KSEBOA - KSEB Officers' Association

Thursday
Nov 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ചാരുംമൂടിന് ഒറീസയോട് പറയാനുള്ളത്

ചാരുംമൂടിന് ഒറീസയോട് പറയാനുള്ളത്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Nooranadചില ദുരന്തങ്ങളുടെ വ്യാപ്തി വാക്കുകള്‍ കൊണ്ടോ അക്ഷരങ്ങള്‍ കൊണ്ടോ വിവരിക്കാനാവില്ല. 2010 ഏപ്രില്‍ 5-ന് ആലപ്പുഴയിലെ ചാരുംമൂട്, നൂറനാട് സെക്ഷനുകളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശത്തെ കുറിച്ച് കേട്ടറിഞ്ഞും വായിച്ചറിഞ്ഞും അവിടെ എത്തിയവര്‍ കണ്ടറിഞ്ഞതതാണ്. കിലോമീറ്ററുകള്‍ നീളത്തില്‍ വൈദ്യുതി പോസ്റുകള്‍ ഒടിഞ്ഞും കടപുഴുകിയും കിടക്കുന്നു. കമ്പികള്‍ പൊട്ടിയും പിണഞ്ഞും മരക്കൊമ്പുകളില്‍ കുരുങ്ങിയും കിടക്കുന്നു. പല സ്ഥലങ്ങളിലും ട്രാന്‍സ്ഫോര്‍മറിലേക്കുള്ള 11 കെ.വി. ലൈന്‍ അപ്രത്യക്ഷമായിരിക്കുന്നു. ട്രാന്‍സ്ഫോര്‍മറില്‍ നിന്നുള്ള എല്‍.ടി. ലൈനുകളും കാണാനില്ല. ജില്ലയിലെ എല്ലാ സെക്ഷനുകളില്‍ നിന്നുമുള്ള വൈദ്യുതി ജീവനക്കാരും കരാര്‍ തൊഴിലാളികളും കഠിന പ്രയത്നം നടത്തിയിട്ടും പത്താമത്തെ ദിവസം പോലും വൈദ്യുതിബന്ധം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാനായില്ല എന്നറിയുമ്പോള്‍ നാശത്തിന്റെ ഭീകരത കുറേയെങ്കിലും വ്യക്തമാകും. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നിന്നുള്ള കരാര്‍ തൊഴിലാളികളും എത്തിയിരുന്നു.

മരങ്ങള്‍ വീണ് എല്ലാ വഴികളും അടഞ്ഞുപോയതാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുവാന്‍ ആദ്യദിവസങ്ങളില്‍ തടസ്സമായത്. ജനങ്ങളും ഫയര്‍ഫോഴ്സും റവന്യൂ അധികാരികളും വൈദ്യുതി ജീവനക്കാരും ഒന്നിച്ചിറങ്ങിയാണ് മരങ്ങള്‍ വെട്ടിമാറ്റി വഴിതെളിച്ചത്. തുടര്‍ന്ന് വിവിധ സെക്ഷനുകളില്‍ നിന്ന് കരാര്‍ തൊഴിലാളിയുടെ സംഘങ്ങള്‍ എത്തി. എല്ലാ സെക്ഷനുകളില്‍ നിന്നും ഇലക്ട്രിസിറ്റി വര്‍ക്കര്‍മാരെയും ചാരുമൂട്ടിലേക്ക് വരുത്തി. 11 കെ.വി. ലൈനുകള്‍ പുനഃസ്ഥാപിക്കുന്നതിനാണ്, പുതിയത് നിര്‍മ്മിക്കുക എന്നു പറയുന്നതാവും കൂടുതല്‍ ശരി, ആദ്യ പരിഗണന നല്‍കിയത്. പോസ്റുകള്‍ ഓരോ സ്ഥലങ്ങളിലെത്തിക്കുവാനും കുഴികള്‍ കുഴിക്കുവാനും നാട്ടുകാരും കൂട്ടത്തോടെ രംഗത്തെത്തി.

അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റന്റ് എഞ്ചിനീയര്‍ അല്ലെങ്കില്‍ സബ് എഞ്ചിനീയര്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ സെക്ഷനുകളില്‍ നിന്നും ഒന്നോ അതില്‍ കൂടുതലോ സംഘങ്ങള്‍ എത്തി പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളായപ്പോള്‍ ചാരുംമൂട്ടിലെ മുക്കിലും മൂലയിലും വീണ്ടും വിളക്കുകള്‍ തെളിയാന്‍ തുടങ്ങി. ഡപ്യൂട്ടി ചീഫ് എഞ്ചിനീയറും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരും ചാരുംമൂട്ടില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. നാട്ടുകാര്‍ - ബാങ്ക് ഓഫീസര്‍ മുതല്‍ കൂലിപ്പണിക്കാരന്‍ വരെ  - മറ്റെല്ലാ ജോലികളും മാറ്റിവെച്ച് വൈദ്യുതി ജീവനക്കാര്‍ക്കൊപ്പം കൂടി. ദിവസങ്ങള്‍ക്കു ശേഷം വൈദ്യുതി തിരിച്ചെത്തിയപ്പോള്‍ ജീവനക്കാര്‍ക്ക് പായസവും മധുരവും നല്‍കി.

ഞായറാഴ്ചയും വിഷുദിനത്തിലും പണിയെടുത്താണ് വൈദ്യുതി തൊഴിലാളികളും കരാര്‍ തൊഴിലാളികളും ചാരുംമൂട്ടില്‍ മാതൃകയായത്. പണം ചിലവഴിക്കാനോ സാധന സാമഗ്രികള്‍ യഥേഷ്ടം നല്‍കാനോ വൈദ്യുതിബോര്‍ഡും മടികാണിച്ചില്ല. ഒറ്റപ്പെട്ട് കിടക്കുന്ന വീടുകളില്‍ പോലും വൈദ്യുതി തിരിച്ചെത്തി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞ്, ഇനിയും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത വൈദ്യുതിയെക്കുറിച്ച് ഓര്‍ത്ത് കേഴുന്ന ഒറീസയിലെ പാവം ഗ്രാമീണരോട് ചാരുംമൂടിന് പറയാനുള്ളത് മറ്റൊരു അനുഭവമാണ്. വില പേശാനോ കണക്കുപറയാനോ നില്‍ക്കാതെ വൈദ്യുതി തിരിച്ചുനല്‍കിയ ഒരു സ്ഥാപനത്തിന്റേയും ജീവനക്കാരുടേയും പ്രതിബദ്ധതയുടേയും ആത്മാര്‍ത്ഥതയുടേയും കഥ.
 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday330
mod_vvisit_counterYesterday4273
mod_vvisit_counterThis Month99484
mod_vvisit_counterLast Month157088

Online Visitors: 58
IP: 54.162.139.105
,
Time: 01 : 56 : 12