KSEBOA - KSEB Officers' Association

Friday
May 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കേന്ദ്രവിഹിതം കുറച്ചു; വൈദ്യുതിക്ക് നിയന്ത്രണം

കേന്ദ്രവിഹിതം കുറച്ചു; വൈദ്യുതിക്ക് നിയന്ത്രണം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Power restrictionകേന്ദ്രപൂളില്‍നിന്ന് സംസ്ഥാനത്തിനുള്ള വൈദ്യുതിവിഹിതം വന്‍തോതില്‍ വെട്ടിക്കുറച്ചു. ഒറീസയിലെ താല്‍ച്ചര്‍ നിലയത്തില്‍ നിന്ന് കിട്ടുന്ന വിഹിതത്തിലാണ് ഭീമമായ കുറവ്. കല്‍ക്കരി ലഭ്യമല്ലാത്തതു മൂലം താല്‍ച്ചറില്‍ ഉല്പാദനം കുറഞ്ഞതിനെ തുടര്‍ന്നാണ് സംസ്ഥാനവിഹിതം വെട്ടിക്കുറച്ചത്. ഈ സാഹചര്യത്തില്‍ തെക്കന്‍ ജില്ലകളിലും വൈദ്യുതിവിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയേറി. കുറ്റ്യാടി നിലയത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വടക്കന്‍ ജില്ലകളില്‍ 21 ദിവസത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രപൂളില്‍നിന്ന് 1041 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം സംസ്ഥാനത്തിന് ലഭിക്കേണ്ടത്. എന്നാല്‍ 700 മുതല്‍ 900 മെഗാവാട്ട് വരെ വൈദ്യുതിയാണ് ലഭിച്ചു വരുന്നത്. ഏതാനും ദിവസമായി ഇത് 450-500 മെഗാവാട്ട് മാത്രമായി കുറഞ്ഞു. താല്‍ച്ചറില്‍ നിന്ന് 410 മെഗാവാട്ട് വൈദ്യുതി ലഭിക്കണം. ഞായറാഴ്ച 140 മെഗാവാട്ട് മാത്രമേ കിട്ടിയുള്ളൂ. തിങ്കളാഴ്ച ഇത് 50 ആയി കുറയുമെന്നാണ് സൂചന.

എന്‍ടിപിസിയുടെ താല്‍ച്ചര്‍ നിലയത്തിലേക്ക് കല്‍ക്കരി കൊണ്ടുപോകുന്നത് ആദിവാസികള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് അവിടെ ഉല്പാദനം കുറഞ്ഞത്. കല്‍ക്കരി ഖനനം നടക്കുന്ന പ്രദേശത്തെ ആദിവാസികളുടെ പുനരധിവാസപദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. ആന്ധ്രയിലെ രാമഗുണ്ടത്തു നിന്ന് 360ഉം കര്‍ണാടകത്തിലെ കൈഗ നിലയത്തില്‍ നിന്ന് 38ഉം മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭിച്ചിരുന്നു. ഉല്പാദനത്തിലെ ഏറ്റക്കുറച്ചില്‍ കാരണം ഇതിലും കുറവ് വരുന്നു.

ശരാശരി 3100 മെഗാവാട്ടാണ് സംസ്ഥാനത്തെ ഉപഭോഗം. ഞായറാഴ്ച ഇത് 2600 മെഗാവാട്ടായി കുറഞ്ഞു. പലയിടത്തും കനത്ത മഴ പെയ്തതു മൂലം ചൂട് കുറഞ്ഞതാണ് ഉപഭോഗം താഴാന്‍ കാരണമായത്. മഴയുണ്ടായിരുന്നില്ലെങ്കില്‍ നിയന്ത്രണത്തിന് നിര്‍ബന്ധിതമാകുമായിരുന്നു. കുറ്റ്യാടി ജലവൈദ്യുതി നിലയത്തില്‍ പുതുതായി കമീഷന്‍ ചെയ്ത 100 മെഗാവാട്ടിന്റെ യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമതാ പരിശോധനയും അറ്റകുറ്റപ്പണിയും കാരണം വടക്കന്‍ ജില്ലകളില്‍ 21 ദിവസത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വൈകുന്നേരങ്ങളില്‍ അരമണിക്കൂര്‍ വീതമാണ് നിയന്ത്രണം. മഴമൂലം ചൂട് കുറയുകയും വൈദ്യുതി ഉപയോഗം കുറയുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ തെക്കന്‍ കേരളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരില്ലെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് ഉപയോക്താക്കള്‍ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യര്‍ഥിച്ചു.

കല്‍ക്കരി ലഭ്യത എപ്പോള്‍ പൂര്‍വസ്ഥിതി പ്രാപിക്കുമെന്നോ വൈദ്യുതി ലഭ്യത എപ്പോള്‍ സാധാരണനിലയിലാകുമെന്നോ വ്യക്തതയില്ല. അതിനാല്‍ത്തന്നെ വൈദ്യുതി നിയന്ത്രണത്തിനുള്ള കാലാവധിയും കെ.എസ്.ഇ.ബി. പറഞ്ഞിട്ടില്ല. ഞായറാഴ്ച മുതല്‍ തന്നെ കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി ഇല്ലാതായിരുന്നു. എന്നാല്‍, അവധി ദിവസമായിരുന്നതിനാല്‍ നിയന്ത്രണമില്ലാതെ പിടിച്ചുനില്‍ക്കാനായി.

ഐ.പി.എല്‍. ക്രിക്കറ്റ് ഉള്ളതിനാല്‍ വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗം സാധാരണനിലയിലും കൂടുതലായിരിക്കുമെന്ന് കെ.എസ്.ഇ.ബി. വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി കാര്യങ്ങള്‍ ക്രമീകരിക്കാന്‍ തീരുമാനമായത്. എന്നാല്‍, നിയന്ത്രണം കഴിയുന്നത്ര ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന നിര്‍ദേശവും ബോര്‍ഡ് ആസ്ഥാനത്തു നിന്നു നല്‍കിയിട്ടുണ്ട്.

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2021
mod_vvisit_counterYesterday4897
mod_vvisit_counterThis Month121134
mod_vvisit_counterLast Month152890

Online Visitors: 63
IP: 23.20.147.6
,
Time: 11 : 04 : 26