KSEBOA - KSEB Officers' Association

Monday
Apr 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കണ്ണൂരിന്റെ വൈദ്യുതി നിലയത്തിന് പ്രതീക്ഷയോടെ തുടക്കം

കണ്ണൂരിന്റെ വൈദ്യുതി നിലയത്തിന് പ്രതീക്ഷയോടെ തുടക്കം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

AK Balanമലയോരം ക്ഷമാപൂര്‍വം കാത്തിരുന്ന വൈദ്യുതി നിര്‍മാണ പദ്ധതിക്ക് പാലത്തിന്‍ കടവില്‍ ആവേശതുടക്കം. കെഎസ്ഇബിയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത പഠനങ്ങള്‍ക്കും അവലോകനങ്ങള്‍ക്കും ഒടുവിലാണ് ബാരാപോള്‍ പദ്ധതി നിര്‍മാണത്തിന് തുടക്കമായത്. കൊട്ടിയൂരില്‍ എൺപതുകളില്‍ ആരംഭിച്ച മിനി ഹൈഡല്‍ ഡിവിഷന്‍ നേതൃത്വത്തിലാണ് 55 കിലോ മീറ്റര്‍ അകലെയുള്ള ബാരാപോളില്‍ പഠനങ്ങള്‍ക്ക് കെഎസ്ഇബി തുടക്കമിട്ടത്. പാലത്തിന്‍കടവ് ഇടവക വികാരിമാരില്‍ ഇപ്പോഴത്തെ വികാരി ഫാ. ജോബി കരിന്തോളില്‍ വരെയുള്ളവര്‍ കാണിച്ച താല്‍പര്യവും പ്രദേശത്തെ ജനങ്ങളുടെ സഹകരണവുമാണ് നിലച്ചുപോകുമായിരുന്ന ബാരാപോളിനെ മുന്നോട്ട് നയിച്ചത്.

പശ്ചിമഘട്ട താഴ്വരയില്‍ കുടക്മലകളുടെ പശ്ചാത്തലത്തിലാണ് ബാരാപോള്‍ വെദ്യുത പദ്ധതി. കെഎസ്ഇബിയുടെ എല്ലാ പഠനങ്ങളിലും 260 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടി പ്രദേശമുള്ള ബാരാപോള്‍ ആദ്യ പരിഗണന നേടി. 1957ല്‍ ഇ എം എസ് സര്‍ക്കാറിന്റെ കാലത്ത് നടത്തിയ അനൌപചാരിക പഠനങ്ങളില്‍ \'മാക്കൂട്ടം പദ്ധതി\'യെന്ന പേരിലും ഈ പ്രദേശം പരിഗണിക്കപ്പെട്ടിരുന്നു. തടയണ തീര്‍ത്ത് കെട്ടി നിര്‍ത്തുന്ന വെള്ളം ചാടിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ഒടുവില്‍ കെസ്ഇബി ഉദ്ദേശിച്ചത്. 21 മെഗാവാട്ടായിരുന്നു ഉല്‍പ്പാദന ലക്ഷ്യം. ബോര്‍ഡ് അംഗീകരിച്ച പദ്ധതി പ്രവര്‍ത്തനം പുരോഗമിക്കുന്ന ഘട്ടത്തിലാണ് കര്‍ണാടകത്തിലെ കുടക് വൈല്‍ഡ് ലൈഫ് സൊസൈറ്റി തടയണ നിര്‍മാണത്തിനെതിരെ കേന്ദ്രത്തില്‍ പരാതി നല്‍കിയത്. സുപ്രീം കോടതി നിയോഗിച്ച എംപവര്‍മെന്റ് കമ്മിറ്റി മുമ്പാകെ ബാരാപോള്‍ വിചാരണ ചെയ്യപ്പെട്ടു. ഇച്ഛാശക്തിയോടെ വൈദ്യുതി ബോര്‍ഡും മന്ത്രിയും പുതിയ സാധ്യത തേടി.

തടയണ ഒഴിവാക്കി ട്രഞ്ച് വീയര്‍ സാങ്കേതിക വിദ്യയിലേക്കുള്ള ബാരാപോളിന്റെ ചുവട് മാറ്റം എംപവര്‍മെന്റ് കമ്മിറ്റിക്ക് ബോധ്യമായതോടെ അനുമതി കിട്ടി. ബാരാപുഴയില്‍ ട്രഞ്ച് വീയര്‍ നിര്‍മിച്ച് ഇന്‍ടേക്ക് പൂള്‍ വഴി ഡിസില്‍റ്റിങ് ടാങ്കിലൂടെ സമാഹരിക്കുന്ന വെള്ളം പ്രത്യേക കനാല്‍ മുഖേന ഫോര്‍ബെയില്‍ എത്തിക്കും. ഇവിടെ സജ്ജീകരിക്കുന്ന പവള്‍ ഹൌസില്‍ അഞ്ചു മെഗാവാട്ട് വീതം ശേഷിയുള്ള 3 ടര്‍ബൈനുകളില്‍ വെള്ളം കുതിച്ചു പായിച്ചാണ് 15 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക.15 കി. മീറ്റര്‍ അകലെയുള്ള ഇരിട്ടി 110 കെവി സബ്സ്റ്റേഷനിലേക്ക് പുതിയ 110 കെവി ഡിസി ലൈന്‍ നിര്‍മിച്ചാണ് വൈദ്യുതി പ്രവഹിപ്പിക്കുക.നിരന്തരമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ കെഎസ്ഇബി ജില്ലക്ക് സമ്മാനിക്കുന്ന അമൂല്യപദ്ധതിയായിണിത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് ബാരാപോള്‍ പദ്ധതി ഓഫീസ് പ്രവര്‍ത്തിച്ചു തുടങ്ങിയത്.


അയ്യന്‍കുന്നിലെ പാലത്തിന്‍കടവില്‍ നിര്‍മാണം ആരംഭിച്ചിട്ടുള്ള ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതി യാതൊരു വിധത്തിലും പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് ശിലാസ്ഥാപന ചടങ്ങില്‍ വൈദ്യുതി മന്ത്രി എ.കെ.ബാലനും ബോര്‍ഡ് അധികൃതരും ഉറപ്പു നല്‍കി. നിര്‍മാണ സാങ്കേതിക വിദ്യകള്‍ വിശദീകരിച്ചും ആവശ്യപ്പെട്ട പൊതുജനങ്ങള്‍ക്ക് പദ്ധതിയുടെ സ്കെച്ച് ഉള്‍പ്പെടെ നല്‍കിയുമാണ് കര്‍ണാടകം ഉന്നയിക്കുന്ന ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന വൈദ്യുതി ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കിയത്.

ജില്ലയില്‍ ആദ്യത്തെ ജലവൈദ്യുത പദ്ധതിയെന്ന പ്രത്യേകതയ്ക്കൊപ്പം ട്രഞ്ച് വീയര്‍ സാങ്കേതിക വിദ്യ ദക്ഷിണേന്ത്യയില്‍ ആദ്യമായി ഉപയോഗിക്കുന്നതും ബാരാപോളിലാണ്. തടയണ കെട്ടുന്നതിലൂടെ വെള്ളപ്പൊക്കം ഉണ്ടാകുന്നതും അതുവഴി ബാരാപുഴയ്ക്ക് അതിരിടുന്ന കര്‍ണാടകത്തിന്റെ ബ്രഹ്നഗിരി വന്യജീവി സങ്കേതത്തിന് പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കുന്നതിനുമാണ് ഈ സാങ്കേതിക വിദ്യ അവലംബിക്കുന്നത്.

പാലത്തിന്‍കടവില്‍ പുഴയുടെ വീതിക്ക് ഇടതുകരയിലേക്ക് ഒഴുക്കിനുള്ള ചെരിവോടെ നിര്‍മിക്കുന്ന രണ്ട് കനാലുകളാണ് ട്രഞ്ച് വീയര്‍. ഇങ്ങനെ ഒഴുകി വരുന്ന വെള്ളം ഇന്‍ടേക്ക് പൂളില്‍ സമാഹരിച്ച് അവിടെ നിന്നും മുന്നൂറ് മീറ്റര്‍ ഉയരത്തില്‍ പവര്‍ ഡെക്ക്ട് (അടച്ച കനാല്‍) വഴി ഡിസ്റ്റിലിങ് ടാങ്കിലെത്തിച്ച് കല്ലും മണലും നീക്കി ശുദ്ധീകരിക്കും. തുടര്‍ന്ന് 2.6 കിലോമീറ്റര്‍ ദൂരത്തിലുള്ള കനാല്‍ വഴി ഫോര്‍വേ ടാങ്കില്‍ എത്തിക്കും. ഇവിടെ നിന്ന് നൂറ് മീറ്റര്‍ ദൂരത്തില്‍ 50 മീറ്റര്‍ താഴ്ചയില്‍ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴി ടര്‍ബൈനില്‍ പതിപ്പിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച ശേഷം പുഴയിലേക്ക് വെള്ളം ഒഴുക്കി വിടും.

ട്രഞ്ച് വീയര്‍ സ്ഥാപിക്കുന്നതിനാല്‍ വെള്ളം ശേഖരിക്കുന്ന തുടക്ക സ്ഥലം മുതല്‍ തന്നെ പുഴയുടെ ഒഴുക്ക് തടസ്സപ്പെടുകയുമില്ല. ഇവിടം മുതല്‍ മൂന്ന് കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ പദ്ധതിയുടെ എല്ലാ ഘടകങ്ങളം പൂര്‍ത്തീകരിക്കപ്പെടും. 15 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയിലൂടെ പ്രതിവര്‍ഷം 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദനം ലക്ഷ്യമിടുന്നു.

ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമായ പ്രദേശമെന്ന നിലയില്‍ മലമ്പുഴ മാതൃകയില്‍ ടൂറിസം വികസനവും പാലത്തിന്‍കടവ് മേഖലയില്‍ നടപ്പാക്കാന്‍ ശ്രമമുണ്ടാകുമെന്ന് അറിയിച്ച മന്ത്രി സ്ഥലം ഏറ്റെടുക്കുന്നതിലെ ആശങ്കകള്‍ പരിഹരിക്കാന്‍ കര്‍ഷകരുമായി നേരിട്ടുള്ള ഭൂമി വാങ്ങല്‍ സാധ്യമാക്കുന്ന നെഗോഷ്യബിള്‍ പര്‍ച്ചേസ് സംവിധാനം തുടര്‍ന്നും ഏര്‍പ്പെടുത്താന്‍ സാധിക്കുമോയെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി.

കെ കെ ശൈലജ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ സുധാകരന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഫിലിപ് സക്കറിയ റിപോര്‍ട്ടും ജില്ലാ കലക്ടര്‍ വി കെ ബാലകൃഷ്ണന്‍ ഭൂമി ഏറ്റെടുക്കല്‍ റിപോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ എ സരള, ഇരിട്ടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് കെ ശ്രീധരന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി തുപ്പറമ്പില്‍, സിന്ധു ടി സി, ബെന്നി തോമസ്, വി ടി തോമസ്, കെ അബ്ദുര്‍റഷീദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡെയ്സി മാണി, പി റോസ, ബെന്നിഫിലിപ്പ്, രവി ഐക്കോടന്‍, കെ എ ജയ്സണ്‍, കെ.എസ്.ഇ.ബി മെംബര്‍ ടി പി വിവേകാനന്ദന്‍, ബാരാപോള്‍ പ്രൊജക്ട് മാനേജര്‍ ജി അനില്‍ സംസാരിച്ചു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1872
mod_vvisit_counterYesterday3818
mod_vvisit_counterThis Month99388
mod_vvisit_counterLast Month123110

Online Visitors: 48
IP: 54.198.122.70
,
Time: 13 : 12 : 58