധിക്കല്‍ ; ജയറാംരമേഷിന്റേത് കപട പരിസ്ഥിതി സ്നേഹം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Athirappilliവന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പഠനങ്ങളില്‍ വെളിപ്പെട്ട ജയ്താപൂര്‍ ആണവ നിലയത്തിനും പോസ്കോ പദ്ധതിക്കും അതിവേഗം പാരിസ്ഥിതിക അനുമതി നല്കിയ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ശ്രീ. ജയറാംരമേശ്, നിരവധി തവണ പാരിസ്ഥിതിക അനുമതി ലഭിച്ച അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി അട്ടിമറിക്കാന്‍ നടത്തുന്ന നീക്കം ദുരൂഹമാണെന്ന് കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ജപ്പാനിലെ ഫുക്കിഷിമോ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഭൂകമ്പസാദ്ധ്യത മേഖലയായ മഹാരാഷ്ട്രയിലെ ജയ്താപൂരില്‍ ഫ്രഞ്ച് സ്വകാര്യ കമ്പനി സ്ഥാപിക്കാനുദ്ദേശിക്കുന്ന 6000 മെഗാവാട്ട് ശേഷിയുള്ള ആണവനിലയത്തിന് അനുമതി നല്കുന്നതിനെതിരെ സാങ്കേതിക വിദഗ്ദരും പരിസ്ഥിതി പ്രവര്‍ത്തകരും ഉയര്‍ത്തിയ എല്ലാ എതിര്‍പ്പുകളും അവഗണിച്ചാണ് ശ്രീ. ജയറാംരമേശ് ആ പദ്ധതിക്ക് അനുമതി നല്കിയത്. ദക്ഷിണ കൊറിയന്‍ സ്റീല്‍ ഭീമനായ പോസ്കോ കമ്പനിക്ക് 400 മെഗാവാട്ടിന്റെ വൈദ്യുതി നിലയവും സ്റീല്‍ കമ്പനിയും ഒറീസ്സയിലെ അതീവ ദുര്‍ബ്ബല പരിസ്ഥിതി മേഖലയായ കുജാങ്ങില്‍ സ്ഥാപിക്കാന്‍ 1253 ഹെക്ടര്‍ വനഭൂമി വിട്ടുകൊടുത്തുകൊണ്ടാണ് ശ്രീ. ജയറാംരമേശ് വനം പരിസ്ഥിതി അനുമതി നല്കിയിട്ടുള്ളത്.
എന്നാല്‍ കേവലം 54 ഹെക്ടര്‍ വനഭൂമി മാത്രം ആവശ്യമുള്ള 163 മെഗാവാട്ടിന്റെ അതിരപ്പിള്ളി പദ്ധതിക്ക് എല്ലാ പരിശോധനകള്‍ക്കും ശേഷം ലഭിച്ച അനുമതി നിയമാനുസൃതമല്ലാത്ത മാര്‍ഗങ്ങളിലൂടെ അട്ടിമറിക്കാനാണ് അദ്ദേഹം ശ്രമിച്ചുകാണുന്നത്. ഇതിനായി പദ്ധതി വിരുദ്ധരെ കുത്തിനിറച്ച വെസ്റേണ്‍ ഗാട്ട്സ് കമ്മറ്റിയുടെ പരിഗണനയ്ക്കായി പദ്ധതി വിട്ടിരിക്കുകയാണ്. എന്നാല്‍ പ്രസ്തുത കമ്മറ്റിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ കമ്മറ്റി നിര്‍ദ്ദേശത്തെ സ്വാധീനിക്കത്തക്ക നിലയില്‍ പരസ്യമായി അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്കാനാവില്ലെന്ന് നിരന്തരമായി അദ്ദേഹം പ്രഖ്യാപിച്ചു പോരുകയാണ്.

ആഗോള താപനത്തിന്റെ പശ്ചാത്തലത്തില്‍ കല്‍ക്കരി - എണ്ണ തുടങ്ങിയ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് ജലസ്രോതസ്സുകളും പാരമ്പര്യേതര സ്രോതസ്സുകളും പരമാവധി പ്രോത്സാഹിപ്പിക്കുവാനാണ് ലോകമാകെ ശ്രമം നടക്കുന്നത്. അതിരപ്പിള്ളി പദ്ധതിയും, പുതുക്കിയ പ്രൊജക്ട് റിപ്പോര്‍ട്ട് പ്രകാരമുള്ള പൂയംകുട്ടി പദ്ധതിയും ജല സംഭരണം പരമാവധി ഒഴിവാക്കി റണ്‍ ഓഫ് ദി റിവര്‍ മാതൃകയില്‍ നടപ്പാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. പരിസ്ഥിതി സൌഹൃദവും പാരമ്പര്യേതരവുമായ നിലയില്‍ രൂപപ്പെടുത്തിയിട്ടുള്ള ഈ പദ്ധതികള്‍ കേരളത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതാവശ്യകത കുറഞ്ഞ ചിലവില്‍ നിറവേറ്റാന്‍ അത്യന്താപേക്ഷിതമാണ്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ വിപത്തുകള്‍ ചെറുക്കാന്‍ ആവശ്യമായ അതിരപ്പിള്ളി അടക്കമുള്ള പരിസ്ഥിതി സൌഹൃദ പദ്ധതികള്‍ പൊതുമേഖലയില്‍ നടപ്പാക്കുന്നത് അട്ടിമറിക്കുകയും പരിസ്ഥിതിക്ക് ഏറെ കോട്ടം വരുത്തുന്ന വിദേശ കമ്പനികളുടെ പദ്ധതികളെ സഹായിക്കുകയും ചെയ്യുന്ന ശ്രീ. ജയറാംരമേശിന്റെ നടപടികള്‍ ദുരുദ്ദേശപരമെന്ന് ആക്ഷേപിക്കപ്പെടുന്നതില്‍ തെറ്റില്ല.

കേരള വികസനത്തിന് സഹായകരമായ അതിരപ്പിള്ളി അടക്കമുള്ള ജല വൈദ്യുത പദ്ധതികള്‍ ജാഗ്രതയോടെ നടപ്പാക്കാന്‍ കേരള സര്‍ക്കാരിന്റെ മുന്‍കൈ തുടര്‍ന്നും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


ജനറല്‍ സെക്രട്ടറി

 

പത്രക്കുറിപ്പ് - കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷന്‍14-06-2011

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3371
mod_vvisit_counterYesterday3689
mod_vvisit_counterThis Month104576
mod_vvisit_counterLast Month123110

Online Visitors: 55
IP: 23.20.245.192
,
Time: 19 : 25 : 39