KSEBOA - KSEB Officers' Association

Thursday
May 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അതിരപ്പള്ളി പദ്ധതി അട്ടിമറിക്കാൻ കേന്ദ്ര ശ്രമം - മുഖ്യമന്ത്രി

അതിരപ്പള്ളി പദ്ധതി അട്ടിമറിക്കാൻ കേന്ദ്ര ശ്രമം - മുഖ്യമന്ത്രി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

VS Achuthanandanഅതിരപ്പള്ളി പദ്ധതിയ്ക്ക് അനുമതി നിഷേധിക്കാൻ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഭരണാനുമതി ലഭിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ പദ്ധതി അട്ടിമറിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാതെ പദ്ധതി നടപ്പിലാക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും അട്ടിമറിക്കുന്ന കേന്ദ്രനിലപാട് ശരിയല്ലെന്ന് വി.എസ് പറഞ്ഞു. മലമ്പുഴ നിയോജകമണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായരുന്നു അദ്ദേഹം.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിനു മൂന്നു തവണ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. മൂന്നു തവണ നിഷേധ നിലപാടാണു കേന്ദ്രം സ്വീകരിച്ചത്. സംസ്ഥാനത്തു വൈദ്യുതി ക്ഷാമം രൂക്ഷമായിട്ടും അനുമതി നല്‍കാന്‍ കേന്ദ്രം തയാറാകുന്നില്ല. അടുത്ത രണ്ടു വര്‍ഷത്തിനകം സംസ്ഥാനത്ത് എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കും. എല്ലാവര്‍ക്കും വീട്, ഭൂമി, വൈദ്യുതി, വെള്ളം എന്നിവ ലഭ്യമാക്കുകയാണു ലക്ഷ്യം. 2011 ല്‍ ഇതു പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതോല്‍പ്പാദനവിതരണരംഗങ്ങളില്‍ മൂന്നരവര്‍ഷത്തിനകം വന്‍ നേട്ടമുണ്ടാക്കി. യുഡിഎഫ് ഭരണകാലത്ത് അഞ്ച് വര്‍ഷത്തിനകം 26 മെഗാവാട്ട് വൈദ്യുതിയാണ് അധികം ഉല്‍പ്പാദിപ്പിച്ചതെങ്കില്‍ കഴിഞ്ഞ മൂന്നരവര്‍ഷത്തിനകം 90 മെഗാവാട്ടിലേറെ ഉല്‍പ്പാദിപ്പിച്ചു. 730 മെഗാവാട്ട് വൈദ്യുത പദ്ധതികള്‍ നിര്‍മാണത്തിലാണ്. ഒറീസയില്‍ ആയിരം മെഗാവാട്ട്ശേഷിയുള്ള താപവൈദ്യുത നിലയം തുടങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍ 2,400 മെഗാവാട്ട്ശേഷിയുള്ള താപനിലയം സ്ഥാപിക്കാന്‍ പ്രാഥമിക നടപടിയായി. എല്‍ഡിഎഫ്്സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 16 ലക്ഷത്തോളം പുതിയ കണക്ഷനുകള്‍ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതിമന്ത്രി എ കെ ബാലന്‍ അധ്യക്ഷനായി.

അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ നിലപാട് സംസ്ഥാനത്തോടുള്ള കൊടുംചതിയാണെന്ന്  എ.കെ.ബാലന്‍ പറഞ്ഞു. മലമ്പുഴ, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം മണ്ഡലങ്ങളെ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലങ്ങളായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വൈദ്യുതിമന്ത്രി . രാജ്യത്ത് ഇത്തരത്തിലുള്ള വന്‍ വൈദ്യുത പദ്ധതികള്‍ നടപ്പിലാക്കുന്ന സമയത്താണ് സംസ്ഥാനത്തോട് ഈ വിവേചനമെന്ന് ബാലന്‍ പറഞ്ഞു. പാലക്കാട് എം.പി എം.ബി.രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ്, എ.പ്രഭാകരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday826
mod_vvisit_counterYesterday4897
mod_vvisit_counterThis Month119939
mod_vvisit_counterLast Month152890

Online Visitors: 72
IP: 23.20.147.6
,
Time: 05 : 19 : 59