KSEBOA - KSEB Officers' Association

Sunday
Apr 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ 4 ചെറുകിട ജലവൈദ്യുത പദ്ധതികൾക്ക് വൈദ്യുതി ബോര്‍ഡ് അനുമതി

4 ചെറുകിട ജലവൈദ്യുത പദ്ധതികൾക്ക് വൈദ്യുതി ബോര്‍ഡ് അനുമതി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

KSEBനാല് ചെറുകിട ജലവൈദ്യുതപദ്ധതികൾ ആരംഭിക്കാന്‍ വൈദ്യുതി ബോര്‍ഡ് യോഗം തീരുമാനിച്ചു. കോഴിക്കോട് ചാലിയാര്‍ പുഴയില്‍ മൂന്നും പാലക്കാട് ശിരുവാണിപ്പുഴയില്‍ ഒന്നുംവീതം പദ്ധതികളാണ് സ്ഥാപിക്കുന്നത്. ചെമ്പുകടവ്3, ഓലിക്കല്‍, പൂവാരന്തോട്, കൂടം എന്നിവയാണ് പുതിയപദ്ധതികള്‍. ആറ് മെഗാവാട്ടായിരിക്കും ചെമ്പുകടവ്മൂന്നിന്‍െ ശേഷി. 53.53 കോടിയാണ് അടങ്കല്‍തുക. 4.5 മെഗാവാട്ടിന്റെ ഓലിക്കല്‍ പദ്ധതിക്ക് 28.09 കോടിയും 2.7 മെഗാവാട്ടിന്റെ പൂവാരന്തോട് പദ്ധതിക്ക് 20.46 കോടിയുമാണ് അടങ്കല്‍ തുക. 4.5 മെഗാവാട്ട് ശേഷിയുള്ള കൂടം പദ്ധതിക്ക് 37.59 കോടിയാണ് അടങ്കല്‍ തുക കണക്കാക്കിയിട്ടുള്ളത്.

ആറളം ആദിവാസി പുനരധിവാസ കോളനിയിലെ 3095 വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ 10.71 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. 1495 തെരുവുവിളക്കും 142 കി.മീ വിതരണ ലൈനും 32 കി.മീ 11 കെവി ലൈനും 33 ട്രാന്‍സ്ഫോര്‍മറുകളും പുതുതായി സ്ഥാപിക്കുന്ന ഈ പദ്ധതിയുടെ പണം ട്രൈബല്‍ റീ സെറ്റില്‍മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് മിഷന്‍ ഫണ്ടില്‍നിന്ന് ലഭ്യമാക്കും. എല്ലാ ഉപയോക്താക്കള്‍ക്കും ഓലൈന്‍ ഇന്റര്‍നെറ്റിലൂടെയുള്ള വിവരസാങ്കേതികവിദ്യയിലധിഷ്ഠിതമായ സേവനങ്ങളടക്കം ലഭ്യമാക്കുന്നതിന് 33.24 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാനുംതീരുമാനിച്ചു.

വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയുടെ അടിസ്ഥാനത്തില്‍ 201011ല്‍ ബോര്‍ഡില്‍ 1842.39 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. വിതരണമേഖലയില്‍ 874.51 കോടി രൂപയും പ്രസരണമേഖലയില്‍ 499.21 കോടി രൂപയും ഉല്‍പ്പാദനമേഖലയില്‍ 468.67 കോടി രൂപയും ചെലവിടാനുള്ള വിവിധ പദ്ധതികള്‍ ഇപ്രകാരം നടപ്പാക്കുമെന്നും ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പോസ്റുകളുടെ ക്ഷാമം പരിഹരിക്കാന്‍ മധ്യമേഖലയില്‍ 5.3 ലക്ഷം പോസ്റുകള്‍ വാങ്ങുന്നതിന് 91.85 കോടി രൂപയുടെയും ദക്ഷിണ മേഖലയില്‍ 3.87 ലക്ഷം പോസ്റുകള്‍ക്ക് 64.01 കോടി രൂപയുടെയും ഭരണാനുമതി യോഗം നല്‍കി.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2929
mod_vvisit_counterYesterday4302
mod_vvisit_counterThis Month118785
mod_vvisit_counterLast Month142377

Online Visitors: 48
IP: 54.198.143.223
,
Time: 17 : 21 : 47