
കേന്ദ്രമന്തി ഉള്‍പ്പടെയുള്ളവര്‍ ഉന്നയിക്കുന്ന പദ്ധതി വിരുദ്ധ വാദങ്ങളുടെ പൊള്ളത്തരം പൊതുജന മദ്ധ്യത്തില്‍ പോസ്റര്‍ പ്രചരണത്തിലൂടെ തുറന്നു കാണിക്കാന്‍ നമ്മുടെ സംഘടനയ്ക്ക് കഴിഞ്ഞു. വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാര്‍, തങ്ങളുടെ കൈകള്‍ക്കും മൈദ പശയും, പോസ്ററും വഴങ്ങും എന്നു തെരുവോരങ്ങളില്‍ പോസ്റര്‍ പതിപ്പിച്ചുള്ള ഈ പ്രചരണങ്ങളിലൂടെ തെളിയിച്ചു. നൂറോളം ഓഫീസര്‍മാര്‍ ഒത്തുചേര്‍ന്ന് വൈകുന്നേരം 5.15 മുതല്‍ 6.45 വരെ കൊടികളും പ്ളക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ച്, തലയെടുപ്പോടെ മുന്നോട്ട് നീങ്ങിയപ്പോള്‍ "വൈദ്യുതി ഇല്ലാതെ വികസനമില്ല'' എന്ന ബോധം ജനഹൃദയങ്ങളിലെത്തിക്കാന്‍ നമ്മുടെ സംഘടനാ പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞു എന്ന് അഭിമാനിക്കാം.
സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. രാജീവ് ഒരു ചെറു പ്രസംഗത്തിനു ശേഷം പോസ്റര്‍ പതിച്ച് ഉദ്ഘാടനം നടത്തി. നിമിഷങ്ങള്‍ക്കകം ഒത്തുകൂടിയ ഒട്ടുമിക്ക ഓഫീസര്‍മാരും പോസ്റര്‍ പതിക്കുവാന്‍ ഒപ്പം കൂടി. തുടര്‍ന്ന് അംഗങ്ങളെല്ലാവരും ആവേശത്തോടെ പോസ്ററുകള്‍ കിഴക്കേകോട്ടയിലെ വിവിധ ഭാഗങ്ങളില്‍ ഒട്ടിച്ചുതുടങ്ങി. അത് ഒരു നവ്യ അനുഭവമായി മാറി, മാത്രമല്ല നഗരവാസികള്‍ കൌതുകത്തോടെ വൈദ്യുതിബോര്‍ഡിലെ ഓഫീസര്‍മാര്‍ പ്ളക്കാര്‍ഡുകളേന്തി ജാഥയായി നടന്ന് വിവിധ ഇടങ്ങളില്‍ പോസ്ററുകള്‍ പതിക്കുന്നത് സാകൂതം വീക്ഷിക്കുന്നത് കാണാമായിരുന്നു. ധാരാളം ആള്ക്കാര് പോസ്റര്‍ വായിച്ച് നമ്മുടെ പ്രതിഷേധത്തിനോടും, പ്രചരണത്തിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന നിമിഷങ്ങളായി ബുധനാഴ്ചത്തെ സായംസന്ധ്യ മാറി.
അതിരപ്പിള്ളി പദ്ധതിമൂലം വെള്ളച്ചാട്ടത്തിന് ദോഷമുണ്ടാകുന്നില്ല, വേനലിലും അതിരപ്പിള്ളി വെള്ളച്ചാട്ടം നിലനില്ക്കുന്നു; ജൈവ വൈവിദ്ധ്യനാശമുണ്ടാകാത്ത പദ്ധതി, ആഗോളതാപനം കുറയ്ക്കുന്നു. ഒരു സിംഹവാലനേയും ബാധിക്കാത്ത, അതിരപ്പിള്ളിയെ എതിര്‍ക്കുന്നവര്‍ കപട പരിസ്ഥിതിവാദികള്‍ മാത്രമല്ല, വികസന വിരുദ്ധരാണ് എന്നും നഗരവാസികളുടെ ഓര്‍മ്മകളില്‍ കുറിച്ചിടാന്‍ പോസ്റര്‍ പ്രചരണത്തിന് കഴിഞ്ഞു. അടുത്ത ഘട്ടമെന്ന നിലയില്‍ 2010 മേയ് 31 ന് മുമ്പായി ജില്ലയിലുടനീളം 10 കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ കൂട്ടായ പോസ്റര്‍ പ്രചരണം നടക്കും. കൂടാതെ ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചരണം നടന്നുവരുന്നു. പുത്തന്‍ ആവേശം അണികളില്‍ ഉയര്‍ത്തി പോസ്റര്‍ ഒട്ടിക്കല്‍ എന്ന കേവലചിന്തയെ സംഘബോധത്തിലൂന്നി, പ്രചരണ രംഗത്ത് പുതിയ മാനങ്ങള്‍ കണ്ടെത്താനും, യാത്രക്കാരുടെ ചോദ്യങ്ങള്‍ക്കും, സംശയങ്ങള്‍ക്കും യുക്തമായ മറുപടി നല്‍കാനും നമുക്ക് കഴിഞ്ഞു.
"വൈദ്യുതി ഇല്ലാതെ വികസനമില്ല, കൊള്ളാം അതു ശരിയാണ്. ആഗോളതാപനത്തെ കുറയ്ക്കുന്നു.... അതും ശരി .... നിങ്ങള്‍ വൈദ്യുതി ബോര്‍ഡിലെ ഓഫീസര്മാരല്ലേ?''... നിങ്ങള്‍ക്ക് ബോധമില്ലേ? .... അതിരപ്പിള്ളി പദ്ധതി വേനലിലും വെള്ളച്ചാട്ടമുറപ്പുവരുത്തുന്നു... പച്ചക്കള്ളമല്ലേ ഇത്..?'' ഒരു രസികനായ ഉദ്യോഗസ്ഥന്റെ ചോദ്യം; സാധാരണക്കാരായ എല്ലാവരുടെയും മനസ്സില്‍ ഓടിയെത്താവുന്ന ചോദ്യം.
അതിനുള്ള മറുപടിയായി പോസ്ററുകള്‍ ചൂണ്ടിക്കാട്ടി നല്‍കിക്കൊണ്ട് വീണ്ടും മുന്നോട്ട് യാത്രയായി.