KSEBOA - KSEB Officers' Association

Thursday
Mar 30th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ആതിരപ്പള്ളി:പരാതികള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന് വിദഗ്ധ സമിതി

ആതിരപ്പള്ളി:പരാതികള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന് വിദഗ്ധ സമിതി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

ആതിരപ്പള്ളിആതിരപ്പള്ളി പദ്ധതിക്കെതിരെ ലഭിച്ച പരാതികള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി വിലയിരുത്തി. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന വിദഗ്ധ സമിതിയുടെ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.  അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി സംബന്ധിച്ച് അന്തിമ ശുപാര്‍ശ സമര്‍പ്പിക്കുംമുമ്പ് ജൈവവൈവിധ്യത്തെക്കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള നദീതട മേല്‍നോട്ട സമിതി തീരുമാനിച്ചു. ഇതിന് വിദഗ്ധ സമിതിയെ നിയോഗിക്കും. കെഎസ്ഇബിയില്‍നിന്ന് വ്യാഴാഴ്ച രണ്ടാംവട്ട തെളിവെടുപ്പ് നടത്തിയശേഷമാണ് ഡോ. ദേവേന്ദ്ര പാണ്ഡെയുടെ നേതൃത്വത്തിലുള്ള 13 അംഗ സമിതി ഈ തീരുമാനമെടുത്തത്.  കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേഷിന് സമര്‍പ്പിക്കുന്ന ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുക.

ജലസേചനം, ജൈവവൈവിധ്യം എന്നീ വിഷയങ്ങളിലാണ് പരാതികള്. ഇതില്‍ ജലസേചന സംബന്ധമായ പരാതികളെല്ലാം അടിസ്ഥാനരഹിതമാണ്. ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട പരാതികളില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് കൂടുതല്‍ പഠനത്തിനും വിദഗ്ധാഭിപ്രായം തേടാനും തീരുമാനിച്ചതെന്ന് സമിതി വൃത്തങ്ങള്‍ പറഞ്ഞു. പദ്ധതിക്ക് അനുമതി റദ്ദാക്കാനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രിയുടെ മുന്‍തീരുമാനത്തിനെതിരെ സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി ഇത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും ജലവൈദ്യുത പദ്ധതികള്‍ വിലയിരുത്താനുള്ള വിദഗ്ദ്ധ സമിതിയുടെയും നിലപാട് അറിയാനായി മാറ്റിവെച്ചു. ഇതു സംബന്ധിച്ചാണ് ഇന്ന് യോഗം ചേർന്നത്. അതിരപ്പള്ളി ജലവൈദ്യുതി പദ്ധതിയുടെ പരിസഥിതി  അനുമതി സംബന്ധിച്ച് കെഎസ്ഇബി  വിദഗ്ധ സമിതിക്കു വിശദീകരണം നല്‍കി. സമിതി ഉന്നയിച്ച സംശയങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കിയതായി കെഎസ്ഇബി ചീഫ്  എന്‍ജിനിയര്‍ അന്നമ്മ ജോൺ തെളിവെടുപ്പിനുശേഷം പറഞ്ഞു. ചാലക്കുടി പുഴയിലേക്ക് പെരിങ്ങല്‍കുത്തില്‍നിന്ന് വരുന്ന വെള്ളം ഇടമലയാറിലേക്ക് തിരിച്ചുവിടാന്‍ പദ്ധതിയുണ്ടോ, തുമ്പൂര്‍മുഴി അണക്കെട്ടില്‍നിന്നുള്ള ജലസേചനത്തെ പദ്ധതി ബാധിക്കുമോ, അതിരപ്പിള്ളിയിലെ നീരൊഴുക്കില്‍ കുറവ് വരുമോ എന്നിവയായിരുന്നു സമിതിയുടെ സംശയം. ഇവയ്ക്ക് അടിസ്ഥാനമില്ലെന്ന് കെഎസ്ഇബി ബോധ്യപ്പെടുത്തി. ഇടമലയാറിലേക്ക് വെള്ളം തിരിച്ചുവിട്ട് ഒരു യൂണിറ്റ് വൈദ്യുതിപോലും അധികം ഉല്‍പ്പാദിപ്പിക്കാനാകില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ആതിരപ്പള്ളി വെള്ളച്ചാട്ടത്തിലെ ജലലഭ്യത ഉറപ്പുവരുത്തും .

നിലവിലുള്ള ജലസേചന പദ്ധതികളെ ബാധിക്കില്ലെന്നും കണക്കുകള്‍ നിരത്തി സ്ഥാപിച്ചു. പദ്ധതി വന്നാല്‍ അതിരപ്പിള്ളിയിലെ നീരൊഴുക്ക് കൂടും. നിലവില്‍ സെക്കന്‍ഡില്‍ 6.5 ഘനമീറ്റര്‍ വെള്ളം ഒഴുകിയെത്തുന്നത് 7.5 ആയി വര്‍ധിക്കും. വെള്ളച്ചാട്ടത്തിന്റെ ഭംഗിയും വര്‍ധിക്കും. പദ്ധതി വരുമ്പോള്‍ വെള്ളംകയറുന്ന 125.40 ഹെക്ടറില്‍ 28ല്‍ മാത്രമാണ് കാടുള്ളത്. ഇവിടെ 15 അപൂര്‍വ സസ്യഇനങ്ങളും ആറ് അത്യപൂര്‍വ സസ്യഇനങ്ങളുമുണ്ട്. എന്നാല്‍, മേല്‍ക്കാടുകളിലും ഈ സസ്യസമ്പത്തുണ്ട്. ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ടിബിജിആര്‍ഐ) ഇവ വച്ചുപിടിപ്പിക്കുന്നുമുണ്ടന്ന് ടിബിജിആര്‍വൈ ജൈവവൈവിധ്യവിഭാഗം തലവന്‍ പാണ്ടുരംഗന്‍ സമിതിയെ അറിയിച്ചു. ആദിവാസികളെ കുടിയൊഴിപ്പിക്കില്ലെന്നും മറിച്ച് ആദിവാസി ക്ഷേമപദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും കെഎസ്ഇബി സംഘം അറിയിച്ചു. അസിസ്റന്റ് എക്സി. എന്‍ജിനിയര്‍ രമേശും സംഘത്തിലുണ്ടായിരുന്നു.
പല സമിതികളും നടത്തിയ വിശദമായ പഠനത്തിനു ശേഷം 2007 ജൂലായ് 18ന് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതാണെന്നും ഈ അനുമതിയാണ് സ്വേച്ഛാപരമായി വ്യക്തമായ കാരണം കാണിക്കാതെ ഇപ്പോള്‍ പിന്‍വലിക്കുന്നതെന്നുമാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ഹര്‍ജിയിലെ പരാതി. 2007ല്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയതിനെതിരെ വിവിധ സംഘടനകള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നിലവിലുണ്ട്. ചീഫ് ജസ്റ്റിസുമാര്‍ അധ്യക്ഷരായ രണ്ട് ബെഞ്ചുകള്‍ ഈ ഹര്‍ജിയില്‍ വാദം കേട്ടെങ്കിലും വിധി പറഞ്ഞിട്ടില്ല. വിധി പറയും മുമ്പ് പ്രസ്തുത ചീഫ് ജസ്റ്റിസുമാര്‍ സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം നേടിപ്പോയതുമൂലമാണിത്.

ഫലത്തില്‍ ഹര്‍ജി കോടതിയില്‍ നിലനില്‍ക്കെ കേന്ദ്രമന്ത്രി തീരുമാനമെടുക്കുന്നത് കോടതി നടപടികളിലുള്ള ഇടപെടലാണ് എന്നും ഹര്‍ജിയില്‍ പറയുന്നു. ഒരു പരിസ്ഥിതി സംഘടനയുടെ നിവേദനം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പാരിസ്ഥിതിക അനുമതി റദ്ദാക്കാനുള്ള തീരുമാനം. ഏകപക്ഷീയമായി തീരുമാനമെടുത്ത ശേഷം കെഎസ്ഇബിയുടെ വാദം കേ ള്‍ക്കുന്നത് പേരിനു മാത്രമാണ്. തീരുമാനമെടുക്കും മുമ്പ് രേഖകള്‍ പരിശോധിക്കുന്നതുള്‍പ്പെടെ നിയമാനുസൃതം കൈക്കൊള്ളേണ്ട നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞു.

അതേസമയം പദ്ധതിയുടെ കാര്യത്തില്‍ നിഷേധാത്മക നിലപാട്‌ തുടരുന്ന പരിസ്ഥിതി മന്ത്രി ജയ്‌റാം രമേശിനെതിരെ പ്രധാനമന്ത്രിയ്ക്കും യുപിഎ അധ്യക്ഷ സോണിയാഗാന്ധിക്കും കത്തയച്ചതായി വൈദ്യുതി മന്ത്രി എ കെ ബാലന് പറഞ്ഞു‍. ജയ്‌റാം രമേശ്‌ ഈ‍ നിലപാട്‌ തുടര്‍ന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ഇരുട്ടിലാകുമെന്നും അദ്ദേഹം പറഞ്ഞു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3242
mod_vvisit_counterYesterday4217
mod_vvisit_counterThis Month136272
mod_vvisit_counterLast Month108586

Online Visitors: 62
IP: 54.163.157.48
,
Time: 18 : 06 : 39