KSEBOA - KSEB Officers' Association

Friday
Mar 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ നസ്രേത്തില്‍ നിന്നും നന്മ പ്രതീക്ഷിക്കേണ്ട!

നസ്രേത്തില്‍ നിന്നും നന്മ പ്രതീക്ഷിക്കേണ്ട!

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Pramod Deoഇന്ത്യയിലെ വൈദ്യുതി മേഖലയുടെയാകെ നിയന്ത്രണാധികാരങ്ങളുള്ള കേന്ദ്ര വൈദ്യുത റഗുലേറ്ററി കമ്മീഷന്‍ തങ്ങളുടെ ‘മിഷന്‍’ പുനര്‍നിര്‍ണ്ണയിച്ചിരിക്കുന്നു. കമ്മീഷന്‍ വെബ്സൈറ്റില്‍ മിഷന്റെ സ്റേറ്റ്മെന്റ് പൂര്‍ണ്ണരൂപത്തില്‍ നല്‍കിയിട്ടുമുണ്ട്. വൈദ്യുത കമ്പോളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായി അതൃപ്തി രേഖപ്പെടുത്തി വരികയും ഉപഭോക്താക്കളുടെ താല്പര്യത്തിനെതിരായി കമ്പോളത്തിന്റെ പ്രവര്‍ത്തനം മാറുന്നതായി വിമര്‍ശനം നടത്തുകയും ചെയ്തു പോന്ന കമ്മീഷനില്‍ നിന്നും ഈ നിലപാടുകളുടെ തുടര്‍ച്ചയായി പുരോഗമനപരമായ സമീപനം ശുദ്ധാത്മാക്കളാരെങ്കിലും പ്രതീക്ഷിച്ചിരുന്നെങ്കില്‍ അവയാകെ ഇപ്പോള്‍ അസ്ഥാനത്തായിരിക്കുന്നു. കമ്പോള പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് കമ്മീഷന്‍ സുവ്യക്തമായി പ്രഖ്യാപിച്ചിരിക്കുന്നത്.

പവര്‍ ലൈന്‍ മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ശ്രീ. പ്രമോദ് ദിയോ ഒരുപടി കൂടി കടന്ന് വൈദ്യുതി നിരക്ക് നിശ്ചയിക്കല്‍ പോലെയുള്ള കാര്യങ്ങളില്‍ കമ്മീഷന്‍ മുഴുകേണ്ടതില്ല എന്നുകൂടി വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതിയുടെ വില ആവശ്യകതയുടെയും ലഭ്യതയുടെയും അടിസ്ഥാനത്തില്‍ കമ്പോളം നിശ്ചയിച്ചുകൊള്ളും. കമ്പോളത്തിന്റെ വികാസവും പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കലാകണം കമ്മീഷന്റെ ഉത്തരവാദിത്വം. കമ്പോളത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകാന്‍ മൂലധനത്തിന്റെ വരവും പോക്കും സുഗമമാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കേന്ദ്ര വൈദ്യുതി -താരിഫ് നയങ്ങള്‍ കമ്മീഷന്റെ പ്രവര്‍ത്തനം ഈ നിലയ്ക്ക് ക്രമീകരിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് കൂടി വ്യക്തമാക്കുന്നതോടെ ചിത്രം ഏറെക്കുറെ പൂര്‍ണ്ണമാകുന്നുണ്ട്.


വൈദ്യുതി നിയമം 2003 ന്റെ ചുവടുപിടിച്ച് കരുത്താര്‍ജ്ജിക്കുന്ന കമ്പോളം ഇതിനകം നല്കിയ ‘സംഭാവനകള്‍’ കണക്കിലെടുക്കുമ്പോഴാണ് മേല്‍പ്പറഞ്ഞ നീക്കം നടുക്കമുണ്ടാക്കുന്നത്. പവര്‍ ട്രേഡര്‍മാരുടെയും പവര്‍ എക്സ്ചേഞ്ചുകളുടെയും പ്രവര്‍ത്തന ഫലമായി വൈദ്യുതി നിരക്കുകള്‍ കുത്തനെ കുതിച്ചുയരുന്നത് മുന്‍പ് തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില ഘട്ടങ്ങളില്‍ നിരക്ക് യൂണിറ്റിന് 16 രൂപയ്ക്കും മുകളില്‍ പോയിരുന്നു.

പി.എഫ്.സി. ഈയിടെ പുറത്തു വിട്ട ഇന്ത്യന്‍ വൈദ്യുത യൂട്ടിലിറ്റികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാരം വിതരണ കമ്പനികളുടെ (വൈദ്യുതി ബോര്‍ഡുകളുടെ അടക്കം) പ്രതിവര്‍ഷ വൈദ്യുതി വാങ്ങല്‍ ചിലവ് 2004-05 നും 2007-08 നുമിടയില്‍ 59,078 കോടി രൂപ കണ്ടാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഏകദേശം 54% ത്തിന്റെ വര്‍ദ്ധനവ്. തമിഴ്നാട് 5186 കോടി, ആന്ധ്ര 4180 കോടി, പഞ്ചാബ് 3739 കോടി, രാജസ്ഥാന്‍ 3612 കോടി, ദില്ലി 3197 കോടി, ഹര്യാന 3148 കോടി എന്നീ നിലയ്ക്കാണ് വിവിധ സംസ്ഥാനങ്ങളുടെ പ്രതിവര്‍ഷ വൈദ്യുതി വാങ്ങല്‍ച്ചിലവില്‍ ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ വര്‍ദ്ധനവ് വന്നിരിക്കുന്നത്. ഇതില്‍ പഞ്ചാബിന്റെ പ്രതിവര്‍ഷ വൈദ്യുതി വാങ്ങല്‍ച്ചിലവ് 164 ശതമാനം കണ്ടാണ് വര്‍ദ്ധിച്ചത്. ദില്ലി 90%, ഹര്യാന 76%, തമിഴ്നാട് 73%, രാജസ്ഥാന്‍ 59%, ആന്ധ്ര 46% എന്നിങ്ങനെ പോകുന്നു വൈദ്യുതി വാങ്ങല്‍ചിലവിന്റെ വര്‍ദ്ധനവ്. അക്ഷരാര്‍ത്ഥത്തില്‍ കമ്പോളത്തിലെ ക്രയവിക്രയങ്ങള്‍ സാമ്പത്തികമായി വിവിധ സംസ്ഥാന യൂട്ടിലിറ്റികളുടെ നടുവൊടിച്ചിരിക്കുന്നു. സ്വാഭാവികമായും ഈ അധികഭാരമാകെ സാധാരണ ഉപഭോക്താക്കളുടെ മേല്‍ നിരക്ക് വര്‍ദ്ധനവ്, നികുതി വര്‍ദ്ധനവ് എന്നീ നിലകളില്‍ ചെന്നു ചേരും. കമ്പോളത്തിലെ ചൂതാട്ടത്തിന്റെ ഭീഷണമായ പ്രതിഫലനമാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.


സംസ്ഥാന പ്ളാനിംഗ് ബോര്‍ഡ് അംഗവും പ്രശസ്ത സാമ്പത്തിക ശാസ്ത്രഞ്ജനുമായ ഡോ. കെ.എന്‍. ഹരിലാല്‍ അടുത്തിടെ ആസിയന്‍ കരാറുമായി ബന്ധപ്പെട്ട് ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയ പ്രസക്തമായ ഒരു വസ്തുതയിലേക്കാണ് ഈ അനുഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. കളങ്കമില്ലാത്ത കമ്പോളമെന്നത് ഒരു സത്യമല്ല. മനോഹരമായ ഒരു സ്വപ്നം മാത്രമാണത്. കളങ്കമില്ലാത്ത കമ്പോളത്തിലെ മത്സരത്തിലൂടെ വിലകള്‍ കുറയുന്നതും കാര്യക്ഷമത വര്‍ദ്ധിക്കുന്നതുമായ സ്വപ്നം വിറ്റ് സ്വകാര്യ മൂലധനത്തിന് കൊള്ളലാഭമടിക്കാനുള്ള ചുവപ്പ് പരവതാനി വിരിക്കുന്ന ദൌത്യം കേന്ദ്ര കമ്മീഷന്‍ ഏറ്റെടുത്തിരിക്കുന്നു എന്നാണ് പുതുക്കിയ ‘മിഷന്‍ വ്യക്തമാക്കുന്നത്.


കമ്പോളം വികസിപ്പിക്കുന്നതിനുള്ള ഒട്ടേറെ നടപടികളും അവര്‍ സ്വീകരിച്ചു വരികയാണ്. പവര്‍ എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുള്ള അനുമതി ഈയിടെ നല്കുകയുണ്ടായി. ട്രേഡര്‍മാരുടെ ലാഭവിഹിതം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഇപ്പോള്‍ പുറത്തിറക്കിയിട്ടുണ്ട്. വൈദ്യുത കമ്പോളത്തില്‍ ഊഹക്കച്ചവടത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന അവധി വ്യാപാരമടക്കമുള്ള ഉപകരണങ്ങള്‍ക്ക് അനുമതി നല്‍കുന്ന കരട് ചട്ടങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ക്കായി പ്രസിദ്ധീകരിച്ചിരിക്കുന്നു. വൈദ്യുതിയുടെ കൈമാറ്റം കൂടാതെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് വഴിയൊരുക്കുന്ന ഫിനാന്‍ഷ്യല്‍ ഡെറിവേറ്റീവ്സിന് അനുമതി നല്‍കാനും ഇതില്‍ നിര്‍ദ്ദേശമുണ്ട്.


പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതിക്കായി ലാഭകരമായ പുതിയ വിപണി തുറക്കാനുള്ള ചട്ടങ്ങളുടെ കരടിനും രൂപമായി കഴിഞ്ഞിട്ടുണ്ട്. ഇവയില്‍ നിന്നുള്ള വൈദ്യുതി കമ്പോള നിരക്കില്‍ വില്‍ക്കുന്നതു കൂടാതെ വിറ്റ വൈദ്യുതിയുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്ന റിന്യൂവബിള്‍ എനര്‍ജി സര്‍ട്ടിഫിക്കേറ്റ് (ആര്‍.ഇ.സി.) വിപണനം നടത്താന്‍ ഉതകുന്ന വിപണി കൂടി പവര്‍ എക്സ്ചേഞ്ചുകളില്‍ ആരംഭിക്കാനാണ് നിര്‍ദ്ദേശം.


ഇതിനിടെ കേന്ദ്ര ഗവണ്‍മെന്റ് അണ്‍ അലോക്കേറ്റഡ് പൂളിലുള്ള വൈദ്യുതി,കമ്പോളത്തിലേക്ക് തിരിച്ചു വിടാനുള്ള ഒരുക്കത്തിലാണ്. ഒപ്പം കമ്പോളത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ വിതരണ രംഗത്ത് ഓപ്പണ്‍ ആക്സസ് ഉറപ്പു വരുത്താനും സംസ്ഥാന ലോഡ് ഡസ്പാച്ച് സെന്ററുകള്‍ പ്രസരണ യൂട്ടിലിറ്റികളില്‍ നിന്നും അടര്‍ത്തി മാറ്റി സ്വതന്ത്ര സ്വാഭാവമുള്ളതാക്കാനും സംസ്ഥാനങ്ങളുടെ മേല്‍ കടുത്ത സമ്മര്‍ദ്ദം ഏര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവില്‍ മെഗാ പവര്‍ പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ലഭിക്കുന്നതിനുള്ള ഉപാധിയായി ഇവ മുന്നോട്ട് വച്ചിരിക്കുകയാണ്.


തികച്ചും അപകടകരമായ നിരവധി നടപടികള്‍ അതിവേഗം ഇന്ത്യന്‍ വൈദ്യുതി രംഗത്ത് രൂപമെടുക്കുന്ന ചിത്രമാണ് ഇവ നല്കുന്നത്. നിശ്ശബ്ദതയും നിസ്സംഗതയും സാമാന്യ ജനതയ്ക്കുമേല്‍ അപകടം ക്ഷണിച്ചു വരുത്തും. വൈദ്യുതി  നിയമം 2003 തുറന്നെടുക്കുന്ന പരിഷ്കരണ പാതയ്ക്കെതിരായ പ്രതിഷേധം ഇനിയും ശക്തമാക്കേണ്ടതുണ്ട്.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday823
mod_vvisit_counterYesterday5398
mod_vvisit_counterThis Month111742
mod_vvisit_counterLast Month108586

Online Visitors: 107
IP: 54.145.198.123
,
Time: 03 : 16 : 37