KSEBOA - KSEB Officers' Association

Thursday
Nov 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ചീമേനി വൈദ്യുത പദ്ധതി ഉപേക്ഷിക്കരുത് - എ.കെ.ബാലന്‍

ചീമേനി വൈദ്യുത പദ്ധതി ഉപേക്ഷിക്കരുത് - എ.കെ.ബാലന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
AK Balanചീമേനിയിലെ 1200 മെഗാവാട്ട് പ്രകൃതിവാതക താപവൈദ്യുതി പദ്ധതി ഉപേക്ഷിക്കരുതെന്ന് മുന്‍ വൈദ്യുതിമന്ത്രി എ കെ ബാലന്‍ ആവശ്യപ്പെട്ടു. പദ്ധതിക്കായി ആഭ്യന്തര പ്രകൃതിവാതകം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം. തമിഴ്നാട്, ആന്ധ്ര, കര്‍ണാടകം, ഗോവ, പോണ്ടിച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ സതേണ്‍ ഗ്യാസ് ഗ്രിഡിന് രൂപംനല്‍കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ചീമേനിയില്‍ 2400 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കല്‍ക്കരി താപവൈദ്യുത പദ്ധതി ചീമേനിയില്‍ ആരംഭിക്കുന്നതിന് 2009 ഫെബ്രുവരിയിലാണ് അംഗീകാരം നല്‍കിയത്. എന്നാല്‍ , കേരളത്തിന്റെ പ്രത്യേക സ്ഥിതിഗതികള്‍ പരിഗണിച്ച് 2400 മെഗാവാട്ട് കല്‍ക്കരി താപവൈദ്യുതി പദ്ധതി 1200 മെഗാവാട്ട് പ്രകൃതിവാതക താപവൈദ്യുതി പദ്ധതിയാക്കി സര്‍ക്കാര്‍ മാറ്റുകയായിരുന്നു. ഏതെങ്കിലും തരത്തിലുള്ള പാരിസ്ഥിതികപ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിശോധിക്കേണ്ടതും അംഗീകാരം തരേണ്ടതും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ്.

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് അതിരപ്പിള്ളി പദ്ധതി അട്ടിമറിച്ചതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ജയറാം രമേശ് പ്രധാനമന്ത്രിക്ക് അയച്ച കത്ത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍ ഈ പദ്ധതിക്ക് എതിരാണെന്ന് ജയറാം രമേഷ് സ്വന്തം ഫയലില്‍ എഴുതിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ടി കെ എ നായര്‍ തയ്യാറാകണം.

മൂന്നുപ്രാവശ്യം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച അതിരപ്പിള്ളി പദ്ധതി റദ്ദാക്കാന്‍ ഒരു മന്ത്രിക്ക് എന്ത് അവകാശമാണുള്ളത്. മാവധ് ഗാഡ്ഗില്‍ ചെയര്‍മാനായ വിദഗ്ധസമതി ഇത് പരിശോധിച്ചുകൊണ്ടിരിക്കെ, എന്തിന് ഇങ്ങനെയൊരു തീരുമാനമെടുത്തു. ഇതിന്റെ ബാഹ്യപ്രേരണ ആരാണ്. പൂയംകുട്ടി പദ്ധതിക്കും പാത്രക്കടവ് പദ്ധതിക്കും ഇതേ ഗതികേട് വരാന്‍ പോകുകയാണ്. ഇക്കാര്യത്തില്‍ യുഡിഎഫ് രാഷ്ട്രീയ തീരുമാനമെടുക്കണം-ബാലന്‍ ആവശ്യപ്പെട്ടു.
 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1252
mod_vvisit_counterYesterday4536
mod_vvisit_counterThis Month96133
mod_vvisit_counterLast Month157088

Online Visitors: 78
IP: 54.81.195.240
,
Time: 05 : 30 : 29