
ഗൂഡാലോചന നടത്തിയവര്‍ ആരാണെന്ന് ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പുറത്തുവരുമെന്നും എ.കെ.ആന്റണി ഇടപെട്ടാലും പദ്ധതി നടപ്പാകാന്‍ പോകുന്നില്ലെന്നും ബാലന് വ്യക്തമാക്കി. ഡല്‍ഹിയില്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ജയറാം രമേശുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ബാലന് കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. ജൈവവൈവിധ്യത്തെക്കുറിച്ച് പഠിച്ച സര്‍ക്കാര്‍ സമിതി റിപ്പോര്‍ട്ട് കേന്ദ്രപരിസ്ഥിതി മന്ത്രാലയം എന്തുകൊണ്ട് അവിശ്വസിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
ബയോ ഡൈവേഴ്സിറ്റി ചെയര്മാന് ഡോ. വിജയന് മാത്രമാണ് കേരളത്തെ പ്രതിനിധീകരിച്ച് ഗാഡ്കില്‍ കമ്മറ്റിയിലുള്ളത്. അദ്ദേഹം നേരത്തെ മുതല്‍ ഈ പദ്ധതികള്ക്കെതിരായിരുന്നുവെന്നും പദ്ധതിയോട് വനംമന്ത്രി ബിനോയ് വിശ്വത്തിന് എതിര്‍പ്പുള്ളതായി തോന്നിയിട്ടില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിക്കാന്‍ മാധവ് ഗാഡ്കില്‍ കമ്മിറ്റിക്ക് വേണ്ടി പുതിയ ഉത്തരവിറക്കേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.