KSEBOA - KSEB Officers' Association

Wednesday
Nov 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അതിരപ്പിള്ളി പദ്ധതി നടപ്പാക്കണം: രമേശ് ചെന്നിത്തല

അതിരപ്പിള്ളി പദ്ധതി നടപ്പാക്കണം: രമേശ് ചെന്നിത്തല

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Ramesh Chennithalaഅതിരപ്പിള്ളി ജല വൈദ്യുതപദ്ധതി നടപ്പാക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. പദ്ധതിക്കെതിരായി ഉയരുന്ന വിവാദങ്ങളോട് യോജിപ്പില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പദ്ധതി തടസ്സപ്പെടുന്നത് കേരളത്തിന്റെ ഭാവിവികസനത്തെ ഗുരുതരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ ആഭിമുഖ്യത്തിലുള്ള 'നേച്ചര്‍ വാച്ച്' സംഘടന പരിസ്ഥിതിയും വികസനവും സംബന്ധിച്ചു നടത്തിയ സംവാദത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

പദ്ധതിയെ കണ്ണുമടച്ച് എതിര്‍ക്കുന്ന നിലപാടു ശരിയല്ല. സൈലന്റ്വാലി പദ്ധതിയെപ്പോലെയോ, പാത്രക്കടവ് പദ്ധതിയെപ്പോലെയോ പാരിസ്ഥിതികപ്രശ്നമുണ്ടാക്കുമായിരുന്ന പദ്ധതിയല്ല അതിരപ്പിള്ളി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ടെന്‍ഡര്‍ നല്‍കിയ പദ്ധതിയാണ് അതിരപ്പിള്ളി. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉള്‍പ്പെടെ അംഗീകാരം ലഭിച്ചിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അന്തിമാനുമതി കിട്ടിയത്.

വൈദ്യുതി ഉപയോഗം അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്ന നാടാണ് കേരളം. നാഫ്തയുടെയും ഡീസലിന്റെയും വില എപ്പോഴും കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ കായംകുളത്തെ താപവൈദ്യതി നിലയത്തില്‍നിന്നും കോഴിക്കോട്ടെ ഡീസല്‍ വൈദ്യുതി നിലയത്തില്‍നിന്നും വാങ്ങുന്ന വൈദ്യുതിയുടെ വില താങ്ങാനാവില്ല. അതിനാല്‍ കേരളത്തിന്റെ വൈദ്യുതാവശ്യത്തിന് അതിരപ്പിള്ളി അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.

പാരിസ്ഥിതിക മൂല്യങ്ങള്‍ സംരക്ഷിച്ചുള്ള വികസനമാണ് ലോകം ഇന്നാവശ്യപ്പെടുന്നതെന്ന് സംവാദം ഉദ്ഘാടനം ചെയ്ത വനം മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. ഡോ. ആര്‍ വി ജി മേനോന്‍, ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് ഐ ബി സതീഷ്, ബി പ്രദീപ്, പ്രദീപ് നാരായണന്‍, ടി എസ് വിനോദ്, എം മണികണ്ഠന്‍ എന്നിവരും സംവാദത്തില്‍ പങ്കെടുത്തു.
 

Add comment


Security code
Refresh

Related Articles


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1247
mod_vvisit_counterYesterday4536
mod_vvisit_counterThis Month96128
mod_vvisit_counterLast Month157088

Online Visitors: 77
IP: 54.81.195.240
,
Time: 05 : 29 : 34