KSEBOA - KSEB Officers' Association

Monday
Jul 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ആതിരപ്പിള്ളി : യു.ഡി.എഫ് നിലപാട് വ്യക്തമാക്കണം - പിണറായി വിജയന്‍

ആതിരപ്പിള്ളി : യു.ഡി.എഫ് നിലപാട് വ്യക്തമാക്കണം - പിണറായി വിജയന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

പിണറായി വിജയൻ ആതിരപ്പിള്ളി  ജലവൈദ്യുതി പ്രശ്നത്തില്‍ യു.ഡി.എഫ് തങ്ങളുടെ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷൻ തൃശൂരിൽ സംഘടിപ്പിച്ച കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കേരളത്തിന്റെ സമഗ്രവികസനത്തിന് ഒന്നിക്കുക, വൈദ്യുതി പദ്ധതികള്‍ തടഞ്ഞാല്‍ കേരളം ഇരുട്ടിലാകും' എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിച്ച ധര്‍ണയില്‍ ആയിരങ്ങള്‍ പങ്കാളികളായി. വൈദ്യുതി പദ്ധതികളെ വഴിമുടക്കരുത്, അതിരപ്പിള്ളി പദ്ധതി നാടിനാവശ്യം തുടങ്ങിയ പ്ളക്കാര്‍ഡുകളേന്തിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രവര്‍ത്തകള്‍ പങ്കെടുത്തത്.

കേന്ദ്രമന്ത്രി ജയറാം രമേശിന്റെ അനാവശ്യമായ വാശിയാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നതിന് തടസം ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ പൊതുവായി ബാധിക്കുന്ന ഈ പ്രശ്നത്തില്‍ കേരളം പലപ്പോഴായി ഭരിച്ചിട്ടുള്ള യു.ഡി.എഫും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും തങ്ങളുടെ നിലപാട് വ്യക്തമാക്കണം. ഓരോ പദ്ധതിക്കും പരിസ്ഥിതിപ്രശ്നങ്ങള്‍ പരിഗണിക്കണമെന്നു തന്നെയാണ് ഇടതുപക്ഷമുന്നണിയുടെ അഭിപ്രായം. സര്‍ക്കാരോ മുന്നണിയോ ഇതിന് വിരുദ്ധമായി മുന്‍വിധിയോടെ ഒരു കാര്യവും ചെയ്തിട്ടില്ല. എന്നാല്‍ അനാവശ്യമായി പദ്ധതികള്‍ ഇല്ലാതാക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തെ തടയും. ഇത് ഇടതുമുന്നണിയുടെ മാത്രമോ ഏതെങ്കിലും സംഘടനയുടേയോ പ്രശ്നമല്ല. ആരുടേയും സ്വകാര്യ ആവശ്യവുമല്ല. കേരളത്തിന്റെ പൊതുപ്രശ്നമാണ്. കേന്ദ്രത്തിലിരുന്ന് കോണ്‍ഗ്രസിന്റെ ഒരു മന്ത്രി അനാവശ്യമായി കേരളത്തിലെ ഒരു പദ്ധതിക്ക് തുരങ്കം വക്കുമ്പോള്‍ ഇവിടെയുള്ള കോണ്‍ഗ്രസുകാരുടെ നിലപാട് എന്താണെന്നറിയാന്‍ സ്വാഭാവികമായും ജനങ്ങള്‍ക്ക് അവകാശമുണ്ട്.


ആതിരപ്പിള്ളി വിഷയത്തില്‍ തെറ്റായ പ്രചാരണങ്ങളിലൂടെ ജനങ്ങളില്‍ ഭീതി പരത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്തോ വന്‍ പിപത്തുണ്ടാക്കുമെന്നാണവരുടെ വാദം. പരിസ്ഥിതി പ്രശ്നമുണ്ടാകുമെന്നും വെള്ളച്ചാട്ടം ഇല്ലാതാകുമെന്നുമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള നുണ പ്രചരണം വേറെയില്ല. വെള്ളച്ചാട്ടത്തിന് പ്രശ്നമുണ്ടാകില്ലെന്നു മാത്രമല്ല പുഴയിലെ ഒരു തുള്ളി വെള്ളം പോലും നഷ്ടപ്പെടില്ലെന്ന് വിദഗ്ദര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്െടന്നും പിണറായി പറഞ്ഞു.

അതിരപ്പിള്ളി പദ്ധതി അട്ടിമറിച്ചതില്‍ കൂടെയുള്ളവര്‍ക്കും പങ്കുണ്ടെന്ന് വൈദ്യുതി മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.. പരിസ്ഥിതി മുഴുവന്‍ ഇവരുടെ കയ്യിലാണെന്ന് ഇവര്‍ ധരിച്ചിരിക്കുന്നതായി ബാലന്‍ ആരോപിച്ചു. അതിരപ്പിളളി പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍  തൃശൂരില്‍  സംഘടിപ്പിച്ച സംസ്ഥാന പ്രചരണ ജാഥയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അതിരപ്പിള്ളിയുടെ അനുഭവം മറ്റൊരു വൈദ്യുതി പദ്ധതിക്കും ഉണ്ടാകരുത്. പദ്ധതി അട്ടിമറിച്ചത് ആരൊക്കെയാണെന്ന് അറിയാം. ഇപ്പോള്‍ അവരുടെ പേര് വെളിപ്പെടുത്തുന്നില്ല. പിന്നീട് ഇവരുടെ പേരു  വെളിപ്പെടുത്തുമെന്നും എ.കെ.ബാലന്‍ പറഞ്ഞു.

പരിസ്ഥിതി പ്രവര്‍ത്തകരും പലയിടത്തു നിന്നു പദ്ധതിക്കു തുരങ്കം വച്ചിരുന്നു. പെരിങ്കല്‍ക്കുത്തില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചില്ലെങ്കില്‍ അതിരപ്പിളളി വെളളച്ചാട്ടത്തില്‍   വെളളം ഉണ്ടാകില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മനസിലാക്കണമെന്നും  എ.കെ.ബാലന്‍  പറഞ്ഞു. എന്തു തന്നെ സംഭവിച്ചാലും വൈദ്യുതി ബോര്‍ഡിനെ വിഭജിക്കുകയോ ബോര്‍ഡിനെ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

സേവന വേതന വ്യവസ്ഥക്കപ്പുറം, നാടിന്റെ വികസനത്തിനായി ജീവനക്കാര്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തില്‍ നിരവധി ബഹുജനങ്ങളും പങ്കാളികളായി. വൈദ്യുതി വികസന സന്ദേശവുമായി നാല് ജാഥകള്‍ സംസ്ഥാനത്ത് സഞ്ചരിച്ചിരുന്നു. ഈ ജാഥകള്‍ ചൊവ്വാഴ്ച ജില്ലയില്‍ സമാപിച്ചു. ഇതിന്റെ ഭാഗമായാണ് ധര്‍ണ സംഘടിപ്പിച്ചത്.

ഇഇഎഫ്ഐ പ്രസിഡന്റ് കെ ഒ ഹബീബ് അധ്യക്ഷനായി. വൈദ്യുതി മന്ത്രി എ കെ ബാലന്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ്, പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ്, അഖിലേന്ത്യാ മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ കെ ദിവാകരന്‍ എംഎല്‍എ, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി വി ശശീന്ദ്രന്‍, ജാഥാക്യാപ്റ്റന്മാരായ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി ലക്ഷ്മണന്‍ (ഉത്തരതീരദേശ ജാഥ), വൈസ് പ്രസിഡന്റ് വി വി വിജയന്‍ (ഉത്തര മലയോര ജാഥ), അസി. സെക്രട്ടറി വി എസ് അജിത്കുമാര്‍ (ദക്ഷിണതീരദേശ ജാഥ}), ജോയിന്റ് സെക്രട്ടറി എസ് സുരേഷ് (ദക്ഷിണ മലയോര ജാഥ), വനിതാ ജാഥാംഗങ്ങളായ സുജയ, ജയശ്രീ, ഹാജിറ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ എം എം വര്‍ഗീസ് സ്വാഗതവും ജനറല്‍ കവീനര്‍ സണ്ണി പി സാമുവല്‍ നന്ദിയും പറഞ്ഞു.

 

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2470
mod_vvisit_counterYesterday5322
mod_vvisit_counterThis Month126460
mod_vvisit_counterLast Month153396

Online Visitors: 62
IP: 23.20.193.33
,
Time: 12 : 09 : 36