KSEBOA - KSEB Officers' Association

Friday
Oct 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കേന്ദ്രവിഹിതം വെട്ടിക്കുറച്ചു - വീണ്ടും ലോഡ്ഷെഡിങ്

കേന്ദ്രവിഹിതം വെട്ടിക്കുറച്ചു - വീണ്ടും ലോഡ്ഷെഡിങ്

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Load sheddingസംസ്ഥാനത്ത് വ്യാഴാഴ്ച രാത്രി അര മണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. കേരളത്തിന്റെ കേന്ദ്രപൂളില്‍നിന്നുള്ള വൈദ്യുതിവിഹിതം 300 മെഗാവാട്ട് വെട്ടിക്കുറിച്ചതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ഏതാനും മാസമായി വടക്കന്‍ ജില്ലകളില്‍ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത ലോഡ്ഷെഡിങ്ങിന് പുറമേയാണിത്. തെലങ്കാന സമരത്തെ തുടര്‍ന്ന് കല്‍ക്കരി ഖനനം തടസ്സപ്പെട്ടതിനാല്‍ ആന്ധ്രാപ്രദേശിലെ രാമഗുണ്ടം അടക്കമുള്ള വൈദ്യുതി നിലയങ്ങളില്‍ ഉല്‍പ്പാദനം കുറച്ചതാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

ലോഡ് ഷെഡ്ഡിങ് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. കേന്ദ്ര വിഹിതം എപ്പോള്‍ പുനഃസ്ഥാപിക്കുമെന്നു പറയാനാവാത്തതിനാല്‍ ലോഡ് ഷെഡ്ഡിങ് എത്ര കാലം വേണ്ടിവരുമെന്നു തീരുമാനിച്ചിട്ടില്ല. ഇപ്പോഴത്തെ നിലയില്‍ നിയന്ത്രണം അനന്തമായി നീളാനാണ് സാധ്യത. കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ 250 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിന് നേരത്തേ പ്രതിദിനം 950 മെഗാവാട്ട് കേന്ദ്ര വൈദ്യുതി ലഭിച്ചിരുന്നത് ഇപ്പോള്‍ 700 മെഗാവാട്ടായി കുറഞ്ഞു. താല്‍ച്ചര്‍, രാമഗുണ്ടം കല്‍ക്കരി നിലയങ്ങളില്‍ നിലനില്‍ക്കുന്ന മലിനീകരണപ്രശ്‌നം നിമിത്തം ഉത്പാദനം കുറച്ചതാണ് കേന്ദ്രവിഹിതം കുറയാനുള്ള പ്രധാന കാരണം. ഇതിനുപുറമെ ഒരാഴ്ച മുമ്പ് കേരളത്തിന്റെ പ്രതിദിന വിഹിതത്തില്‍ നിന്ന് 50 മെഗാവാട്ട് കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇത് ആന്ധ്രയ്ക്കാണ് അനുവദിച്ചത്.


വരുംദിവസങ്ങളിലും വൈദ്യുതി വിഹിതം കുറഞ്ഞാല്‍ ലോഡ്ഷെഡിങ്ങ് തുടരും. വ്യാഴാഴ്ച ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗം പ്രശ്നം മന്ത്രിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാത്രമാണ് തീരുമാനിച്ചത്. അതേസമയം വൈദ്യുതി ബോര്‍ഡിന്റെ വീഴ്ചയും ലോഡ് ഷെഡിങ്ങിന് കാരണമാണ്്. കേരളത്തിന് കഴിഞ്ഞ ജനുവരി മുതല്‍ ലഭിച്ചിരുന്ന അണ്‍ അലോക്കേറ്റഡ് വിഹിതം കഴിഞ്ഞ രണ്ടാഴ്ചയായി കേന്ദ്രം 50 മെഗാവാട്ടായി വെട്ടിക്കുറച്ചു. എന്നാല്‍ , ഇത് സമ്മര്‍ദം ചെലുത്തി പുനഃസ്ഥാപിക്കാന്‍ വൈദ്യുതി ബോര്‍ഡോ സര്‍ക്കാരോ ശ്രമിച്ചില്ല.

മൂലമറ്റം, മൂഴിയാര്‍ ജലവൈദ്യുതി പദ്ധതികളിലെ രണ്ട് ജനറേറ്റര്‍ വീതം നാളുകളായി കേടായി കിടക്കുകയാണ്. അത് നന്നാക്കി പ്രവര്‍ത്തനം തുടങ്ങാന്‍ ഇനിയും കാലതാമസം ഉണ്ടാകുമെന്ന് വൈദ്യുതി ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. കേന്ദ്രവിഹിതം കുറഞ്ഞാല്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുകയല്ലാതെ മറ്റ് വഴിയില്ലാത്ത അവസ്ഥയാണ് ബോര്‍ഡിന്. അല്ലെങ്കില്‍ യൂണിറ്റിന് 10 രൂപ പ്രകാരം നല്‍കി പുറംപൂളില്‍നിന്ന് വൈദ്യുതി വാങ്ങേണ്ടിവരും. മഴ മാറിയതിനെ തുടര്‍ന്ന് വൈദ്യുതിയുടെ ഉപയോഗം കുത്തനെ വര്‍ധിച്ചിട്ടുമുണ്ട്. മൂലമറ്റത്തെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതുപോലുള്ള ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ മാത്രമാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയത്.

കേന്ദ്ര പൂളില്‍ നിന്ന് വൈദ്യുതി വെട്ടിക്കുറയ്ക്കുന്നതിനു മുമ്പുതന്നെ വിപണിയില്‍ നിന്ന് പ്രതിദിനം 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി. കരാറുണ്ടാക്കിയിരുന്നു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് അല്പമെങ്കിലും അയവു വരുത്തിയിട്ടുള്ളത്. കേന്ദ്ര പൂളിലെ വൈദ്യുതി പൂര്‍ണമായി ലഭിച്ചാലും കേരളത്തിന്റെ വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ പുറമെ നിന്നു വാങ്ങുന്ന വൈദ്യുതി ആവശ്യമാണ്. യൂണിറ്റിന് 3.50 രൂപ മുതല്‍ 5.00 രൂപ വരെ നല്‍കിയാണ് വ്യാഴാഴ്ച കെ.എസ്.ഇ.ബി. 250 മെഗാവാട്ട് വൈദ്യുതി വാങ്ങിയത്.

Source - Mathrubhumi, deshabhimani, mangalam

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1049
mod_vvisit_counterYesterday4971
mod_vvisit_counterThis Month91528
mod_vvisit_counterLast Month134230

Online Visitors: 82
IP: 54.81.110.114
,
Time: 04 : 44 : 21