KSEBOA - KSEB Officers' Association

Thursday
Oct 19th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കേന്ദ്ര വിഹിതം കുറഞ്ഞു; രണ്ടുദിവസത്തേയ്ക്ക് വൈദ്യുതി നിയന്ത്രണം

കേന്ദ്ര വിഹിതം കുറഞ്ഞു; രണ്ടുദിവസത്തേയ്ക്ക് വൈദ്യുതി നിയന്ത്രണം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Power restrictionകേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 200 മെഗാവാട്ട് കുറവുണ്ടായതിനെ തുടര്‍ന്നു സംസ്ഥാനത്ത് ഒട്ടാകെ രണ്ടുദിവസത്തേയ്ക്ക് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുപ്രകാരം വൈകിട്ട്  ആറിനും പത്തിനും മധ്യേ അരമണിക്കൂര്‍വരെ വൈദ്യുതി വിഛേദിക്കുമെന്ന് വൈദ്യുതി ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്രപൂളില്‍ നിന്നും കേരളത്തിന്റെ ആവശ്യം പ്രതിദിനം 1000 മെഗാവാട്ട് ആണെങ്കിലും കേന്ദ്രവിഹിതമായി 900 മെഗാവാട്ട് വൈദ്യുതിയാണ് ലഭ്യമായിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം മുതല്‍ 700 മെഗാവാട്ടു വൈദ്യുതിയേ ലഭിക്കുന്നുള്ളൂ. രാമഗുണ്ഡം, താല്‍ച്ചര്‍, നെയ്വേലി നിലയങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഈ കുറവ് സംഭവിച്ചത്. കേരളത്തില്‍ നിലവിലുള്ള പ്രതിദിന ഉപയോഗം 53.7 ദശലക്ഷം യൂണിറ്റാണ്.

ഇതില്‍ കേന്ദ്രവിഹിതം ഇരുപത് ദശലക്ഷം മുതല്‍ 21 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതിയാണ് കിട്ടിയിരുന്നത്. ഇത് ഇപ്പോള്‍ 17 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. മൈസൂറില്‍ നിന്ന് വയനാട്ടിലെ കണിയാംപറ്റയിലേയ്ക്ക് വരുന്ന 220 കെവി ലൈനിന്റെ ഒരു ടവര്‍ മറിഞ്ഞുവീണതുമൂലം ഏപ്രില്‍ 14 മുതല്‍ വടക്കന്‍ ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ട്. ഇതുമൂലം 160 മെഗാവാട്ടിന്റെ കുറവ് നിലനില്‍ക്കെയാണ് വീണ്ടും കേന്ദ്രവിഹിതത്തില്‍ കുറവ് വന്നത്. ഇൌ പശ്ചാത്തലത്തിലാണ് വൈദ്യുതി നിയന്ത്രണം കേരളം മുഴുവന്‍ വേണ്ടിവന്നത്. രാമഗുണ്ഡം, താല്‍ച്ചര്‍ നിലയങ്ങളിലെ അറ്റകുറ്റപ്പണികള്‍ രണ്ടുദിവസത്തിനകം പൂര്‍ത്തിയാകുമെന്നാണ് വൈദ്യുതി
ബോര്‍ഡിന്റെ പ്രതീക്ഷ.

മാര്‍ച്ച് മാസത്തില്‍ തന്നെ കേന്ദ്രവിഹിതത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് കാര്യമായ പ്രതിസന്ധികള്‍ കൂടാതെ ബോര്‍ഡ് വൈദ്യുതി വിതരണം മുന്നോട്ടു കൊണ്ടു പോയത്. ചൂട് വര്‍ധിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈദ്യുതി ഉപയോഗം 5.32 കോടി യൂണിറ്റ് ആയിരുന്നു. ഇടുക്കിയില്‍ സംഭരണ ശേഷിയുടെ 25% വെള്ളമേയുള്ളൂ. എല്ലാ സംഭരണികളിലെയും കണക്കെടുത്താലും ശരാശരി 28% വെള്ളമാണു ശേഷിക്കുന്നത്.

വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഒരു വിഭാഗം ഉപയോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വൈദ്യുതി നിയന്ത്രണം  31 വരെ തുടരാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. റഗുലേറ്ററി കമ്മിഷന്‍ യോഗമാണ് ഇൌ തീരുമാനമെടുത്തത്.   മാസം 300 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ അധിക വൈദ്യുതിക്ക് ഈ മാസവും യൂണിറ്റിന് 7.25 രൂപ നല്‍കണം എന്നായിരുന്നു തീരുമാനം. എല്‍ടി വിഭാഗത്തില്‍പ്പെട്ട ഗാര്‍ഹിക, കാര്‍ഷിക ഉപയോക്താക്കള്‍ , അനാഥാലയങ്ങള്‍, തെരുവുവിളക്കുകള്‍ എന്നിവ ഒഴിച്ചുള്ള എല്ലാ ഉപയോക്താക്കള്‍ക്കും 10% വൈദ്യുതി നിയന്ത്രണം 31 വരെ തുടരാനും തീരുമാനമായിരുന്നു.
 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday874
mod_vvisit_counterYesterday3990
mod_vvisit_counterThis Month86382
mod_vvisit_counterLast Month134230

Online Visitors: 65
IP: 54.224.197.251
,
Time: 05 : 00 : 11