KSEBOA - KSEB Officers' Association

Friday
Nov 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ബള്‍ബിനു പകരം 10 ലക്ഷം സിഎഫ്എല്‍

ബള്‍ബിനു പകരം 10 ലക്ഷം സിഎഫ്എല്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
CFLവൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് ബള്‍ബിനു പകരം സംസ്ഥാനത്ത് 10 ലക്ഷം സിഎഫ്എല്‍ വിതരണംചെയ്യുമെന്ന് മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയായിരിക്കും വിതരണം. പട്ടികജാതി - പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും ബി. പി. എല്‍  കുടുംബങ്ങള്‍ക്കും സൗജന്യമായും മറ്റ്‌ വിഭാഗങ്ങള്‍ക്ക്‌ പകുതി വിലയ്‌ക്കും സി. എഫ്‌. വിളക്കുകള്‍ നല്‍കുമെന്ന്‌ അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഒരു പഞ്ചായത്തില്‍ 1000 സി. എഫ്‌. എല്‍  വീതം നല്‍കാനാണ്‌ വൈദ്യുതി ബോര്‍ഡ്‌ ഉദ്ദേശിക്കുന്നത്‌. ഗുണഭോക്താക്കളെ പഞ്ചായത്തുകള്‍ തിരഞ്ഞെടുക്കും. സി. എഫ്‌. എല്‍  വിതരണത്തിനായി പത്തുകോടി രൂപ വൈദ്യുതിബോര്‍ഡ്‌ ചെലവഴിക്കും.

സംസ്ഥാനത്തെ വൈദ്യുതിരംഗം കടുത്ത പ്രതിസന്ധിയാണ്‌ നേരിടുന്നത്‌. കേന്ദ്രം വെട്ടിക്കുറച്ച വൈദ്യുതി വിഹിതം പുനസ്ഥാപിക്കുകയും വലിയതോതില്‍ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യാത്തപക്ഷം അത്‌ വൈദ്യുതി നിരക്കില്‍ പ്രതിഫലിക്കും.

2650 മില്യന്‍ യൂണിറ്റ്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതിനുള്ള വെള്ളം മാത്രമാണ്‌ കേരളത്തിലെ അണക്കെട്ടുകളില്‍ ഇപ്പോള്‍ ഉള്ളത്‌. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത്‌ 3,400 മില്യന്‍ മെഗാവാട്ടിന്‌ വേണ്ട വെള്ളം ഉണ്ടായിരുന്നു. ഇപ്പോള്‍ പ്രതിദിനം 42-43 മില്യന്‍ യൂണിറ്റ്‌ വൈദ്യുതിയാണ്‌ നമ്മുടെ ഉപഭോഗം.

ജലനിലയങ്ങളില്‍ നിന്ന്‌ 15 മില്യണ്‍ യൂണിറ്റും കേന്ദ്രപൂളില്‍ നിന്ന്‌ 16 മില്യന്‍ യൂണിറ്റും വൈദ്യുതി കിട്ടുന്നു. ഒമ്പത്‌ മില്യന്‍ യൂണിറ്റോളം കേരളത്തിലെ താപനിലയങ്ങളില്‍ നിന്നും ഉത്‌പാദിപ്പിക്കുന്നു. ശേഷിക്കുന്ന 2 - 3 മില്യന്‍ യൂണിറ്റ്‌ വിവിധ സ്ഥാപനങ്ങളില്‍ നിന്നും യൂണിറ്റിന്‌ 8.5 നിരക്കില്‍ വാങ്ങുകയാണെന്ന്‌ മന്ത്രി പറഞ്ഞു.

പരീക്ഷാ സീസണാകുന്നതോടെ ഉപഭോഗം ഇനിയും വര്‍ദ്ധിക്കും. ഒരു യൂണിറ്റ്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതുപോലെ പ്രധാനമാണ്‌ ഒരു യൂണിറ്റ്‌ വൈദ്യുതി സംരക്ഷിക്കുന്നതും. ഇത്‌ മുന്നില്‍ക്കണ്ടാണ്‌ സി. എഫ്‌. എല്‍ . വിതരണം അടക്കമുള്ള വൈദ്യുതി സംരക്ഷണ പ്രവര്‍ത്തനം നടത്തുന്നത്‌. തമിഴ്‌നാട്‌, കര്‍ണാടകം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ആറുമണിക്കൂര്‍ പവര്‍കട്ടുള്ളപ്പോള്‍ കേരളത്തില്‍ അരമണിക്കൂര്‍ മാത്രമാണ്‌ വൈദ്യുതി നിയന്ത്രിക്കുന്നത്‌.

ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ച അവാര്‍ഡ്‌ എനര്‍ജി മാനേജുമെന്റ്‌ സെന്ററിന്‌ മന്ത്രി എ. കെ. ബാലന്‍ കൈമാറി. എനര്‍ജി മാനേജുമെന്റ്‌ സെന്റര്‍ ഡയറക്ടര്‍ ധരേശന്‍ ഉണ്ണിത്താന്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി. ഊര്‍ജ വകുപ്പ്‌ സെക്രട്ടറി എല്‍ . രാധാകൃഷ്‌ണന്‍ , കെ. എസ്‌. ഇ. ബി. ചെയര്‍മാന്‍ രാജീവ്‌ സദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday303
mod_vvisit_counterYesterday4293
mod_vvisit_counterThis Month103750
mod_vvisit_counterLast Month157088

Online Visitors: 55
IP: 54.198.221.13
,
Time: 01 : 58 : 51