KSEBOA - KSEB Officers' Association

Friday
Dec 15th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കേബിളില്‍ തീപ്പിടിത്തം, പൊട്ടിത്തെറി; ശബരിഗിരിയില്‍ ഒരു ജനറേറ്റര്‍ നിര്‍ത്തി

കേബിളില്‍ തീപ്പിടിത്തം, പൊട്ടിത്തെറി; ശബരിഗിരിയില്‍ ഒരു ജനറേറ്റര്‍ നിര്‍ത്തി

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Moozhiyarശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ മൂഴിയാര്‍ പവര്‍ ഹൌസില്‍ പൊട്ടിത്തെറി. അപകടത്തെത്തുടര്‍ന്ന് ഒന്നാം നമ്പര്‍ ജനറേറ്ററില്‍ നിന്നുള്ള വൈദ്യുതോത്പാദനം നിര്‍ത്തി വച്ചു. ഇന്നലെ ഉച്ചയ്ക്കു 2.50ന് ആയിരുന്നു അപകടം. ഒന്നാം നമ്പര്‍ ജനറേറ്ററിലേക്കു വൈദ്യുതി എത്തിക്കുന്ന പ്രൊട്ടക്ഷന്‍ ട്രാന്‍സ്ഫോമറിനോടു ചേര്‍ന്ന ലൈറ്റ്നിങ് അറസ്റ്ററും കേബിളുമാണ് കത്തി നശിച്ചത്. ക്യുബിക്കിളില്‍ നിന്നു പുക വമിച്ചതോടെ ഉദ്യോഗസ്ഥര്‍ പരിഭ്രാന്തരായി. പവര്‍ ഹൌസില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അപകട മുന്നറിയിപ്പിനായി സ്ഥാപിച്ചിട്ടുള്ള അലാം കേട്ട് പുറത്തേക്ക് ഓടി. ജനറേറ്ററില്‍ നിന്നു പ്രൊട്ടക്ഷന്‍ ട്രാന്‍സ്ഫോമറിലേക്കു പോകുന്ന കേബിള്‍ എര്‍ത്ത് ആയതിനെ തുടര്‍ന്ന് അമിത വോള്‍ട്ടേജ് പ്രവഹിച്ചതാണ് പൊട്ടിത്തെറിയില്‍ കലാശിച്ചത്.

അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രവര്‍ത്തിക്കേണ്ട സുരക്ഷാ സംവിധാനങ്ങള്‍  പ്രവര്‍ത്തിച്ചില്ല. ട്രാന്‍സ്ഫോമറുകളില്‍ വോള്‍ട്ടേജ് വ്യതിയാനം സംഭവിച്ചാല്‍ ജനറേറ്റര്‍  ട്രിപ്   ആകുന്നതിനുള്ള സംവിധാനങ്ങളാണ് പദ്ധതിയില്‍ ഒരുക്കിയിരുന്നത്. എന്നാല്‍ , പൊട്ടിത്തെറി കാര്യമായ തകരാറിനിടയാക്കിയിട്ടില്ലെന്നും മറ്റ് ജനറേറ്ററുകളില്‍നിന്നെല്ലാം വൈദ്യുതോത്പാദനം നടത്തുന്നുണ്ടെന്നും ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. തകരാര്‍ നാളെ രാവിലെയോടെ പരിഹരിക്കാന്‍ കഴിയുമെന്ന് മൂഴിയാര്‍ ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എന്‍. വേണുഗോപാല്‍ പറഞ്ഞു. ഇന്ന് തിരുവനന്തപുരത്തു നിന്നു പവര്‍ എക്യുപ്മെന്റ് ടെസ്റ്റിങ്ങിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജനറേറ്റര്‍ പരിശോധിക്കും. ആശങ്കയ്ക്കു കാരണമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കേബിളിന്റെ ഇന്‍സുലേഷന്‍ പൊളിഞ്ഞതാണ് പൊട്ടിത്തെറിക്കിടയാക്കിയതെന്നാണ് പ്രാഥമികനിഗമനം. നാല് ജനറേറ്ററുകളാണ് മൂഴിയാറില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇതില്‍ 55 മെഗാവാട്ട് ശേഷിയുള്ള ജനറേറ്ററാണ് ഇപ്പോള്‍ നിര്‍ത്തിയത്. എന്നാലിത് സംസ്ഥാനത്തെ വൈദ്യുതിവിതരണത്തെ ബാധിക്കില്ലെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

Source- Manorama

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday247
mod_vvisit_counterYesterday4190
mod_vvisit_counterThis Month69591
mod_vvisit_counterLast Month130619

Online Visitors: 41
IP: 54.242.205.33
,
Time: 01 : 19 : 52