KSEBOA - KSEB Officers' Association

Wednesday
Jun 28th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കേന്ദ്രഗവണ്മെന്റ്‌ ഓഫീസുകളിലേക്ക്‌ മാര്‍ച്ചും ധര്‍ണ്ണയും

കേന്ദ്രഗവണ്മെന്റ്‌ ഓഫീസുകളിലേക്ക്‌ മാര്‍ച്ചും ധര്‍ണ്ണയും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Dharna of kseboa at Thrissurകേന്ദ്ര ഗവണ്മെന്റിന്റെ അവഗണനക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 17 ന്‌ പാര്‍ലമെന്റിനു മുന്നില്‍ നടത്തിയ സത്യാഗ്രഹത്തിന്‌ അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട്‌ സംഘടനയുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര ഗവണ്മെന്റ്‌ ഓഫീസുകളിലേക്ക്‌ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മുഖ്യമന്ത്രി ശ്രീ. വി.എസ്‌. അച്ചുതാനന്ദന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍, പാര്‍ലമെന്റ്‌ അംഗങ്ങള്‍ , എം.എല്‍.എമാര്‍, ഇടതുപക്ഷ മുന്നണി നേതാക്കള്‍ എന്നിവരാണ്‌ പാര്‍ലമെന്റിനു മുന്നില്‍ സത്യാഗ്രഹം നടത്തിയത്‌. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കുക, വെട്ടിക്കുറച്ച കേന്ദ്ര വൈദ്യുതി വിഹിതം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സത്യാഗ്രഹത്തില്‍ ഉന്നയിച്ചിരുന്നു.

തൃശൂരില്‍ ഏജീസ്‌ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും സി.ഐ.ടി.യു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ശ്രീമതി ഉഷാകുമാരി ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു. എന്‍ ‍.ടി. ബേബി അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പി.വി.  പ്രദീപ്‌, എന്‍ ‍.ജി.ഒ. യൂണിയന്‍ ജില്ലാ സെക്രട്ടറി ശ്രീ. പി.വി. സാബു, കെ.ജി.ഒ.എ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ശ്രീ സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. എം.എ. പ്രവീണ്‍ സ്വാഗതവും, വി.എ. മനോജ്‌ നന്ദിയും പറഞ്ഞു.

കെ.ജി.ഒ.എ കോട്ടയം ജില്ലാ പ്രസിഡന്റ്‌ ഡോ. ദിലീപ്‌ ധര്‍ണ ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കുര്യന്‍ സെബാസ്റ്റ്യന്‍ , സംസ്ഥാന ട്രഷറര്‍ എം.എ. ബാബു, ജില്ലാ പ്രസിഡന്റ്‌ കെ.ആര്‍. ശശിധരന്‍ ‍, ജില്ലാ സെക്രട്ടറി എ.എം. ശ്രീകുമാര്‍ , സി.ഇ.സി അംഗം ബി. ബിനു, എന്‍ ‍.എഫ്‌.പി.ഇ ബ്രാഞ്ച്‌ സെക്രട്ടറി കെ.എം. തോമസ്‌, പരമേശ്വരന്‍ പിള്ള തുടങ്ങിയവര്‍ ധര്‍ണയെ അഭിവാദ്യം ചെയ്തു സംസാരിക്കുകയുണ്ടായി.

ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ടെലഫോണ്‍ എക്സ്ചേഞ്ചിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്തി. വൈദ്യുതി വിതരണ വിഭാഗം മദ്ധ്യമേഖല ചീഫ്‌ എഞ്ചിനീയറുടെ ഓഫീസിന്‌ മുമ്പില്‍ നിന്നും പ്രകടനത്തോടുകൂടിയാണ്‌ മാര്‍ച്ച്‌ ആരംഭിച്ചത്‌. തുടര്‍ന്നു ടെലഫോണ്‍ എക്സ്ചേഞ്ചിനു മുന്‍ വശം നടന്ന ധര്‍ണ സി.ഐ.ടി.യു ജില്ലാ ജോയിന്റ്‌ സെക്രട്ടറി ശ്രീ. എസ്‌. കൃഷ്ണമൂര്‍ത്തി ഉല്‍ഘാടനം ചെയ്തു. ധര്‍ണയെ അഭിവാദ്യം ചെയ്തുകൊണ്ട്‌ സംഘടനയുടെ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി.ആര്‍ . സുധി, സംസ്ഥാന സെക്രട്ടറി കെ.കെ. ബോസ്‌, ജില്ലാ സെക്രട്ടറി പി. ജനാര്‍ദ്ദനന്‍പിള്ള, ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ കാസിം, കേന്ദ്ര എക്സി. കമ്മറ്റി അംഗം ശ്രീ. എം.പി. സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. എം. സുരേഷ്കുമാര്‍ , എം.കെ. മുഹമ്മദാലി, സി.എസ്‌. സുനില്‍ , ആര്‍. രാജശ്രീ, കെ.എച്ച്‌. ഷംല, പി.എ. ഹിഷാം, എന്‍ .എസ്‌. സിറാജ്‌ എന്നിവര്‍ പ്രകടനത്തിനു ധര്‍ണയ്ക്കും നേതൃത്വം നല്‍കി.

തൊടുപുഴ ഇന്‍കംടാക്സ്‌ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും സി.പി.ഐ.(എം) നേതാവ്‌ ശ്രീ. സി.വി. വര്‍ഗീസ്‌ ഉല്‍ഘാടനം ചെയ്തു. എ.ഐ.റ്റി.യു.സി സംസ്ഥാന കമ്മറ്റിയംഗം ശ്രീ. ഷാജി ധര്‍ണയെ അഭിവാദ്യം ചെയ്തു. സംസ്ഥാന ഭാരവാഹികളായ എ.എസ്‌. ദാസപ്പന്‍ , രഞ്ജനാ ദേവി, ജില്ലാസെക്രട്ടറി കെ.എസ്‌. ജയിന്‍ , ജോജി ജോര്‍ജ്‌ മാത്യു, സി.എസ്‌. അജിത്‌ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 12 വനിതകളടക്കം 68 അംഗങ്ങള്‍ പങ്കെടുത്തു. കെ.ജി.ഒ.എ. പ്രവര്‍ത്തകര്‍ ധര്‍ണയ്ക്ക്‌ അഭിവാദ്യം അര്‍പ്പിച്ചു.

കാഞ്ഞങ്ങാട്‌ വച്ച്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. സി.ഐ.ടി.യു ജില്ലാ നേതാവ്‌ ശ്രീ. എം. രാജഗോപാലന്‍ ധര്‍ണ ഉത്ഘാടനം ചെയ്തു. ശ്രീ. കെ.പി. പ്രദീപ്‌ കുമാറിനെ (വര്‍ക്കേഴ്സ്‌ അസോസിയേഷന്‍ ) കൂടാതെ സംഘടനാ നേതാക്കളായ പി.വി. ലതീഷ്‌, പി.വി. മധുസൂദനന്‍ , എ. മോഹനന്‍ , പി.പി. നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.

കണ്ണൂര്‍ ഹെഡ്‌ പോസ്റ്റാഫീസിലേക്ക്‌ നടന്ന മാര്‍ച്ചിന്റെ ഉദ്ഘാടനം, വൈദ്യുതി ബോര്‍ഡംഗം ശ്രീ. എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ശ്രീ. എ. പുരുഷോത്തമന്‍ (വര്‍ക്കേഴ്സ്‌ അസോസിയേഷന്‍ ) ശ്രീ. പി. മനോഹരന്‍ (ബി.എസ്‌.എന്‍.എല്‍ എംപ്ലോയീസ്‌ യൂണിയന്‍ ), ശ്രീ. പി.കെ. സദാനന്ദന്‍ (പോസ്റ്റല്‍ എമ്പ്സോയിസ്‌ യൂണിയന്‍ ) സംഘടനാ നേതാക്കളായ ഇ. മനോജ്‌, ടി.സി. രാജഗോപാലന്‍ , സി. അജയന്‍ എന്നിവര്‍ സംസാരിച്ചു.

തിരൂര്‍ വൈദ്യുതഭവനു മുമ്പില്‍ നടന്ന സത്യാഗ്രഹം സംസ്ഥാന പ്രസിഡന്റ്‌ കെ.എ. ശിവദാസന്‍ ഉല്‍ഘാടനം ചെയ്തു. പി. രാമചന്ദ്രന്‍ സ്വാഗതവും മോഹന്‍ ചെറുകര നന്ദിയും പറഞ്ഞു. സത്യാഗ്രഹത്തിന്റെ മുന്നോടിയായി ബഷീര്‍ ചുങ്കത്തറ, കുട്ടിശങ്കരന്‍ , ഒ.പി. വേലായുധന്‍ , ടി.എസ്‌. ജയശ്രീ എന്നിവരുടെ നേതൃത്വത്തില്‍ തിരൂര്‍ ടൗണില്‍ പ്രകടനം നടന്നു.

ആലപ്പുഴ ഹെഡ്‌ പോസ്റ്റോഫീസിലേക്കു നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും സംസ്ഥാന ഭാരവാഹി മധുലാല്‍ ജെ. ഉല്‍ഘാടനം ചെയ്തു. കേന്ദ്ര എക്സിക്യുട്ടീവ്‌ കമ്മറ്റി അംഗം കെ. ഗോപാലകൃഷ്ണന്‍ വിശദീകരണം നടത്തി. ജില്ലാ പ്രസിഡന്റ്‌ എ.ടി. സോമന്‍ , ജില്ലാ സെക്രട്ടറി വി. അശോക്‌ കുമാര്‍ എന്നിവരും സംസാരിച്ചു. എം.വി. ചന്ദ്രസേനന്‍ , ആര്‍ . ബാബു, രാധാകൃഷ്ണന്‍ , രാജേന്ദ്രന്‍ എന്നിവര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി.

പന്ത്രണ്ട്‌ വനിതകളടക്കം അന്‍പതിലേറെ സംഘടനാംഗങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിന്നക്കട ഹെഡ്‌ പോസ്റ്റ്‌ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ശ്രീ. ഗംഗാധര കുറുപ്പ്‌ (മുന്‍ പി.എസ്‌.സി ചെയര്‍മാന്‍ ) ഉദ്ഘാടനം ചെയ്തു.  ജി. ശ്രീകുമാരി അമ്മ, ആര്‍ . സുകു, മദനമോഹനന്‍പിള്ള, ഹരിദേവന്‍ എന്നീ സംസ്ഥാന ഭാരവാഹികളും ധര്‍ണ്ണയെ അഭിവാദ്യം ചെയ്തു. പ്രഭാകരന്‍പിള്ള (സെന്റ്രല്‍ എക്സിക്യുട്ടീവ്‌ അംഗം) സ്വാഗതവും എ. ശ്യാംകുമാര്‍ (ജില്ലാ സെക്രട്ടറി) നന്ദിയും രേഖപ്പെടുത്തി. എസ്‌. അജയകുമാര്‍ (ജില്ലാ പ്രസിഡന്റ്‌) അധ്യക്ഷത വഹിച്ചു.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3074
mod_vvisit_counterYesterday5106
mod_vvisit_counterThis Month140082
mod_vvisit_counterLast Month149108

Online Visitors: 85
IP: 54.80.93.234
,
Time: 12 : 31 : 18