KSEBOA - KSEB Officers' Association

Tuesday
Jun 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കേന്ദ്രവിഹിതം കുത്തനെ കുറഞ്ഞു; വൈദ്യുതി നിയന്ത്രണത്തിന് കെ.എസ്.ഇ.ബി ശുപാര്‍ശ

കേന്ദ്രവിഹിതം കുത്തനെ കുറഞ്ഞു; വൈദ്യുതി നിയന്ത്രണത്തിന് കെ.എസ്.ഇ.ബി ശുപാര്‍ശ

PDF
Hits smaller text tool iconmedium text tool iconlarger text tool icon
KSEBകേന്ദ്ര നിലയങ്ങളില്‍നിന്നുള്ള ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം. ഉപഭോഗം കുതിച്ചുയരുന്നതിനിടെ, കേന്ദ്ര നിലയങ്ങളില്‍നിന്നുള്ള വിഹിതം 18 ദശലക്ഷം യൂണിറ്റായി കുറഞ്ഞിരിക്കയാണ്. 25 ദശലക്ഷം യൂണിറ്റ് സംസ്ഥാനത്തിന് ലഭിക്കേണ്ടപ്പോഴാണിത്. പ്രതിസന്ധി മറികടക്കുന്നതിന്, ഉപഭോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമീഷനോട് ശുപാര്‍ശചെയ്തു. ഏപ്രില്‍, മെയ് മാസങ്ങളിലേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. അതേസമയം വൈകുന്നേരങ്ങളില്‍ അര മണിക്കൂര്‍ ലോഡ് ഷെഡ്ഡിങ് തല്‍ക്കാലം ഏര്‍പ്പെടുത്തേണ്ടതില്ലെന്നും ബോര്‍ഡ് തീരുമാനിച്ചു.

മാസം 200 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ അധിക യൂണിറ്റിന്് ബോര്‍ഡ് പുറമേനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വില നല്‍കേണ്ടിവരും. 200 യൂണിറ്റ് വരെയുള്ളതിന് നിലവിലുള്ള നിരക്ക് മതി. ഗാര്‍ഹികേതര വിഭാഗങ്ങള്‍ ഉപയോഗത്തിന്റെ 75 ശതമാനത്തിന് സാധാരണ നിരക്കും 25 ശതമാനത്തിന് അധികനിരക്കും നല്‍കേണ്ടി വരും. ഉപയോക്താക്കള്‍ കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരി കണക്കാക്കിയ ശേഷം അതിന്റെ 75 ശതമാനമാണ് ക്വാട്ടയായി അനുവദിക്കുക. ഈ 75 ശതമാനം വൈദ്യുതിക്ക് സാധാരണ നിരക്കിലുള്ള വിലയും അധികമായി ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടിയ നിരക്കിലുള്ള വിലയും ഈടാക്കും. താപവൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് ചെലവാകുന്ന തുക കണക്കാക്കി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് എല്ലാ വിഭാഗത്തിലെയും അധിക വൈദ്യുതിയുടെ യൂണിറ്റ് വില നിശ്ചയിക്കുക.
വേനല്‍ കടുക്കുമ്പോള്‍ ഇവിടെ മാത്രമല്ല,  മറ്റു സംസ്ഥാനങ്ങളിലും ഉപഭോഗം  കൂടും. അതോടെ,  പുറത്തു നിന്ന് വാങ്ങുന്ന താപവൈദ്യുതിക്കും വിലയേറുമെന്നാണു കരുതപ്പെടുന്നത്. കൂടുതല്‍ ബാധ്യത വരുത്തി വയ്ക്കാതിരിക്കാനാണ്  വാങ്ങുന്ന അതേ വിലയ്ക്കു വൈദ്യുതി വില്‍ക്കാനും അനുമതി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വൈദ്യുതി ബോര്‍ഡ് ഇതേ ആവശ്യം ഉന്നയിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു.

എഴുപത്തഞ്ച് ലക്ഷം ഗാര്‍ഹിക ഉപയോക്താക്കളില്‍ രണ്ടര ലക്ഷത്തിനാകും പുതിയ നിയന്ത്രണം ബാധകമാകുക. വ്യാപകമായി സിഎഫ് ലാമ്പുകള്‍ വിതരണം ചെയ്തും ബോധവല്‍ക്കരണത്തിലൂടെയും ഉപഭോഗം കുറയ്ക്കാനും സര്‍ക്കാര്‍ തീരീമാനിച്ചിട്ടുണ്ട്.എസ്എസ്എല്‍സി അടക്കമുള്ള വാര്‍ഷിക പരീക്ഷകള്‍ നടക്കുന്നതിനാല്‍ ലോഡ്ഷെഡിങ് ഉടന്‍ ഏര്‍പ്പെടുത്തേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

കടുത്ത വേനലിനിടയില്‍ കേന്ദ്ര വൈദ്യുതി കുത്തനെ കുറഞ്ഞതാണ് സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാക്കിയത്. കേന്ദ്ര നിലയങ്ങളില്‍നിന്ന് 25 ദശലക്ഷം യൂണിറ്റ് കേരളത്തിന് അര്‍ഹതപ്പെട്ടതാണെങ്കിലും മാസങ്ങളായി പൂര്‍ണമായി ലഭിക്കാറില്ല. 2122 ദശലക്ഷം യൂണിറ്റാണ് ഏതാനും മാസമായി കിട്ടുന്നത്. തിങ്കളാഴ്ച മുതല്‍ അത് കുത്തനെ കുറയുകയായിരുന്നു. തിങ്കളാഴ്ച 18.13 ദശലക്ഷമാണ് കിട്ടിയത്. ചൊവ്വാഴ്ച 18.3 ദശലക്ഷവും. താല്‍ച്ചര്‍, നെയ്വേലി നിലയങ്ങള്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചതാണ് കേരളത്തിന് ദോഷമായത്. താല്‍ച്ചറില്‍നിന്ന് കേരളത്തിന് 10 ദശലക്ഷം യൂണിറ്റ്് കിട്ടിയിരുന്നത് ആറു ദശലക്ഷമായാണ് കുറഞ്ഞത്. വിഹിതം ഭാഗികമായി മെച്ചപ്പെടുത്താമെന്നല്ലാതെ പൂര്‍ണമായി പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ പറയുന്നില്ല. നെയ്വേലിയില്‍നിന്നുള്ള കേരളത്തിന്റെ വിഹിതം അഞ്ചര ദശലക്ഷം യൂണിറ്റില്‍നിന്ന് മൂന്നര ദശലക്ഷം യൂണിറ്റായി കുറച്ചു. ചൊവ്വാഴ്ച സംസ്ഥാനത്ത് 55.67 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. സര്‍വകാല റെക്കോഡാണിത്.

ജലവൈദ്യുതിയുടെ ഉല്‍പ്പാദനം കൂട്ടിയാണ് ഇപ്പോള്‍ പ്രതിസന്ധി മറികടക്കുന്നത്. ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ചൊവ്വാഴ്ച ഉല്‍പാദിപ്പിക്കേണ്ടി വന്നത് 26.56 ദശലക്ഷം യൂണിറ്റ്. വേനലിന്റെ തുടക്കത്തില്‍ സാധാരണ 1819 ദശലക്ഷം യൂണിറ് ഉല്‍പാദിപ്പിക്കുന്ന സ്ഥാനത്താണിത്. കരുതല്‍ സംഭരണിയായ ഇടുക്കിയില്‍ 12.18 ദശലക്ഷം യൂണിറ്റ് ചൊവ്വാഴ്ച ഉല്‍പാദിപ്പിക്കേണ്ടി വന്നു. ജലവൈദ്യുതിയെ അമിതമായി ആശ്രയിക്കുന്നത് കെഎസ്ഇബിയുടെ വൈദ്യുതി ആസൂത്രണം അവതാളത്തിലാക്കും. ആകെ 1280 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമേ ഇപ്പോള്‍ ഡാമുകളിലുള്ളൂ. സംഭരണശേഷിയുടെ 44 ശതമാനമാണിത്. ഇടുക്കിയില്‍ 820 ദശലക്ഷം യൂണിറ്റിനു മാത്രമുള്ള വെള്ളമാണുള്ളത് (37 ശതമാനം).

കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ക്കൂടി രാജീവ് ഗാന്ധി ഗ്രാമ വൈദ്യുതീകരണ പദ്ധതി നടപ്പാക്കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. പീച്ചിയിലെ 1.25 മെഗാവാട്ട് പദ്ധതിയുടെ നിര്‍മാണകരാര്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ 'സില്‍ക്കി'നു നല്‍കും. കോഴിക്കോട് നിര്‍ദിഷ്ട സൈബര്‍പാര്‍ക്കില്‍ 110 കെ.വി. ഗ്യാസ് ഇന്‍സുലേറ്റഡ് സബ്‌സ്റ്റേഷന്‍ നിര്‍മിക്കുന്നതിന് 35 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയും ബോര്‍ഡ് നല്‍കി.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3779
mod_vvisit_counterYesterday5545
mod_vvisit_counterThis Month135681
mod_vvisit_counterLast Month149108

Online Visitors: 84
IP: 54.161.74.104
,
Time: 17 : 41 : 21