KSEBOA - KSEB Officers' Association

Tuesday
Apr 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ചീമേനി - പിന്മാറ്റം ആത്മഹത്യാപരമാണെന്ന അഭിപ്രായം ബോര്‍ഡില്‍ ശക്തമായി

ചീമേനി - പിന്മാറ്റം ആത്മഹത്യാപരമാണെന്ന അഭിപ്രായം ബോര്‍ഡില്‍ ശക്തമായി

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Cheemeniരാമഗുണ്ടത്തെ എന്‍.ടി.പി.സി. പ്ലാന്റില്‍ നിന്ന് വൈദ്യുതി എത്തിക്കുന്ന പദ്ധതിയെക്കുറിച്ച് ആലോചനകള്‍ സജീവമായതോടെ ചീമേനി താപവൈദ്യുത നിലയത്തെച്ചൊല്ലി കെ.എസ്.ഇ.ബി. തലപ്പത്ത് ആശയക്കുഴപ്പം. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഇത്രയേറെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമുള്ള പിന്മാറ്റം ആത്മഹത്യാപരമാണെന്ന അഭിപ്രായം ബോര്‍ഡില്‍ ശക്തമായിട്ടുണ്ട്.

2009 ഫിബ്രവരി ഏഴിനാണ് 2400 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള കല്‍ക്കരി താപവൈദ്യുതപദ്ധതി ചീമേനിയില്‍ ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. 2020 വരെയുള്ള വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനുള്ള മാര്‍ഗമെന്ന നിലയിലായിരുന്നു ഈ നടപടി. പദ്ധതിക്കായി പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്റെ കൈവശമുണ്ടായിരുന്ന 2000 ഏക്കര്‍ ഭൂമി ലഭ്യമാക്കി. പദ്ധതി നടപ്പാക്കുന്നതിന് വ്യവസായ വകുപ്പിനു കീഴിലുള്ള കെ.എസ്.ഐ.ഡി.സിയെ നോഡല്‍ ഏജന്‍സിയായും നിശ്ചയിച്ചു.

പദ്ധതി നടത്തിപ്പിന് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ സ്റ്റിയറിങ് കമ്മിറ്റിയെയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള ഈ സമിതിയില്‍ വ്യവസായം, ഊര്‍ജം, ധനകാര്യ സെക്രട്ടറിമാര്‍, കെ.എസ്.ഇ.ബി. ചെയര്‍മാന്‍, കെ.എസ്.ഐ.ഡി.സി. എം.ഡി., കാസര്‍കോട് ജില്ലാ കളക്ടര്‍ എന്നിവര്‍ അംഗങ്ങളാണ്. ഈ കമ്മിറ്റിയുടെ തീരുമാനപ്രകാരം പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ബാംഗ്ലൂരിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി എന്‍ജിനീയേഴ്‌സിനെ ചുമതലപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പാരിസ്ഥിതിക പഠനത്തിനുള്ള ചുമതല റാംകി എന്‍വിറോ എന്‍ജനീയേഴ്‌സിന് നല്‍കി. ഏജന്‍സികളുടെ നിര്‍ണയം ആഗോള ടെന്‍ഡര്‍ മുഖേനയായിരുന്നു.

കല്‍ക്കരി നിലയം പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്ന് ഇതിനിടെ ആക്ഷേപമുയര്‍ന്നു. ഇതേത്തുടര്‍ന്ന് 2400 മെഗാവാട്ട് കല്‍ക്കരി താപവൈദ്യുത പദ്ധതി 1200 മെഗാവാട്ട് പ്രകൃതിവാതക താപവൈദ്യുത പദ്ധതിയാക്കി മാറ്റി. ടാറ്റാ കണ്‍സള്‍ട്ടന്‍സിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് പ്രകാരം 1320 മെഗാവാട്ട് കല്‍ക്കരി ഉപയോഗിച്ചും 1200 മെഗാവാട്ട് പ്രകൃതിവാതകം ഉപയോഗിച്ചും ഉത്പാദിപ്പിക്കാനായിരുന്നു നിര്‍ദേശം.

ചീമേനിയില്‍ പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ 245 ഏക്കര്‍ തുറന്ന ജയിലിനു വേണ്ടി വിട്ടുകൊടുത്തു. ബാക്കിയുള്ള ഭൂമിക്കുവേണ്ടി പുതിയ അവകാശികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പദ്ധതി ഉപേക്ഷിക്കണമെന്നു പറഞ്ഞുണ്ടായ സമ്മര്‍ദ്ദം അതിന്റെ ഭാഗമാണെന്നാണ് ബോര്‍ഡിന്റെ വിശ്വാസം.

ലാഭകരമായി പ്രവര്‍ത്തിപ്പിക്കാനാവും എന്ന വിശ്വാസമുള്ളതിനാലാണ് ചീമേനി പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കെ.എസ്.ഇ.ബി. തീരുമാനിച്ചത്. രാജ്യത്ത് 70000 മെഗാവാട്ടിന്റെ കല്‍ക്കരി നിലയങ്ങള്‍ ഇപ്പോള്‍ത്തന്നെയുണ്ട്. ഇതിനു പുറമെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് 60000 മെഗാവാട്ടിന്റെ കല്‍ക്കരി നിലയങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടുമുണ്ട്. കേരളത്തില്‍ 10 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കപ്പെടുമ്പോള്‍ അതില്‍ ആറ് യൂണിറ്റും കല്‍ക്കരിയില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെട്ടതാണ്.

ജലവൈദ്യുത പദ്ധതി കഴിഞ്ഞാല്‍ ഏറ്റവും ലാഭകരം കല്‍ക്കരി വൈദ്യുതിയാണെന്നതും ബോര്‍ഡിനെ ആകര്‍ഷിച്ചു. ജലവൈദ്യുതിക്ക് 1.50-2.00 രൂപ യൂണിറ്റ് വിലയുള്ളപ്പോള്‍ കല്‍ക്കരി വൈദ്യുതിക്ക് 2.50-3.00 രൂപയാണ് യൂണിറ്റ് വില. കാറ്റില്‍ നിന്നുള്ള വൈദ്യുതിക്ക് 3.54 രൂപ, പ്രകൃതിവാതകം ഉപയോഗിച്ച് ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിക്ക് 8.00-9.00 രൂപ, ഡീസല്‍, നാഫ്ത എന്നിവയുപയോഗിച്ച് ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിക്ക് 9.00-10.00 രൂപ, സൗരവൈദ്യുതിക്ക് 17.00 രൂപ എന്നിങ്ങനെയാണ് യൂണിറ്റ് വില.

രാജ്യത്തിനു പുറത്തുനിന്ന് പ്രകൃതിവാതകം കൊണ്ടു വന്ന് ചീമേനി നിലയം പ്രവര്‍ത്തിപ്പിക്കുന്നത് ലാഭകരമാവില്ല. എന്നാല്‍, ആഭ്യന്തരമായിത്തന്നെ പ്രകൃതിവാതകം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് മുന്‍ വൈദ്യുതി മന്ത്രി എ.കെ.ബാലന്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി അദ്ധ്യക്ഷനായ ഉന്നതതല സമിതിയാണ് ഓരോ സംസ്ഥാനത്തിനും ആവശ്യമായ ഗ്യാസ് അനുവദിക്കുന്നത്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത് ലഭിക്കുന്നുണ്ട്. കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതക നിക്ഷേപത്തില്‍ നിന്ന് കേരളത്തിനര്‍ഹമായ വിഹിതം നേടിയെടുക്കാനായാല്‍ ചീമേനി നിലയം ലാഭകരമായി പ്രവര്‍ത്തിപ്പിക്കാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Source- Mathrubhumi

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1473
mod_vvisit_counterYesterday3873
mod_vvisit_counterThis Month125329
mod_vvisit_counterLast Month142377

Online Visitors: 54
IP: 54.80.36.205
,
Time: 08 : 17 : 36